Tuesday 19 December 2023 02:28 PM IST : By സ്വന്തം ലേഖകൻ

അന്ന് കെഎസ്ഇബി ജീവനക്കാരെ കൊണ്ട് നാണയമെണ്ണിച്ചു; ഇന്ന് ‘വെള്ള’ പെയിന്റടിച്ച് പ്രതിഷേധം! ശ്രദ്ധേയമായി രഞ്ജിത്തിന്റെ വേറിട്ട സമര രീതികള്‍..

renjith

നവകേരള സദസ്സിന്റെ ഭാഗമായി പത്തനാപുരത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തുന്ന വഴിയിൽ ശരീരമാസകലം വെള്ള പെയിന്റടിച്ചു പ്രതിഷേധിച്ച് തലവൂർ പഞ്ചായത്തിലെ ബിജെപി അംഗം സി. രഞ്ജിത്. മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം പൊലീസ് അടിച്ചമർത്തുന്നതു വിവാദമാകുമ്പോഴാണ് വ്യത്യസ്തമായ ഈ ‘വെള്ള’ പ്രതിഷേധം. മൊബൈൽ ഫോണിന്റെ കറുത്ത കവർ ഉൾപ്പെടെ പെയിന്റടിച്ചു വെളുപ്പിച്ചിരുന്നു.

ന്യൂയോർക്കിൽ നടന്ന ലോക കേരള സഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി ഇരുന്നതു പോലെയുള്ള കസേരയാണു കയ്യിൽ കരുതിയത്. രഞ്ജിത്തിനെ പൊലീസ് വഴിയിൽനിന്നു നീക്കി. തന്റെ വാർഡിൽ പതിവായി വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച്, 10,000 രൂപയുടെ ചില്ലറ നാണയങ്ങളുമായി ബില്ലടയ്ക്കാൻ കെഎസ്ഇബി ഓഫിസിലെത്തി രഞ്ജിത്ത് വാർത്ത സൃഷ്ടിച്ചത് ഏതാനും ആഴ്ച മുൻപായിരുന്നു.

Tags:
  • Spotlight