ADVERTISEMENT

ആറു വര്‍ഷത്തെ പ്രണയ സാഫല്യവുമായി വീണ്ടുമൊരു ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം. ആലപ്പുഴ സ്വദേശിനി ഋതികയ്ക്ക് താലി ചാര്‍ത്തി കോമല്ലൂര്‍ സ്വദേശി യാബിന്‍. ചുനക്കര മഹാദേവര്‍ ക്ഷേത്രത്തില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായായിരുന്നു ചടങ്ങുകള്‍.

പതിനഞ്ചാം വയസിലാണ് അഭിജിത്ത് എന്ന കൗമാരക്കാരന്‍ യാബിന്റെ കൈപിടിച്ചിറങ്ങുന്നത്. അന്നുതൊട്ട് ഇന്നുവരെയുള്ള ജീവിതയാത്രയില്‍ ഒപ്പം ഉണ്ടായിരുന്നത് യാബിന്‍ മാത്രമാണ്. ആ യാത്രയ്ക്കിടയില്‍ അഭിജിത്ത് ഋതികയായി മാറി. ഇന്ന് അവള്‍ യാബിന്റെ ഭാര്യയും. ആറു വര്‍ഷത്തെ പ്രണയമാണ് വിവാഹത്തോടെ സഫലമായത്. 

ADVERTISEMENT

ഇരുകുടുംബങ്ങളുടെയും അനുഗ്രഹങ്ങള്‍ ഒപ്പമുണ്ടെങ്കിലും അവര്‍ക്ക് എത്താന്‍ കഴിയാത്തതിലെ വിഷമം ഇരുവരും പങ്കുവച്ചു. സമൂഹത്തില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ജീവിതമുണ്ടെന്നും, ഒരു കുടുംബം പടുത്തുയര്‍ത്താന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും തെളിയിക്കുകയാണ് യാബിനും ഋതികയും.

ADVERTISEMENT
ADVERTISEMENT