Saturday 24 February 2024 01:34 PM IST : By സ്വന്തം ലേഖകൻ

‘ഒന്നര വർഷം മുൻപ് ശരീരം നീരുവച്ചു, ഇരുവൃക്കകളും തകരാറില്‍, കാഴ്ച പോയി, രൂപം മാറി’; സുമനസുകളുടെ സഹായം തേടി സച്ചിന്‍

sachin78899kidney

കണ്ണൂർ അലവിൽ സ്വദേശി സച്ചിന്റെ ജീവിതം ഇനി മുന്നോട്ട് പോകണമെങ്കിൽ വൃക്ക മാറ്റിവയ്ക്കണം. ഒന്നര വർഷം മുൻപ് ശരീരം നീരു വച്ചപ്പോഴാണ് ഇരുവൃക്കകളും തകരാറിലാണെന്ന് തിരിച്ചറിച്ചത്. വൃക്ക മാറ്റിവയ്ക്കാനായുള്ള 35 ലക്ഷം രൂപയ്ക്ക് സുമനസുകളുടെ സഹായം തേടുകയാണ് സച്ചിനും കുടുംബവും.

വിദേശത്ത് ജോലി ചെയ്ത് ഒരുപാട് സ്വപ്നങ്ങൾ കണ്ട് ജീവിച്ച ഒരു ചെറുപ്പക്കാരന്റെ ജീവിതം ഒന്നര വർഷങ്ങൾക്ക് മുൻപ് തകിടം മറിഞ്ഞു. ഇങ്ങനെ ശരീരം നീരു വച്ചതായിരുന്നു അപായസൂചന. ആശങ്കയില്ലാതെ പരിശോധന നടത്തി. പക്ഷേ, ഫലം ജീവിതം തകർക്കുന്നതായിരുന്നു. രണ്ടു വൃക്കകളും തകരാർ. പിന്നീട് രണ്ടു കണ്ണിന്റെയും കാഴ്ച പോയി. രൂപം മാറി. ജീവൻ നിലനിർത്താൻ ആഴ്ചയിൽ മൂന്ന് തവണ ഡയലാസിസ്.

ശരീരം നീരു വയ്ക്കുമെന്നതിനാൽ ദാഹിച്ചാൽ ദാഹം തീരുന്ന വരെ വെള്ളം കുടിയ്ക്കാൻ കഴിയാത്ത ഒരു അവസ്ഥ ചിന്തിച്ചു നോക്കു. ആ ജീവിതമാണ് ഇന്ന് സച്ചിൻ നയിക്കുന്നത്. ജീവിതം തിരിച്ചു പിടിക്കാൻ സച്ചിന്റെ മനോബലം പോലെ പ്രധാനമാകുന്നു പണവും 35 ലക്ഷം രൂപ എന്നതാണ് കടമ്പ. സുമനസുകൾ സഹായിച്ചാൽ സച്ചിൻ ഇനിയും ജീവിക്കും. വേദന അറിയാതെ.

അക്കൗണ്ട് വിവരങ്ങൾ 

SACHIN N.T CHIKILSA SAHAAYA COMMITTEE

STATE BANK OF INDIA 

ALAVIL BRANCH 

KANNUR 

AC NO 42718397012

IFSC CODE : SBIN0071207

MICR : 670002917

GOOGLE PAY : 9599578758

Tags:
  • Spotlight