Monday 13 May 2024 12:25 PM IST

‘മുറിച്ചുണ്ടായിരുന്നു ആദ്യ പരിഹാസം, ഇപ്പോൾ മുടിയായി’: എന്റെ ഭാര്യയെ എന്തിന് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നു? സന്നിദാനന്ദന്റെ മറുപടി

Binsha Muhammed

sannidanandan-cover

‘മലയാളി പൊളിയല്ലേ...’ എന്ന് നൂറാവർത്തി സ്റ്റാറ്റസിടും, സോഷ്യൽ മീഡിയയിൽ ആഘോഷിക്കും. പക്ഷേ കറുപ്പും വെളുപ്പും കുലവും എന്നുവേണ്ട മുടിയുടെ നിറം നോക്കി വരെ മനുഷ്യന് മാർക്കിടാൻ വരുന്ന പൊള്ളത്തരമുള്ള ‘പൊളി മലയാളിക്ക്’ ഇനിയും വംശനാശം സംഭവിച്ചിട്ടില്ല. കറുത്തവന്റെ കലാഭിരുചിയുടെ കടക്കൽ കത്തി വയ്ക്കുന്ന സത്യഭാമമാരുടെ കാലം ഇനിയും കഴിഞ്ഞിട്ടുമില്ല. കേരളക്കരയുടെ കണ്‍മുന്നിൽ പിച്ചവച്ചു വളർന്ന കലാകാരൻ സന്നിദാനന്ദനാണ് പുതിയ ഇര. മുടിയും താടിയും നീട്ടിവളർത്തുന്നത് കോമാളിത്തരമാണെന്ന തരത്തിലാണ് ഉഷാകുമാരിയെന്ന പ്രൊഫൈലിൽ നിന്നും സന്നിദാനന്ദനെ ഉന്നംവച്ച് കമന്റെത്തിയത്. സന്നിദാനന്ദന്റെ ഭാര്യയുടെ ചിത്രമടക്കം പങ്കുവച്ചു കൊണ്ടായിരുന്നു വ്യക്തി അധിക്ഷേപം.

‘ആൺകുട്ടികളെ ആണായിട്ടും പെൺകുട്ടികളെ പെൺകുട്ടി ആയിട്ടും വളർത്തണം ഓരോ അമ്മമാരും. സന്നിദാനന്ദനെയും വിധുപ്രതാപിനെയും പോലെ മുടിനീട്ടി കോമാളിയായി ജീവിച്ചു തീർക്കാനുള്ളതല്ല ജീവിതം. ടോപ് സിംഗറിൽ നന്നായി പാടുന്ന ഒരു കുട്ടിയുണ്ട്. അവനെ കണ്ടാൽ കൺഫ്യൂഷനാകും. നാളെ അവനെ ചാന്തുപൊട്ടെന്ന് വിളിക്കാൻ വഴിയൊരുക്കി കൊടുക്കുകയാണ് അമ്മമാർ.’– ഫെയ്സ്ബുക്ക് കമന്റായെത്തിയ ‘സാരോപദേശം’ ഇങ്ങനെ പോകുന്നു. പ്രത്യേകിച്ച് യാതൊരു കാരണവുമില്ലാതെ സന്നിദാനന്ദന്റെ ഭാര്യ ആശ കൂടി ഉൾപ്പെടുന്ന ചിത്രം ചേർത്തുവച്ചായിരുന്നു അധിക്ഷേപ കമന്റ്. മുടിയുടെ നീളം കൊണ്ട് കലാഭിരുചിയെ അളക്കുന്ന അധിക്ഷേപ കമന്റിനെതിരെ സോഷ്യല്‍ ലോകം ഒന്നിക്കുന്ന കാഴ്ചയായിരുന്നു പിന്നെ കണ്ടത്. വിഷയം സോഷ്യൽ മീഡിയയിലടക്കം ചർച്ചയാകുമ്പോൾ സന്നിദാനന്ദൻ ഇതാദ്യമായി വനിത ഓൺലൈനിലൂടെ നിലപാടറിയിക്കുകയാണ്. തന്റെ ഭാര്യയെ കൂടി ഈ വിഷയത്തിലേക്ക് വലിച്ചഴച്ചതിലെ നീരസം സന്നിദാന്ദന്റെ വാക്കുകളിലുണ്ട്.

വീട്ടുകാരെ വെറുതെ വിട്ടുകൂടെ

‘ഇവനൊന്നും ചത്തില്ലേ... ഇവനൊക്കെ വേറെ വല്ല പണിക്കും പൊയ്ക്കൂടേ...’ മൈക്ക് കയ്യിലെടുത്ത കാലം മുതലേ ഇത്തരം അപശ്രുതികൾ കമന്റായും അഭിപ്രായ പ്രകടനങ്ങളായും എന്റേ മേൽ വന്നു പതിച്ചിട്ടുണ്ട്. ചിലത് ആരോഗ്യകരമായ വിമർശനങ്ങളാണെങ്കിൽ, മറ്റുചിലത് മേൽ പറഞ്ഞ വ്യക്തി അധിക്ഷേപങ്ങളുടെ രൂപത്തിലാണ്. ആദ്യമേ പറയട്ടെ, വിമർശനത്തിന് അതീതതനാണ് ഞാൻ എന്നൊന്നും പറയുന്നില്ല. നല്ല വിമർശനങ്ങളാണ് എന്നെ വളർത്തിയിട്ടുള്ളത്. തേച്ചുമിനുക്കിയെടുക്കുമ്പോൾ കല്ലു തിളങ്ങുന്നതു പോലെ എന്നെ ഇന്ന് നിങ്ങൾക്കു മുന്നിൽ കൊണ്ടു നിർത്തിയത് നല്ല വിമർശനങ്ങളാണ്. പക്ഷേ എന്നു മുതലാണ് കലാകാരന്റെ മുടിയുടെ നീളവും തൊലിയുടെ നിറവും ജാതിയും മതവുമൊക്കെ ഇവരെ ബുദ്ധിമുട്ടിച്ചു തുടങ്ങിയത്– വിനയത്തോടെ സന്നിദാനന്ദന്റെ ആമുഖം.

കേട്ടാലറയ്ക്കുന്ന തെറിയും പരിഹാസങ്ങളുമൊക്കെ കേൾക്കുമ്പോൾ അവിടെ ഞാനെന്ന കലാകാരൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒത്തിരി കഷ്ടപ്പാട് കയറി വന്നവനാണ് ഞാൻ. വിമർശനമെന്ന പേരിൽ പലരും വിളിക്കുന്ന ചീത്ത വിളികളും പരിഹാസങ്ങളും കേട്ടു വളർന്നവനാണ് ഞാൻ. പക്ഷേ എന്റെ ഭാര്യ എന്തുപിഴച്ചു. അവളുടെ ചിത്രം കൂടി ചേർത്തുവച്ചിട്ടാണ് ഈ പറയപ്പെടുന്ന പ്രൊഫൈലിൽ നിന്നും ഉപദേശമെന്ന പേരിൽ അധിക്ഷേപം ഉയരുന്നത്.

തുടക്കത്തിൽ ഞാനത് ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ എനിക്ക് അയച്ചു തിന്ന സ്ക്രീൻഷോട്ട് പലരും എന്റെ ഭാര്യക്കും അയച്ചുകൊടുത്തു. ഭാര്യ എന്നോട് പറയാതെ കുറെ നേരം പിടിച്ചുനിന്നു. പക്ഷേ അവളുടെ മുഖം വല്ലാതിരിക്കുന്നത് കണ്ടപ്പോൾ കാര്യം തിരക്കി. അപ്പോഴാണ് അവളെയും ഇക്കാര്യം വിഷമിപ്പിച്ചിട്ടുണ്ടെന്ന് മനസിലായത്. എനിക്ക് ഒരുപക്ഷേ ഇത്തരം വിമർശനങ്ങൾ ദഹിച്ചേക്കാം. പക്ഷേ ഒന്നുമറിയാത്ത എന്റെ ഭാര്യയെപ്പോലുള്ള സാധാരണക്കാർ, അവരുടെ മനസ് മുറിപ്പെടുന്നത് എന്തേ ഇവർ തിരിച്ചറിയുന്നില്ല.

ഈ പറയുന്ന വ്യക്തിക്കും മക്കളുണ്ടാകും അവർക്ക് പേരക്കുട്ടികളുണ്ടാകും അവരെയും ഇതേ ശാരീരിക മാനദണ്ഡങ്ങളുടെ പേരിൽ അളക്കാൻ ചെല്ലുമോ? അവരുടെ ശാരീരിക പരിമിതികളേയും നാളെ ഇവർ പരിഹസിക്കുമോ? എന്നെ എന്തുവേണമെങ്കിലും പറഞ്ഞോളൂ, വീട്ടുകാരെ എന്തിന് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നു.

വിമർശനങ്ങളുടെ എക്സ്ട്രീം ലെവൽ കണ്ട ആളാണ് ഞാൻ. തുടക്ക കാലത്ത് മുറിച്ചുണ്ടിന്റെ പേരിൽ ഒത്തിരി പരിഹാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത വേദന ഇപ്പോഴുണ്ട്. നിലവിലെ സാഹചര്യത്തിൽ നിയമനടപടികളുമായി മുന്നോട്ടു പോകുന്നില്ലേ എന്ന് പലരും ചോദിക്കുന്നുണ്ട്. അതൊക്കെ വഴിയേ പറയാം– സന്നിദാനന്ദൻ പറഞ്ഞു നിർത്തി.ൺകുട്ടികളെ ആണായിട്ടും പെൺകുട്ടികളെ പെൺകുട്ടി ആയിട്ടും വളർത്തണം ഓരോ അമ്മമാരും. സന്നിദാനന്ദനെയും വിധുപ്രതാപിനെയും പോലെ മുടിനീട്ടി കോമാളിയായി ജീവിച്ചു തീർക്കാനുള്ളതല്ല ജീവിതം. ടോപ് സിംഗറിൽ നന്നായി പാടുന്ന ഒരു കുട്ടിയുണ്ട്. അവനെ കണ്ടാൽ കൺഫ്യൂഷനാകും. നാളെ അവനെ ചാന്തുപൊട്ടെന്ന് വിളിക്കാൻ വഴിയൊരുക്കി കൊടുക്കുകയാണ് അമ്മമാർ.’– ഫെയ്സ്ബുക്ക് കമന്റായെത്തിയ ‘സാരോപദേശം’ ഇങ്ങനെ പോകുന്നു. പ്രത്യേകിച്ച് യാതൊരു കാരണവുമില്ലാതെ സന്നിദാനന്ദന്റെ ഭാര്യ ആശ കൂടി ഉൾപ്പെടുന്ന ചിത്രം ചേർത്തുവച്ചായിരുന്നു അധിക്ഷേപ കമന്റ്. മുടിയുടെ നീളം കൊണ്ട് കലാഭിരുചിയെ അളക്കുന്ന അധിക്ഷേപ കമന്റിനെതിരെ സോഷ്യല്‍ ലോകം ഒന്നിക്കുന്ന കാഴ്ചയായിരുന്നു പിന്നെ കണ്ടത്. വിഷയം സോഷ്യൽ മീഡിയയിലടക്കം ചർച്ചയാകുമ്പോൾ സന്നിദാനന്ദൻ ഇതാദ്യമായി വനിത ഓൺലൈനിലൂടെ നിലപാടറിയിക്കുകയാണ്. തന്റെ ഭാര്യയെ കൂടി ഈ വിഷയത്തിലേക്ക് വലിച്ചഴച്ചതിലെ നീരസം സന്നിദാന്ദന്റെ വാക്കുകളിലുണ്ട്.

sannidanandan-2

‘ഇവനൊന്നും ചത്തില്ലേ... ഇവനൊക്കെ വേറെ വല്ല പണിക്കും പൊയ്ക്കൂടേ...’ മൈക്ക് കയ്യിലെടുത്ത കാലം മുതലേ ഇത്തരം അപശ്രുതികൾ കമന്റായും അഭിപ്രായ പ്രകടനങ്ങളായും എന്റേ മേൽ വന്നു പതിച്ചിട്ടുണ്ട്. ചിലത് ആരോഗ്യകരമായ വിമർശനങ്ങളാണെങ്കിൽ, മറ്റുചിലത് മേൽ പറഞ്ഞ വ്യക്തി അധിക്ഷേപങ്ങളുടെ രൂപത്തിലാണ്. ആദ്യമേ പറയട്ടെ, വിമർശനത്തിന് അതീതതനാണ് ഞാൻ എന്നൊന്നും പറയുന്നില്ല. നല്ല വിമർശനങ്ങളാണ് എന്നെ വളർത്തിയിട്ടുള്ളത്. തേച്ചുമിനുക്കിയെടുക്കുമ്പോൾ കല്ലു തിളങ്ങുന്നതു പോലെ എന്നെ ഇന്ന് നിങ്ങൾക്കു മുന്നിൽ കൊണ്ടു നിർത്തിയത് നല്ല വിമർശനങ്ങളാണ്. പക്ഷേ എന്നു മുതലാണ് കലാകാരന്റെ മുടിയുടെ നീളവും തൊലിയുടെ നിറവും ജാതിയും മതവുമൊക്കെ ഇവരെ ബുദ്ധിമുട്ടിച്ചു തുടങ്ങിയത്– വിനയത്തോടെ സന്നിദാനന്ദന്റെ ആമുഖം.

കേട്ടാലറയ്ക്കുന്ന തെറിയും പരിഹാസങ്ങളുമൊക്കെ കേൾക്കുമ്പോൾ അവിടെ ഞാനെന്ന കലാകാരൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒത്തിരി കഷ്ടപ്പാട് കയറി വന്നവനാണ് ഞാൻ. വിമർശനമെന്ന പേരിൽ പലരും വിളിക്കുന്ന ചീത്ത വിളികളും പരിഹാസങ്ങളും കേട്ടു വളർന്നവനാണ് ഞാൻ. പക്ഷേ എന്റെ ഭാര്യ എന്തുപിഴച്ചു. അവളുടെ ചിത്രം കൂടി ചേർത്തുവച്ചിട്ടാണ് ഈ പറയപ്പെടുന്ന പ്രൊഫൈലിൽ നിന്നും ഉപദേശമെന്ന പേരിൽ അധിക്ഷേപം ഉയരുന്നത്.

തുടക്കത്തിൽ ഞാനത് ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ എനിക്ക് അയച്ചു തിന്ന സ്ക്രീൻഷോട്ട് പലരും എന്റെ ഭാര്യക്കും അയച്ചുകൊടുത്തു. ഭാര്യ എന്നോട് പറയാതെ കുറെ നേരം പിടിച്ചുനിന്നു. പക്ഷേ അവളുടെ മുഖം വല്ലാതിരിക്കുന്നത് കണ്ടപ്പോൾ കാര്യം തിരക്കി. അപ്പോഴാണ് അവളെയും ഇക്കാര്യം വിഷമിപ്പിച്ചിട്ടുണ്ടെന്ന് മനസിലായത്. എനിക്ക് ഒരുപക്ഷേ ഇത്തരം വിമർശനങ്ങൾ ദഹിച്ചേക്കാം. പക്ഷേ ഒന്നുമറിയാത്ത എന്റെ ഭാര്യയെപ്പോലുള്ള സാധാരണക്കാർ, അവരുടെ മനസ് മുറിപ്പെടുന്നത് എന്തേ ഇവർ തിരിച്ചറിയുന്നില്ല.

ഈ പറയുന്ന വ്യക്തി അധ്യാപികയാണെന്നു കേൾക്കുന്നു. ഇതാണോ ഒരു അധ്യാപിക സമൂഹത്തിനു നൽകുന്ന പാഠം? അവർക്കും മക്കളുണ്ടാകും... ഭാവിയിൽ പേരക്കുട്ടികളുണ്ടാകും അവരെയും ഇതേ ശാരീരിക മാനദണ്ഡങ്ങളുടെ പേരിൽ അളക്കാൻ ചെല്ലുമോ? അവരുടെ ശാരീരിക പരിമിതികളേയും നാളെ ഇവർ പരിഹസിക്കുമോ? എന്നെ എന്തുവേണമെങ്കിലും പറഞ്ഞോളൂ, വീട്ടുകാരെ എന്തിന് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നു?

വിമർശനങ്ങളുടെ എക്സ്ട്രീം ലെവൽ കണ്ട ആളാണ് ഞാൻ. തുടക്ക കാലത്ത് മുറിച്ചുണ്ടിന്റെ പേരിൽ ഒത്തിരി പരിഹാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത വേദന ഇപ്പോഴുണ്ട്. നിലവിലെ സാഹചര്യത്തിൽ നിയമനടപടികളുമായി മുന്നോട്ടു പോകുന്നില്ലേ എന്ന് പലരും ചോദിക്കുന്നുണ്ട്. അതൊക്കെ വഴിയേ പറയാം– സന്നിദാനന്ദൻ പറഞ്ഞു നിർത്തി.