ADVERTISEMENT

എഴുപത്തിനാലാം വയസ്സിൽ കഥകളിയിൽ അരങ്ങേറ്റം നടത്തി റിട്ട. ഡപ്യൂട്ടി കലക്ടർ പുതുപ്പരിയാരം ഭഗവതി നഗർ സരസ്വതി ഭവനത്തിൽ സരസ്വതി സുകുമാരൻ. ഗുരുവായൂർ മേൽപത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന കളിയരങ്ങിൽ ലവണാസുരവധത്തിലെ സീതയായാണു വേഷം ചെയ്തത്. കലാമണ്ഡലം നാരായണൻകുട്ടിയാണു ഗുരു. കലയോടുള്ള ഇഴയടുപ്പമാണ് ഈ പ്രായത്തിലും നേട്ടം സാധ്യമാക്കിയത്.

ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ച ശേഷം മ്യൂറൽ പെയിന്റിങ്, ജ്വല്ലറി മേക്കിങ്, തിരുവാതിരക്കളി തുടങ്ങിയ ഒട്ടേറെ രംഗങ്ങളിൽ‍ സജീവമാണ്. വീട് ആർട് ഗാലറി പോലെ മനോഹരമാണ്. അത്രമാത്രം ചിത്രങ്ങൾ ഇവരുടെ കലാനൈപുണ്യത്തിൽ ഒരുങ്ങിയിട്ടുണ്ട്. പ്രായത്തെ വെല്ലുന്ന സർഗാത്മകത കലാജീവിതത്തിനു മാറ്റുകൂട്ടി. 

ADVERTISEMENT

ഇവരുടെ മക്കളും‍ വിവിധ കലകളിൽ കുട്ടിക്കാലം മുതൽ മികവറിയിച്ചവരാണ്. മകൾ ഇപ്പോഴും നൃത്ത ഇനങ്ങളിൽ സജീവമാണ്. ഭർത്താവ് റിട്ട. ഡപ്യൂട്ടി കലക്ടർ കോങ്ങാട് ചങ്ങരത്ത് സുകുമാരൻ. മക്കൾ: സീന, സുജിത്. കഥകളി അരങ്ങിൽ സജീവമാകാനാണ് ആഗ്രഹം. കുടുംബം കരുത്തായി കൂടെയുണ്ട്.

saraswaty6678
ADVERTISEMENT
ADVERTISEMENT