Thursday 03 January 2019 04:37 PM IST : By സ്വന്തം ലേഖകൻ

‘സമരക്കാരിലൊരാൾ പിറകിലൂടെ വന്ന് ചുറ്റിപ്പിടിച്ചു’; വൈറൽ ക്യാമറാവുമൺ പറയുന്നു, ‘ഞാനിവിടെയൊക്കെ തന്നെ കാണും’

shajila-

ഉശിരുള്ളൊരു വനിതാ മാധ്യമ പ്രവർത്തകയുടെ മുഖം കണ്ടു കൊണ്ടാണ് ഇന്ന് സോഷ്യൽ മീഡിയ ഉറങ്ങിയെഴുന്നേറ്റത്. ശബരിമലയിലെ സ്ത്രീപ്രവേശനത്തെ തുടർന്ന് തലസ്ഥാന നഗരിയിൽ പൊട്ടിപ്പുറപ്പെട്ട കലാപക്കടലിനു നടുവിൽ തന്റേടത്തോടെ നിന്ന ഒന്നാന്തരമൊരു പെൺകൊടി. ടിയർ ഗ്യാസിന്റെ പുകച്ചുരുളുകൾക്കു നടുവിൽ നിന്നു കൊണ്ട് യുദ്ധസമാനമായ അന്തരീക്ഷത്തിന്റെ ഹൃദയഭാഗത്തു നിന്നു കൊണ്ട് തന്റെ ജോലി സധൈര്യം തുടർന്ന നിശ്ചയദാർഢ്യത്തിന്റെ പ്രതീകം. കണ്ണുനിറഞ്ഞൊഴുകുമ്പോഴും കർത്തവ്യത്തിൽ നിന്നും അണുവിട വ്യതിചലിക്കാതെ നിന്ന ചങ്കൂറ്റമുള്ള പെണ്ണ്. കൈരളി പീപ്പിൾ ചാനലിലെ ക്യാമറവുമൺ ഷാജില അലി ഫാത്തിമ!

ദൈന്യത നിറഞ്ഞ മുഖവും നിശ്ചയദാർഢ്യമുള്ളൊരു മനസുമായി നിന്ന ഷാജിലയെ സോഷ്യൽ മീഡിയ ആഘോഷിക്കുമ്പോൾ അവൾക്ക് ചിലത് പറയാനുണ്ട്. തിരുവനന്തപുരത്തെ സെക്രട്ടറേറിയേറ്റ് നടയ്ക്കൽ നടന്ന കടന്നു പോയ യുദ്ധസമാനമായ നിമിഷത്തെക്കുറിച്ച്, ഒരു വമ്പൻമാർക്കു മുന്നിലും മുട്ടുമടക്കാത്ത മാധ്യമ പ്രവർത്തകയുടെ കർത്തവ്യത്തെക്കുറിച്ച്.

സ്ത്രീകളുടെ മൂത്രശങ്കയ്ക്ക് വിലയിടുന്നവരാര്?; ശംഖുംമുഖത്തെ ഞെട്ടിപ്പിക്കുന്ന അനുഭവം പങ്കുവച്ച് യുവതി; കുറിപ്പ്

‘അമ്മ കരയരുത് ഇത്, അച്ഛനു വേണ്ടിയാണ്’; ബ്രിട്ടോയുടെ ആഗ്രഹം; മൃതദേഹം മെഡിക്കൽ കോളേജിലെ പഠനമേശയിലേക്ക്

പകൽ കൊടുംചൂട് രാത്രി കൊടുംതണുപ്പ്; പതിയിരിക്കുന്നത് മഞ്ഞപ്പിത്തം മുതൽ വൈറൽപനി വരെ; ശ്രദ്ധിക്കണം ഈ നിർദ്ദേശങ്ങൾ

‘‘ഭര്‍ത്താവ് എന്റെ അശ്ലീല ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു’’; വിവാഹ മോചനത്തിന്റെ ഞെട്ടിക്കുന്ന കാരണങ്ങൾ വെളിപ്പെടുത്തി പ്രിയങ്ക

ഹർത്താലെന്നാൽ കോഴിയും രണ്ട് ഫുള്ളുമല്ല, വേദനയുടെ ഫ്രെയിമുകള്‍ വേറെയുണ്ട്; ‘സേ നോ ടു ഹർത്താൽ’ മാറ്റത്തിന്റെ ശബ്ദം

അഞ്ച് വർഷത്തെ തന്റെ മാധ്യമ ജീവിതത്തിനിടയിൽ താൻ നേരിട്ട ഏറ്റവും വിഷമകരമായ സാഹചര്യമായിരുന്നു അതെന്ന് ഷാജില ഓർക്കുന്നു. മാധ്യമപ്രവർത്തകർക്കു നേരെ തെരഞ്ഞുപിടിച്ചുള്ള ആക്രമണമായിരുന്നു സമരക്കാർ നടത്തിയതെന്നും ഷാജില പറയുന്നു.

‘സഹപ്രവർത്തകരിൽ പലരേയും അവർ ആക്രമിച്ചു. എന്നെയും അക്രമിക്കും എന്ന ഘട്ടമെത്തിയപ്പോൾ ഞാന്‍ ഓടി. റോഡിന് മറുവശത്തുള്ള ഒരു മെഡിക്കല്‍ സ്റ്റോറിനടുത്തെത്തി. സമീപത്ത് നിറയെ ഫ്ളക്സുകള്‍ ഉണ്ടായിരുന്നു. ഈ സമയം ആ ഫ്ലക്സുകൾ അക്രമകാരികൾ അടിച്ചു തകർക്കുകയായിരുന്നു. ഇതിന്റെ വിഷ്വലുകൾ ഞാൻ പകർത്തുകയും ചെയ്തു. അത് മനസിലാക്കിയതു കൊണ്ടാകണം അവർ എനിക്കു നേരെ വീണ്ടും പാഞ്ഞടുത്തു. 'നീ ഏതിലെയാടീ? ഈ വിഷ്വലെങ്ങാനും ടീവിയില്‍ പോയാല്‍ നിന്നെ വച്ചേക്കില്ല' എന്നു പറഞ്ഞ് എന്നെയും അക്രമിച്ചു തുടങ്ങി. കുറേ ചീത്ത വിളിച്ചു. ആ സമയത്ത് ഒരാള്‍ പിറകില്‍ കൂടി വന്ന് എന്നെയും ക്യാമറയും അടക്കം ചുറ്റിപ്പിടിച്ചു. ബലം പ്രയോഗിച്ചു. ക്യാമറ ഷെയ്ക്കായി. പിന്നീട് ഓഫായി. ഞാന്‍ നിലവിളിച്ചു പോയി. മറ്റൊരു മാധ്യമപ്രവർത്തകനെത്തിയതാണ് അവരെ പിടിച്ചു മാറ്റിയത്. എന്നെ വലിക്കുന്നതിനിടയില്‍ എന്റെ പിടലി ഉളുക്കി. ആ സമയത്ത് കരയുന്നതാണ് പത്രത്തില്‍ വന്ന ചിത്രം. ആരെടുത്തു എന്നു പോലും എനിക്കറിയില്ല.’– ഷാജില ഓർക്കുന്നു.

ഡിടിപി ഓപ്പറേറ്ററായാണ് കരിയർ തുടങ്ങുന്നത്. ഇഷ്ടത്തോടെയല്ല ഈ രംഗത്തേക്ക് വരുന്നത്. പക്ഷേ ഇപ്പോൾ ഈ ജോലിയെ താൻ വളരെയധികം ഇഷ്ടപ്പെട്ടു തുടങ്ങിയെന്നും ഷാജില പറയുന്നു. താൻ കരയുന്ന രംഗം കണ്ട് വീട്ടില്‍ ഉമ്മയും സഹോദരിമാരും കരച്ചിലായിരുന്നു. അവരേ ഉള്ളൂ വീട്ടില്‍. ഉപ്പ കഴിഞ്ഞ വര്‍ഷം മരിച്ചതാണ്. ഒരുപാട് പേർ ഫെയ്സ്ബുക്കിൽ എന്റെ ചിത്രം ഷെയർ ചെയ്തു എന്നറിഞ്ഞു. എല്ലാരോടും സ്നേഹം മാത്രം– ഷാജില പറഞ്ഞു നിർത്തി.