Thursday 03 January 2019 04:38 PM IST : By സ്വന്തം ലേഖകൻ

‘‘ഭര്‍ത്താവ് എന്റെ അശ്ലീല ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു’’; വിവാഹ മോചനത്തിന്റെ ഞെട്ടിക്കുന്ന കാരണങ്ങൾ വെളിപ്പെടുത്തി പ്രിയങ്ക

priyanka-new

ഒരു കാലത്ത് തമിഴിലും മലയാളത്തിലും തിളങ്ങി നിന്ന താരനായികയായിരുന്നു പ്രിയങ്ക. സംവിധായകന്‍ ലോറന്‍സ് റാമുമായുള്ള വിവാഹത്തെത്തുടർന്ന് അഭിനയ രംഗത്തോട് തത്കാലത്തേക്കു വിട പറഞ്ഞ പ്രിയങ്ക വിവാഹ മോചനത്തോടെ വീണ്ടും സിനിമയിലേക്കു മടങ്ങി വന്നു.

പ്രണയവിവാഹമായിരുന്നു റാമിന്റെയും പ്രിയങ്കയുടെയും. ഒരു മകൻ പിറന്ന ശേഷമായിരുന്നു ഇരുവരും വഴി പിരിഞ്ഞത്. ഇപ്പോൾ താൻ വിവാഹ മോചിതയായതിന്റെ ഞെട്ടിക്കുന്ന കാരണങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം.

സ്ത്രീകളുടെ മൂത്രശങ്കയ്ക്ക് വിലയിടുന്നവരാര്?; ശംഖുംമുഖത്തെ ഞെട്ടിപ്പിക്കുന്ന അനുഭവം പങ്കുവച്ച് യുവതി; കുറിപ്പ്

‘സമരക്കാരിലൊരാൾ പിറകിലൂടെ വന്ന് ചുറ്റിപ്പിടിച്ചു’; വൈറൽ ക്യാമറാവുമൺ പറയുന്നു, ‘ഞാനിവിടെയൊക്കെ തന്നെ കാണും’

‘അമ്മ കരയരുത് ഇത്, അച്ഛനു വേണ്ടിയാണ്’; ബ്രിട്ടോയുടെ ആഗ്രഹം; മൃതദേഹം മെഡിക്കൽ കോളേജിലെ പഠനമേശയിലേക്ക്

ഭര്‍ത്താവ് തന്റെ അശ്ലീല ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടതാണ് വിവാഹ മോചനത്തിന് പ്രധാന കാരണമായി പ്രിയങ്ക പറയുന്നത്. സിനിമയില്‍ വീണ്ടും അഭിനയിക്കാന്‍ അനുവദിക്കാതിരുന്നതായിരുന്നു മറ്റൊന്ന്. തനിക്ക് വേറെ ജോലി ഒന്നും അറിയില്ലന്നും വേറെ എന്ത് ചെയ്താലും അത് ഉപേക്ഷിച്ച് താന്‍ സിനിമയിലേക്ക് തന്നെ വരും എന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ പ്രിയങ്ക പറഞ്ഞു.

വസന്തബാലന്റെ ‘വെയില്‍’ എന്ന ചിത്രത്തിൽ തങ്കം എന്ന കഥാപാത്രത്തോടെയാണ് പ്രിയങ്ക തമിഴില്‍ താരമായത്. ടി.വി. ചന്ദ്രന്റെ ‘വിലാപങ്ങള്‍ക്കപ്പുറം’ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്ക്കാരം പ്രിയങ്കയെ തേടിയെത്തിയിരുന്നു. ഇപ്പോൾ സിനിമയിൽ വീണ്ടും സജീവമാകുകയാണ് പ്രിയങ്ക.


പകൽ കൊടുംചൂട് രാത്രി കൊടുംതണുപ്പ്; പതിയിരിക്കുന്നത് മഞ്ഞപ്പിത്തം മുതൽ വൈറൽപനി വരെ; ശ്രദ്ധിക്കണം ഈ നിർദ്ദേശങ്ങൾ

ഹർത്താലെന്നാൽ കോഴിയും രണ്ട് ഫുള്ളുമല്ല, വേദനയുടെ ഫ്രെയിമുകള്‍ വേറെയുണ്ട്; ‘സേ നോ ടു ഹർത്താൽ’ മാറ്റത്തിന്റെ ശബ്ദം