Friday 22 November 2019 02:04 PM IST : By സ്വന്തം ലേഖകൻ

30 വർഷം പുകവലിയ്ക്ക് അടിമ; മരണപ്പെട്ടയാളുടെ ശ്വാസകോശത്തിന്റെ ചിത്രം പങ്കുവച്ച് ഡോക്ടർമാർ!

lungs-smoke

ശ്വാസകോശം സ്പോഞ്ചു പോലെയാണെന്ന പരസ്യം തികഞ്ഞ പരിഹാസത്തോടെ കാണുന്നവർ നമുക്കിടയിലുണ്ട്. പുകവലിക്കാരന്റെ ശ്വാസകോശത്തിൽ അടിഞ്ഞുകൂടുന്ന കറയെ പറ്റി ഒട്ടും ധാരണയില്ലാത്തവർ ഈ ദൃശ്യങ്ങൾ കാണണം. ചൈനയിലെ ജിയാങ്സുവിലെ വൂസി പീപ്പിള്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പുറത്തുവിട്ട വിഡിയോയാണ് ലോകത്തെ അമ്പരപ്പിക്കുന്നത്. 30 വർഷം പുകവലിയ്ക്ക് അടിമയായി മരണപ്പെട്ട ഒരാളുടെ ശ്വാസകോശമാണ് ഡോക്ടർമാർ പുറത്തെടുത്ത് പ്രദർശിപ്പിച്ചിരിക്കുന്നത്.

സാധാരണ ആരോഗ്യമുള്ള ഒരാളുടെ ശ്വാസകോശത്തിന് പിങ്ക് നിറമായിരിക്കും. എന്നാൽ മരണപ്പെട്ട ഇയാളുടെ ശ്വാസകോശം ചാര്‍ക്കോളിന്റെ നിറത്തിലായിരുന്നു. പുകവലിയുടെ ദോഷം ലോകത്തെ ബോധ്യപ്പെടുത്താണ് ഡോക്ടർമാർ അവയവം പ്രദർശിപ്പിച്ചത്. മരണത്തിന് ശേഷം തന്‍റെ ശരീരാവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതം നല്‍കിയാണ് അൻപത്തിരണ്ടുകാരൻ മരിച്ചത്. 

അവയവങ്ങള്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഡോക്ടര്‍മാര്‍ ഇവയൊന്നും ഒരുതരത്തിലും ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് കണ്ടെത്തുകയായിരുന്നു. പിന്നീടാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിച്ചത്. ഈ ചിത്രങ്ങളും വിഡിയോയും കണ്ട് ആർക്കെങ്കിലും പുകവലി നിർത്താൻ തോന്നുന്നുവെങ്കിൽ അതൊരു നേട്ടമാണെന്നാണ് ഡോക്ടർമാർ പറയുന്നത്.

Tags:
  • Spotlight