Thursday 11 October 2018 12:57 PM IST : By സ്വന്തം ലേഖകൻ

‘എനിക്കിപ്പോ അറിയണം, ഈ ആൽബത്തിൽ ഞാന്ണ്ടാ’; അച്ഛന്റേയും അമ്മയുടേയും കല്യാണത്തിനെത്താൻ കഴിയാത്ത കുറുമ്പന്റെ രോദനം–വൈറൽ വിഡിയോ

kid

‘ഞാന്ണ്ടാ...ഞാന്ണ്ടാ ഇതിനകത്ത് എനിക്കിപ്പോ അറിയണം. ഇത്രേം ആൾക്കാരുണ്ട് ഇതിനകത്ത്, ഞാനെവിടെ...’ അച്ഛന്റേയും അമ്മയുടേയും വിവാഹ ഫൊട്ടോ കണ്ട് കണ്ണീരൊഴുക്കുകയാണ് ഒരു കുറുമ്പൻ. നാടും വീടും ഒരുമിച്ചെത്തിയ കല്യാണമേളത്തിൽ താനെവിടെ എന്ന ചോദ്യം ന്യായം. പക്ഷേ അതിന് വീട്ടുകാർ രസകരമായി മറുപടി നൽകുന്നിടത്ത് സോഷ്യൽ മീഡിയയിലെ മറ്റൊരു വൈറൽ വിശേഷം പിറക്കുകയായി.

‘കണ്ടോ അച്ഛനും അമ്മയും ഒരുമിച്ച് വീട്ടിലിരുന്ന് പാല് കുടിക്ക്ണ കണ്ടാ...ഈ മാമനും വന്ന് എല്ലാരും വന്ന്, ഞാൻ മാത്രം ഇല്ല....’ പരാതിയും പിരിഭവവും ഒളിപ്പിച്ച നിഷ്ക്കളങ്കമായ ആ ചോദ്യത്തിന് സ്റ്റോപ്പില്ല.

ഒടുവിൽ വീട്ടുകാർ പറഞ്ഞൊപ്പിച്ചു. ‘നിന്നെ ഞങ്ങൾ കല്യാണം വിളിച്ചതല്ലേ? നീ അമ്മാമ്മയോടൊപ്പം ബീച്ചിൽ പോയതെന്തിനാ... അതു കൊണ്ടല്ലേ നിനക്ക് കല്യാണത്തിന് വരാൻ പറ്റാഞ്ഞത്.’ നിഷ്ക്കളങ്കമായ ആ കരച്ചിലിനെ അടക്കാൻ ആ മറുപടിയും മതിയാകുമായിരുന്നില്ല.

അച്ഛന്റേയും അമ്മയുടേയും വിവാഹത്തിന് പങ്കെടുക്കാൻ ആകാഞ്ഞതിന്റെ പരിഭവം പറയുന്ന കുറുമ്പന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോഴും ചിരിപടർത്തുകയാണ്. വാട്സ് ആപ്പ്, ഫെയ്സ്‍ബുക്ക് എന്നു വേണ്ട സകലയിടങ്ങളിലും പാറിക്കളിക്കുന്ന വിഡിയോ വൈറലോട് വൈറലാകുകയാണ്.

കനവിലെ കള്ളൻ നീയല്ലേ! കായംകുളം കൊച്ചുണ്ണി പങ്കുവയ്ക്കുന്നു ജീവിതത്തിലെ സന്തോഷങ്ങൾ

കരിമ്പി‍ൻ ജ്യൂസ് അടിക്കുന്നതിനിടെ വിരലുകൾ യന്ത്രത്തിൽ കുടുങ്ങി; കടുത്ത വേദനയിൽ ഒരു മണിക്കൂർ