ശ്വസിക്കുന്ന വായുവിൽ പോലും മായം കലർന്നിരിക്കുന്ന നാടാണ് നമ്മുടേത്. തീന്‍ മേശയ്ക്കു മുന്നില്‍ വിളമ്പി വച്ച് നാം വിശ്വസിച്ചു കഴിക്കുന്ന ഭക്ഷണത്തിൽ പോലും എന്തുണ്ട് ഗ്യാരന്റി? പ്രിസർവേറ്റീവുകളിലും പൊതിഞ്ഞ ഫാസ്റ്റ്ഫുഡുകൾ, ഹാഫ് കുക്ക്ഡ് എന്ന ഓമനപ്പേരിൽ വിളിക്കുന്ന ബേക്കറി പലഹാരങ്ങൾ, മായം കലർത്തിയ ഫലങ്ങൾ, കീടനാശിനിയിൽ മുങ്ങിനിവർന്നെത്തുന്ന പച്ചക്കറികൾ. മാറാരോഗിയെന്ന ടാഗിൽ തുടങ്ങി അകാല മരണത്തിലേക്കു വരെ തള്ളിവിടുന്ന നമ്മുടെ കലർപ്പുള്ള ഭക്ഷണ സംസ്കാരത്തിന് ഒരറുതി വേണ്ടേ? നാട് ചോദിക്കുന്ന കാലിക പ്രസക്തമായ ആ വലിയ ചോദ്യത്തിന് ഒരു കൂട്ടം യുവാക്കൾ മറുപടി നൽകുകയാണ്,
തീന്‍ മേശ നിറയ്ക്കാന്‍ അന്യനാട്ടിലെ വിഷംകലർന്ന പച്ചക്കറി വണ്ടിയെ കാത്തിരിക്കേണ്ടി വരുന്ന നാടിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണുകയാണ് സ്പ്രൗട്ട് ടെയ്ൽസ് എന്ന സ്റ്റാർട്ട് അപ് സംരംഭം. നമുക്ക് എവിടെ വച്ചോ നഷ്ടമായ സമൃദ്ധിയുള്ളൊരു ഭക്ഷണ സംസ്കാരത്തെ തിരികെ കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ചിട്ടുള്ള സ്പ്രൗട്ട് ടെയ്‍ൽസ് ജനങ്ങളിലേക്കെത്തുമ്പോൾ പ്രതീക്ഷകളേറെയാണ്. പണത്തിന്റെ വലുപ്പച്ചെറുപ്പമില്ലാതെ ഓരോരുത്തരിലേക്കും ഗുണമേന്മയുള്ള ഭക്ഷ്യ വസ്തുക്കൾ എത്തിക്കുക എന്നത് ഉറപ്പാക്കുന്ന സ്പ്രൗട്ടിന്റെ ഇ–കൊമേഴ്സ് സേവനങ്ങളെക്കുറിച്ചും പ്രവർത്തനരീതികളെ കുറിച്ചും അണിയറ പ്രവർത്തകർ സംസാരിക്കുന്നു.
നല്ല ഭക്ഷണം നമ്മുടെ അവകാശം
വെറുമൊരു ഇ–കൊമേഴ്സ് പ്ലാറ്റ് ഫോം എന്ന ടാഗിൽ ഒതുങ്ങി നിൽക്കുന്ന കൂട്ടായ്മയ അല്ല സ്പ്രൗട്ട് ടെയിൽസ്. ഒരു ബിസിനസ് കൂട്ടായ്മ എന്നതിനപ്പുറം ഞങ്ങളുടെ കൂട്ടായ്മ വലിയൊരു സാമൂഹ്യ പ്രതിബദ്ധത കൂടിയാണ് ഉയർത്തിക്കാട്ടുന്നത്. ജൈവപച്ചറികൾ കൊണ്ട് കാർഷിക മേഖലയെ സമ്പുഷ്ടമാക്കുന്ന കർഷകരെ ആരോഗ്യ ബോധമുള്ള ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്ന ചാലക ശക്തിയാകുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. ഒരു പാലമായി പ്രവർത്തിക്കുന്നതിലൂടെ, ഉപഭോക്താക്കൾക്ക് ശുദ്ധവും ആരോഗ്യകരവുമായ ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു. അതേസമയം കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾക്ക് അത് അർഹിക്കുന്ന വിപണി മൂല്യം എത്തിച്ചു നൽകുക എന്ന ലക്ഷ്യവും ഞങ്ങൾ മുറുകെപ്പിടിക്കും. ചുരുക്കത്തിൽ ഒരേസമയം ദാതാക്കൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന അവയെ ഒരു കുടക്കീഴില്‍ സമന്വിപ്പിക്കുന്ന സംരംഭം. അതായിരിക്കും സ്പ്രൗട്ട്സ്. മറ്റൊന്നു കൂടി വിഷരഹിതമായതും വൃത്തിയുള്ളതുമായ ഭക്ഷണ സംസ്കാരം ആരുടെയും ഔദാര്യമല്ല, അതോരോ പൗരന്റെയും അവകാശം കൂടിയാണെന്ന് സ്പ്രൗട്ട്സ് ടെയിൽസ് ഈ നാടിനെ ഓർമിപ്പിക്കുന്നു.

മുന്നിൽ വലിയ ലക്ഷ്യങ്ങൾ
ഭക്ഷ്യ–അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യം മുതലെടുത്ത് എന്തും ഈ വിപണിയിൽ വിറ്റഴിക്കാം എന്നാണ് കച്ചവട ഭീമൻമാർ കരുതുന്നത്. അവിടെയാണ് സ്പ്രൗട്ട് ടെയിൽസ് വേറിട്ട പാത സ്വീകരിക്കുന്നതും ഈ കൂട്ടായ്മ ഉടലെടുക്കുന്നതും.
2022 ഡിസംബറിലെ ഒരു സായാഹ്നത്തിൽ സുഹൃത്തുക്കളും ബിസിനസ് കൺസൾട്ടന്റുമാരായ ആഷിക് ഷാഫി എസ്, അരുൺ, സെയ്ഫ് അലി ഖാൻ എന്നിവർ ഒന്നിച്ചിരുന്ന അത്താഴവിരുന്നിനിടെയാണ് സ്പ്രൗട്ട് ടെയിൽസിനെക്കുറിച്ചുള്ള ആശയം ഉടലെടുത്തത്. ആഭ്യന്തര വിപണിയിൽ ജൈവ ഉൽപ്പന്നങ്ങളുടെ അഭാവത്തെക്കുറിച്ചുള്ള ചർച്ച സാമൂഹ്യ പ്രസക്തിയുള്ള പുതിയൊരു ആശയത്തിലേക്ക് ഞങ്ങളുടെ കണ്ണുതുറപ്പിച്ചു. ഇന്ന് വിപണിയിലുള്ള മിക്ക ഉൽപ്പന്നങ്ങളും കീടനാശിനികൾ ചേർത്തതോ രാസവസ്തുക്കൾ ചേർത്തതോ ആണെന്ന യാഥാർത്ഥ്യം അരുൺ ചൂണ്ടിക്കാട്ടി.

കീടനാശിനി രഹിതവും രാസവസ്തുക്കൾ ചേർക്കാത്തതുമായ ഉൽപ്പന്നങ്ങൾ നമ്മുടെ നാട്ടിൽ എന്തുകൊണ്ട് എത്തിച്ചുകൂടാ എന്ന ചോദ്യം ഞങ്ങളെ സ്വാധീനിച്ചു. ഓർഗാനിക് എന്ന പേരിൽ സംരംഭങ്ങൾ ധാരാളം നാട്ടിലുണ്ടെങ്കിലും അവ പലപ്പോഴും കോർപ്പറേറ്റുകളുടെ ചൊൽപടിക്ക് നിൽക്കുന്നതും ലക്ഷ്യത്തിൽ നിന്നും പിൻമാറുന്നതും സസൂക്ഷ്മം ഞങ്ങൾ നിരീക്ഷിച്ചു.അവയിൽ നിന്നെല്ലാം വേറിട്ടു നിൽക്കണം സ്പ്രൗട്ട് ടെയിൽസ് എന്ന് ഞങ്ങൾ ഉറപ്പിച്ചു. പിന്നെ ആ ലക്ഷ്യം നടപ്പിലാക്കാൻ ഒരുമനസോടെ തീരുമാനിച്ചു.
ആദ്യ ഘട്ടത്തിൽ വിപണിയിലെ മാറ്റങ്ങളെക്കുറിച്ചും ജൈവകൃഷിയിലെ സാധ്യതകളെ കുറിച്ചും വിശദമായി പഠിച്ചു. അതിനു ശേഷം ശക്തമായൊരു ടീം കെട്ടിപ്പടുക്കാൻ ശ്രമം. തുടങ്ങി. , അബുദാബിയിൽ നിന്നുള്ള ഐടി വിദഗ്ദ്ധനായ അഖിൽ രാജ് ടീമിൽ ചേർന്നതോടെ ഇ–കൊമേഴ്സിന്റെ സാധ്യത സജീവമായി. ബിസിനസ് എന്നതിനപ്പുറം ഇതൊരു സേവനമായി കണക്കാക്കി മുന്നിട്ടിറങ്ങി. വിൽപ്പനയും വിപണനവും ഏകോപിപ്പിക്കാനുള്ള ചുമതല മുഹമ്മദ് ബിർഷയ്ക്കായിരുന്നു മുഹമ്മദ് അനാം സംഭരണത്തിന്റെയും കർഷക രജിസ്ട്രേഷന്റെയും ചുമതല ഏറ്റെടുത്തു. നെറ്റ്‌വർക്ക് നിർമ്മാണം കൈകാര്യം ചെയ്യാൻ ഷജിൻ എസ് എത്തി. അങ്ങനെ തുടങ്ങിയ ചർച്ചകളാണ് സ്പ്രൗട്ട് ടെയിൽസിനെ അതിന്റെ ആദ്യ ലാപ്പില്‍ തന്നെ ഏവരും ശ്രദ്ധിക്കുന്ന സംരംഭമാക്കിയത്.ഭക്ഷണത്തിലും വേണം തുല്യത
പണത്തിന്റെയോ പദവികളുടെയോ അളവുകോലു കൊണ്ട് നല്ല ഭക്ഷണത്തെ വേർതിരിക്കരുതെന്ന സന്ദേശമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്. ഗുണനിലവാരത്തേക്കാൾ വിലകുറഞ്ഞ ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകുന്ന പൊതുബോധത്തിനെതിരെ നല്ല സന്ദേശം നൽകാൻ ഞങ്ങൾ ശ്രമിച്ചു. ഭയമേതുമില്ലാതെ കഴിക്കാവുന്ന ഭക്ഷണമാണ് തങ്ങളുടെ മുന്നിലിരിക്കുന്നതെന്ന വിശ്വാസം ഊട്ടിയുറപ്പിക്കുകയായിരുന്നു അടുത്ത ലക്ഷ്യം.
സ്പ്രൗട്ട് ടെയിൽസ് വിപണിയിലെത്തിക്കുന്ന ഓരോ കടുകുമണിയിലുമുണ്ട് ഗുണമേന്മ. ഞങ്ങൾ വാഗ്ദാനം ചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങളും അംഗീകൃത കർഷകരിൽ നിന്നും മത്സ്യത്തൊഴിലാളികളിൽ നിന്നും നേരിട്ട് ലഭിക്കുന്നതാണ്. രാസവസ്തുക്കൾ ഇല്ലാത്ത മത്സ്യവും മാംസവും നൽകുന്നതിൽ ഞങ്ങളുടെ ഓരോ ടീമും പ്രതിജ്ഞാബദ്ധരാണ്.
ഭക്ഷണത്തിലും വേണം തുല്യത
പണത്തിന്റെയോ പദവികളുടെയോ അളവുകോലു കൊണ്ട് നല്ല ഭക്ഷണത്തെ വേർതിരിക്കരുതെന്ന സന്ദേശമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്. ഗുണനിലവാരത്തേക്കാൾ വിലകുറഞ്ഞ ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകുന്ന പൊതുബോധത്തിനെതിരെ നല്ല സന്ദേശം നൽകാൻ ഞങ്ങൾ ശ്രമിച്ചു. ഭയമേതുമില്ലാതെ കഴിക്കാവുന്ന ഭക്ഷണമാണ് തങ്ങളുടെ മുന്നിലിരിക്കുന്നതെന്ന വിശ്വാസം ഊട്ടിയുറപ്പിക്കുകയായിരുന്നു അടുത്ത ലക്ഷ്യം.
സ്പ്രൗട്ട് ടെയിൽസ് വിപണിയിലെത്തിക്കുന്ന ഓരോ കടുകുമണിയിലുമുണ്ട് ഗുണമേന്മ. ഞങ്ങൾ വാഗ്ദാനം ചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങളും അംഗീകൃത കർഷകരിൽ നിന്നും മത്സ്യത്തൊഴിലാളികളിൽ നിന്നും നേരിട്ട് ലഭിക്കുന്നതാണ്. രാസവസ്തുക്കൾ ഇല്ലാത്ത മത്സ്യവും മാംസവും നൽകുന്നതിൽ ഞങ്ങളുടെ ഓരോ ടീമും പ്രതിജ്ഞാബദ്ധരാണ്. ഹെയ്സൂ എന്ന തേനീച്ചയാണ് സ്പ്രൗട്ട് ടെയിൽസിന്റെ ഭാഗ്യചിഹ്നം.

വേണം നേരിട്ടുള്ള വിപണി
ജൈവകൃഷിക്ക് താരതമ്യേന നാലിരട്ടി വരെ ചിലവ് വരുമെന്ന സത്യം വിസ്മരിക്കുന്നില്ല. കൂടുതൽ സമയവും പരിശ്രമവും പരിചരണവും ആവശ്യമാണുതാനും., പക്ഷേ ഇത്രയൊക്കെ ചെയ്യുമ്പോഴും കർഷകർ ന്യായമായ വിലയ്ക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ പാടുപെടുന്നു. എന്നാൽ സ്പ്രൗട്ട് ടെയിൽസിലൂടെ, ആരോഗ്യബോധമുള്ള ഉപഭോക്താക്കളെ ഞങ്ങൾ നേരിട്ട് ഇത്തരം ജൈവ കർഷകരുമായി ബന്ധിപ്പിക്കുന്നു, കർഷകർക്ക് ന്യായമായ വരുമാനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. അതുവഴി ഓരോ കർഷകനും തങ്ങളുടെ ഉൽപന്നങ്ങൾക്ക് മിനിമം ഗ്യാരന്റി ലഭിക്കുന്നു. നല്ല രീതിയിൽ കൃഷി തുടരാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു.
ജൈവവും ആരോഗ്യകരവുമായ ഭക്ഷണം എല്ലാവർക്കും പ്രാപ്യവും താങ്ങാനാവുന്നതുമാക്കുക എന്നതാണ് ഞങ്ങളുടെ ആത്യന്തിക ലക്ഷ്യം. അനാവശ്യമായ ഇടനിലക്കാരെ ഒഴിവാക്കി പ്രവർത്തനങ്ങൾ ഒപ്റ്റിമൈസ് ചെയ്യുന്നതിലൂടെ, ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ചെലവ് കുറയ്ക്കാനും എല്ലാവർക്കും എത്തിച്ചേരാവുന്ന വിധത്തിൽ ആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾ നടത്താനും ഞങ്ങൾക്ക് കഴിയും.
വിലകുറഞ്ഞ ഉൽപ്പന്നങ്ങളുടെ ആവശ്യകത കാരണം നിരവധി കർഷകർ അധാർമിക കൃഷിരീതികളിലേക്ക് നിർബന്ധിതരാകുന്നത് ഞങ്ങൾ നിരീക്ഷിച്ചിട്ടുണ്ട്. ഉദാഹരണത്തിന് എന്തും വിറ്റുപോകുമെന്ന അമിത ആത്മവിശ്വാസത്തിൽ വിഷം കലർന്ന പച്ചക്കറികളും മറ്റും പലരും വിൽപനയ്ക്കെത്തിക്കുന്നുണ്ട്. അതുപോലെ പഴകിയ മീൻ വിൽപനയ്ക്ക് എത്തിക്കുന്ന വാർത്തകളും നാം കേൾക്കാറില്ലേ. ഈ ഭക്ഷണരീതി നമ്മളെ രോഗിയാക്കുമെന്ന സന്ദേശം കൂടിയാണ് സ്പ്രൗട്ട് ടെയിൽസിന്റെ പ്രവർത്തനങ്ങൾ.

കർഷക ക്ഷേമ പരിപാടികൾ
കൃഷിയെ ജീവനും ജീവിതോപാധിയുമാക്കുന്ന കർഷകരെ പിന്തുണയ്ക്കാൻ ഞങ്ങൾ എക്കാലവും പ്രതിജ്ഞാബദ്ധരാണ്. വിളനാശ സമയത്ത് സാമ്പത്തികവും ഭൗതികവുമായ പിന്തുണ, വെല്ലുവിളികളെ മറികടക്കാൻ അവരെ സഹായിക്കുക, ജൈവ കൃഷി തുടരുന്നതിന് അവരെ സഹായിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ സ്പ്രൗട്ട് ടെയിൽസ് ചാരിതാർഥ്യത്തോടെയാണ് ഏറ്റെടുത്തിട്ടുള്ളത്.
അതുപോലെ കാർഷിക രംഗത്തെ പുത്തൻ മാറ്റങ്ങൾ, വിപ്ലവങ്ങൾ, കണ്ടുപിടിത്തങ്ങൾ എന്നിവയെല്ലാം ഓരോ കർഷകനിലേക്കും എത്തിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. അതുവഴി ഉൽപ്പാദനക്ഷമതയും സുസ്ഥിരതയും മെച്ചപ്പെടുത്താൻ ഞങ്ങൾ അവരെ സഹായിക്കുന്നു. ഉപഭോക്താക്കൾക്കും കർഷകർക്കും പ്രയോജനപ്പെടുന്നതിനായി നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി വിപണിയിൽ സ്വയം സ്ഥാപിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു.
സാങ്കേതികവിദ്യയുടെ കൈപിടിച്ച്
കർഷകരും ഉപഭോക്താക്കളും തമ്മിലുള്ള ബന്ധം സുതാര്യമാക്കുന്നതിനു സോഷ്യല്‍ മീഡിയയുടെ സാധ്യതകളും ഞങ്ങൾ ഉറപ്പുവരുത്തുന്നുണ്ട്. ഓരോ സേവനങ്ങളും ഉൽപ്പനങ്ങളും പരിചയപ്പെടുത്തുന്ന ബൃഹത്തായ സോഷ്യൽ മീഡിയ ടീം ഞങ്ങൾക്കുണ്ട്. സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനൊപ്പം നൂതനമായ സാങ്കേതിക പരിഹാരങ്ങൾ ഞങ്ങളുടെ ടീംനടപ്പിലാക്കുന്നു. നേരിട്ടുള്ള ഓർഡർ, ട്രാക്കിംഗ്, ഗുണനിലവാര നിയന്ത്രണം എന്നിവ ഉറപ്പാക്കുന്നതിനുമുള്ള സജ്ജീകരണങ്ങളും നമുക്കുണ്ട്. വിതരണ ശൃംഖലയിലെ ഓരോ ഘട്ടങ്ങളും കൃത്യമായി നിരീക്ഷിക്കുന്നതിലൂടെ, ഡെലിവറികളുടെ വേഗതയും കാര്യക്ഷമതയും ഞങ്ങൾക്ക് ഉറപ്പാക്കാനാകുന്നു. . പാഴാക്കൽ കുറയ്ക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയ ഉൽപ്പന്നങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു. ചുരുക്കത്തിൽ എല്ലാം കൃത്യമായി ബോധ്യപ്പെടുത്തുന്ന ഒരു ഓപ്പൺ മാർക്കറ്റ് കൂടിയാണ് സ്പ്രൗട്ട് ടെയിൽസ്.
