Monday 19 August 2024 03:44 PM IST : By സ്വന്തം ലേഖകൻ

മുണ്ടക്കൈ - ചൂരൽമല ദുരന്തസ്ഥലം കാണാൻ ട്രിപ്പടിച്ച് വരേണ്ട; കർശന നിയന്ത്രണം: നിർദ്ദേശങ്ങൾ ഇങ്ങനെ

chooralmala

മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിത പ്രദേശങ്ങളിലേക്ക് അനധികൃതമായി ആളുകൾ പ്രവേശിക്കുന്നതു തടയാൻ കർശന നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. മറ്റു ജില്ലകളിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നുപോലും കാഴ്ച കാണാൻ ആളുകൾ എത്തിത്തുടങ്ങിയ സാഹചര്യത്തിലാണു നിയന്ത്രണം.

ചൂരൽമലയ്ക്കു സമീപം ബാരിക്കേഡ‍് വച്ച് വാഹനങ്ങൾ പൊലീസ് തടയുന്നുണ്ട്. തിരച്ചിൽ സേനാംഗങ്ങൾ, വൊളന്റിയർമാർ, മാധ്യമപ്രവർത്തകർ എന്നിവരുൾപ്പെടെ ഔദ്യോഗിക ആവശ്യങ്ങൾക്കെത്തുന്നവരെ മാത്രമേ പ്രവേശിപ്പിക്കൂ. പ്രദേശവാസികൾക്ക് അധികൃതരെ വിവരമറിയിച്ചശേഷം എത്താം. ഒരാഴ്ച കൂടി ജില്ലയിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.