Wednesday 24 January 2024 10:59 AM IST : By സ്വന്തം ലേഖകൻ

രണ്ടു വർഷം മുൻപ് വിവാഹം; യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

sandra-thrissur-2401

ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ പൊന്നൂക്കര കാത്തിര വീട്ടിൽ സഞ്ജുവിന്റെ ഭാര്യ സാന്ദ്ര (24) ആണ് മരിച്ചത്. 

തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഇവരെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തോണിപ്പാറ പൊങ്ങണാമൂല വീട്ടിൽ സുഭാഷിന്റെ മകളാണ്. രണ്ടു വർഷം മുൻപായിരുന്നു വിവാഹം. ആറു മാസം പ്രായമുള്ള ഒരു മകനുണ്ട്. സംസ്‌കാരം പിന്നീട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Tags:
  • Spotlight