വർഷം മുഴുവൻ കുടുംബത്തിലേക്കാവശ്യമായതൊക്കെയും ഒരു കുടക്കീഴിൽ നിന്നു സ്വന്തമാക്കാൻ അവസരമൊരുക്കി, വനിത മാക്സ് കൊല്ലത്തേക്ക്. തെക്കൻ കേരളത്തിലെ ഉപഭോക്താക്കളുടെ നിരന്തരമായ അന്വേഷണങ്ങൾക്കു വിരാമമിട്ടുകൊണ്ടാണ് മലയാളികളുടെ ജനപ്രിയ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. ‘ദ കംപ്ലീറ്റ് കമ്‍സ്യൂമർ ഫെയർ’ എന്ന ടാഗ്‌ലൈനോടെയെത്തുന്ന വനിത മാക്സ് നൂറുകണക്കിന് ഉൽപന്നങ്ങളാണ് അണിനിരത്തുന്നത്.
മലയാളിയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ കൺസ്യൂമർ ഫെയർ
ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള വനിതാപ്രസിദ്ധീകരണമായ ‘വനിത’ സംഘടിപ്പിക്കുന്ന കൺസ്യൂമർ ഫെയറുകളിൽ നിന്ന് നിത്യോപയോഗ സാധനങ്ങൾ മുതൽ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ കരകൗശല ഉൽപന്നങ്ങൾ വരെ വാങ്ങാം. ഈ പ്രദർശന–വിപണന മേളയുടെ ഇലക്ട്രോണിക്സ് പാർട്ണർ അജ്മൽ ബിസ്മിയാണ്. അതിവിശാലമായ ഇലക്ട്രോണിക്സ് പവിലിയനിൽ എല്ലാവിധ ഇലക്ട്രോണിക് ഗൃഹോപകരണങ്ങളും ഗംഫീര ഓഫറുകളിൽ വാങ്ങാനുള്ള അവസരം ബിസ്മി ഒരുക്കും.
ഭക്ഷ്യോൽപന്നങ്ങളും ഫാഷൻ ഉൽപന്നങ്ങളുമായി നിരവധി നോർത്ത് ഇന്ത്യൻ സ്റ്റാളുകൾ, ഫിറ്റ്നസ് ഉപകരണങ്ങൾ, പാത്രങ്ങൾ, ആയുർവേദ ഉൽപന്നങ്ങൾ, ഇലക്ട്രോണിക്സ്, ഫർണിച്ചർ, ബാംബൂ ഉൽപന്നങ്ങൾ, ശീതളപാനീയങ്ങൾ, സോളാർ ഉൽപന്നങ്ങൾ, കിടക്കകൾ, വിവിധയിനം ചെടികളുമായി നഴ്സറി, അഫോഡബിൾ ഫാഷൻ ഉൽപന്നങ്ങൾ, ഇലക്ട്രിക് സ്കൂട്ടറുകൾ, ഇന്റീരിയർ സേവനങ്ങളും ഉൽപന്നങ്ങളും തുടങ്ങി നിരവധി സ്റ്റാളുകളാണ് പൂർണമായും ശീതീകരിച്ച പവിലിയനുകളിൽ അണിനിരക്കുന്നത്. ആകർഷകമായ ഇ എം ഐ വ്യവസ്ഥയിൽ സാധനങ്ങൾ സ്വന്തമാക്കാനും അവസരമുണ്ട്. വിപണിയിലെ പുതിയ ബ്രാൻഡുകളും ഉൽപന്നങ്ങളും പരിചയപ്പെടാനും വാങ്ങാനും മികച്ച അവസരമാണ് ‘വനിത മാക്സ്’ ഒരുക്കുന്നത്.

മേളയ്ക്ക് ഉണർവേകാൻ കലാപരിപാടികളും
വനിതയൊരുക്കുന്ന കൺസ്യൂമർ ഫെയറുകളിൽ മുടങ്ങാതെ എത്താറുള്ള പ്രിയപ്പെട്ടവരുമുണ്ട്. ഇവിടെ നിന്നു കിട്ടുന്ന പാലക്കാടൻ കരിപ്പെട്ടി, സോഫാവിരികൾ, തടികൊണ്ടുള്ള അടുക്കള ഉപകരണങ്ങൾ എന്നു വേണ്ട കുറേയേറെ സാധനങ്ങൾ എല്ലാ വർഷവും സ്ഥിരമായി കാത്തിരുന്നു വാങ്ങാറുള്ളവരുമുണ്ട്. വൈകുന്നേരം കലാപരിപാടികൾ നടക്കുന്ന സമയം ഷോപ്പിങ് കഴിഞ്ഞെത്തിയാൽ ഫൂഡ് കോർട്ടിലെ ഭക്ഷണവുമായി കലാപരിപാടികൾ ആസ്വദിക്കാൻ സീറ്റു പിടിക്കാം. ഓരോ ദിവസവും പ്രശസ്തരായ കലാകാരന്മാരാണ് കലാപരിപാടികൾ അവതരിപ്പിക്കാനെത്തുക.
കൂടുതൽ വിവരങ്ങൾക്കും സ്റ്റാൾ ബുക്കിങ്ങിനും 9562704820 എന്ന നമ്പറിൽ ബന്ധപ്പെടുക.