ഈ വർഷത്തെ ഓണം ഷോപ്പിങ്ങിനു തിരികൊളുത്തി വനിത ഓണം ഫെയർ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ആരംഭിച്ചു. കൊക്ക കോളയും വനിതയും സംയുക്തമായാണ് ഈ വർഷത്തെ ഓണം ഫെയർ ഒരുക്കുന്നത്. ഏറ്റവും ജനപ്രിയ ഷോപ്പിങ് മേളയായ ഓണം ഫെയർ, വിപണിയിലെ ഏറ്റവും മികച്ച ഓഫറുകളും അതിശയിപ്പിക്കുന്ന സമ്മാനങ്ങളുമാണ് സന്ദർശകർക്കായി സംഘടിപ്പിക്കുന്നത്. കുടുംബത്തിനാവശ്യമായ ഉൽപന്നങ്ങളെല്ലാം ലഭ്യമാക്കുന്ന പൂർണമായും ശീതീകരിച്ച സ്റ്റാളുകളാണ് മേളയിലുണ്ടാവുക. വിവിധ ഉൽപ്പന്നങ്ങൾക്ക് അഞ്ചു മുതൽ 50 ശതമാനം വരെ വിലക്കുറവും ഉൽപ്പന്നങ്ങളുടെ കോംബോ ഓഫറും ഉണ്ടായിരിക്കും.
ഓണത്തിന് ആവശ്യമുള്ളതെല്ലാം വിലക്കുറവിലും വൻവൈവിധ്യത്തിൽ നിന്നു തിരഞ്ഞെടുത്തും വാങ്ങാൻ ഏറ്റവും നല്ല അവസരമാണ് ഈ കൺസ്യൂമർ എക്സിബിഷൻ. ഏഥർ, ഒല, റോയൽ എൻഫീൽഡ് ടു വീലറുകൾ, കർളോൺ മെത്തകൾ, റിയ, ഡിട്സ് ഫർണിച്ചറുകൾ, ഇ വി എം കാറുകൾ, സൺടിപ്സ് ഹെർബൽ ടീ, ലൂമിനസ് സോളാർ, യമ്മീ വാല്ലി ഫൂഡ് പ്രോഡക്ട്സ്, മിസ്റ്റർ ബട്ലേഴ്‌സ്, വി ഗാർഡ്, ട്രിനിറ്റി ഫൂഡ്സ് തുടങ്ങി നിരവധി വിശ്വസ്ത ബ്രാൻഡുകൾ സ്റ്റാളുകളൊരുക്കുന്നുണ്ട്. മൾട്ടി നാഷനൽ കമ്പനികൾ ഉൾപ്പെടെയുള്ള വിതരണക്കാരിൽ നിന്നും പ്രത്യേക ഓഫറുകൾ മേളയിൽ ലഭ്യമാക്കും. വൈവിധ്യമാർന്ന ഉൽപന്നശ്രേണിയും സുഖകരമായി ഷോപ്പിങ് ചെയ്യാനുള്ള സൗകര്യവും ഗുണമേന്മയുള്ള ഉൽപന്നങ്ങളും കൊണ്ട് കേരളമാകെ ശ്രദ്ധ നേടുന്ന മെഗാ ഷോപ്പിങ് മേളയാണ് വനിത ഓണം ഫെയർ. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾ, ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമുള്ള ഹാൻഡിക്രാഫ്റ്റ് ഇനങ്ങൾ, തനിനാടൻ ഭക്ഷ്യോൽപന്നങ്ങൾ, വിവിധ സ്ഥലങ്ങളിൽ നിന്നുള്ള തനത് തുണിത്തരങ്ങൾ, ഹോം ഡെക്കർ, ഇലക്ട്രിക് ഉപകരണങ്ങൾ, വാഹനങ്ങൾ, പുസ്തകങ്ങൾ, കുട്ടികൾക്കായുള്ള വ്യത്യസ്ത പഠനോപാധികളും കളിപ്പാട്ടങ്ങളും എന്നു തുടങ്ങി വിപണിയിലെ നിരവധി പുതുമകൾ ഓരോ സ്റ്റാളിലും എത്തും. സംരംഭകരും സന്ദർശകരും ഇത്രയേറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷോപ്പിങ് ഉത്സവം ‘വനിത ഓണം ഫെയർ’ മാത്രമാണ്. ഫാൻസി ഉൽപന്നങ്ങൾ മുതൽ ബ്രാൻഡഡ് ഉൽപന്നങ്ങൾ വരെ നേരിട്ടു കണ്ടറിഞ്ഞും വിലപേശിയും താരതമ്യം ചെയ്തും വാങ്ങാൻ ഇവിടെയെത്താം. സുരക്ഷിതമായും സംതൃപ്തിയോടെയും ഷോപ്പിങ് ചെയ്യാനുള്ള അവസരവും ആസ്വാദ്യമായ നിമിഷങ്ങളും കുടുംബത്തിനു സമ്മാനിക്കാൻ സമൂഹത്തിലെ പ്രമുഖരടക്കം പങ്കെടുക്കുന്ന അപൂർവം കൺസ്യൂമർ എക്സിബിഷനുകളിലൊന്നാണ് ഓണം ഫെയർ.
മേളയെ സമൃദ്ധമാക്കാൻ സ്വാദൂറും ചൂടു വിഭവങ്ങളുമായി കുടുംബശ്രീ ഫൂഡ്കോർട്ടും സജ്ജമാണ്. മനംകവരുന്ന വിനോദപരിപാടികളും ഈ മഹാമേളയിലുണ്ട്. യുവത്വത്തിനും ഫെയർ ഏറ്റവും ആസ്വാദ്യമാക്കാൻ കൗമാര താരങ്ങൾ നയിക്കുന്ന ബാന്റുകൾ സംഗീതമൊരുക്കും. എല്ലാ ദിവസവും വൈകുന്നേരം വ്യത്യസ്തമായ സംഗീത പരിപാടികൾ വേദിയിൽ അരങ്ങേറും. ഓണമധുരങ്ങളും ചമയങ്ങളും മനസിൽ ഉല്ലാസം നിറയ്ക്കാൻ തുടങ്ങുന്ന ഈ ദിവസങ്ങളിൽ ഉൽപന്ന വൈവിധ്യങ്ങളുടെ പൊൻവസന്തമൊരുക്കുകയാണ് വനിത ഓണം ഫെയർ. പാസ് മുഖേനയാകും പ്രവേശനം.