Monday 04 December 2023 11:56 AM IST : By സ്വന്തം ലേഖകൻ

പുതുമയുള്ള വീട്, അതും ആഗ്രഹിക്കുന്ന ബഡ്ജറ്റിൽ: സ്വപ്നഭവനത്തിനു വേണ്ടതെല്ലാം ഒരു കുടക്കീഴിൽ: വനിത വീട് പ്രദർശനം കോട്ടയത്ത്

veedu-exhibition-story

വീടുനിർമാണത്തിലെ പുതുമകളുടെ നേർക്കാഴ്ചയുമായി വനിത വീട് പ്രദർശനം കോട്ടയത്ത് എത്തുന്നു. ഡിസംബർ ഒൻപത് മുതൽ 12 വരെ നാഗമ്പടം മൈതാനിയിലാണ് പ്രദർശനം അരങ്ങേറുക. നിർമാണരംഗത്തെ മുൻനിര കമ്പനികളുടേതായി നൂറോളം സ്റ്റാളുകൾ പ്രദർശനത്തിലുണ്ടാകും. വനിത വീട് മാസികയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. മുൻനിര സാനിറ്ററിവെയർ ബ്രാൻഡ് സെറ ആണ് മുഖ്യ പ്രായോജകർ.

ഗേറ്റ് മുതൽ മേൽക്കൂര വരെ നിർമിക്കാനാവശ്യമായ മുഴുവൻ ഉൽപന്നങ്ങളും ഒറ്റ മേൽക്കൂരയ്ക്കു കീഴിൽ ലഭ്യമാകും എന്നതാണ് പ്രദർശനത്തിന്റെ സവിശേഷത. ഇഷ്ടപ്പെട്ടവ ആകർഷകമായ വിലയിൽ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. വിട്രിഫൈഡ് ടൈൽ മുതൽ ഇറ്റാലിയൻ മാർബിൾ വരെ നീളുന്ന ഫ്ലോറിങ് മെറ്റീരിയൽ, ഓട് മുതൽ ഷിംഗിൾസ് വരെയുള്ള മേച്ചിൽ സാമഗ്രികൾ എന്നുവേണ്ട മോ‍ഡുലാർ കിച്ചനും സുരക്ഷാ ഉപകരണങ്ങളും വരെ പ്രദർശനത്തിൽ ലഭിക്കും. സാനിറ്ററിവെയർ, ഫർണിച്ചർ, ലാന്റ്സ്കേപ്പിങ് ഉൽപന്നങ്ങൾ എന്നിവയുടെയെല്ലാം പ്രമുഖ കമ്പനികൾ പ്രദർശനത്തിലെത്തും. ലൈറ്റിങ്, പൈപ്പ് ഫിറ്റിങ്സ്, സോളർ ഉൽപന്നങ്ങൾ എന്നിവയുടെയൊക്കെ ഏറ്റവും പുതിയ മോഡലുകൾ പ്രദർശനത്തിൽ അടുത്തറിയാം.

ഏറ്റവും പുതിയതും ഗുണമേന്മയുള്ളതുമായ നിർമാണവസ്തുക്കൾ പ്രദർശനത്തിൽ അടുത്തറിയാം. വീടുപണി വേഗത്തിൽ പൂർത്തിയാക്കാൻ സഹായിക്കുന്ന നിർമാണവസ്തുക്കൾ, പഴയ വീടിന്റെ പുതുക്കിപ്പണിയൽ‍ എളുപ്പമാക്കുന്ന നൂതന നിർമാണവിദ്യകൾ എന്നിങ്ങനെ പുതിയ സാഹചര്യത്തിൽ ഏവർക്കും ഉപകാരപ്പെടുന്ന ഉൽപന്നങ്ങളുടെ നീണ്ടനിര പ്രദർശനത്തിലുണ്ടാകും. പൂർണമായി ശീതീകരിച്ച വേദിയിലാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്.

വിശദ വിവരങ്ങൾക്കും സ്റ്റാൾ ബുക്ക് ചെയ്യാനും 9207751403 എന്ന നമ്പരിൽ ബന്ധപ്പെടാം.