ADVERTISEMENT

∙ നൂറോളം സ്റ്റാളുകൾ ∙ പ്രവേശനം സൗജന്യം

കോഴിക്കോട് ∙ ടെൻഷൻ ഇല്ലാതെയും പണം പാഴാക്കാതെയും മികച്ച വീടൊരുക്കാൻ വഴികാട്ടുന്ന വനിത വീട് പ്രദർശനത്തിന് തുടക്കമായി. ഐഐഎ കേരള ചാപ്റ്റർ ചെയർമാൻ ആർക്കിടെക്ട് വിനോദ് സിറിയക്  ഉദ്ഘാടനം ചെയ്തു. എരഞ്ഞിപ്പാലം സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്റർ ഹാളിൽ രാവിലെ 11 മുതൽ രാത്രി എട്ട് വരെ പ്രദർശനം കാണാം. പ്രവേശനം സൗജന്യമാണ്. മലയാളികളുടെ പ്രിയപ്പെട്ട ആർക്കിടെക്ചർ ഡിസൈൻ മാസിക വനിത വീട് ആണ് പ്രദർശനം സംഘടിപ്പിക്കുന്നത്. പ്രമുഖ സാനിറ്ററിവെയർ ബ്രാൻ‌ഡ് സെറ ആണ് മുഖ്യ പ്രായോജകർ. വീട് നിർമിക്കാനാവശ്യമായ ഉൽപന്നങ്ങളുടെയും സേവനങ്ങളുടേയുമായി നൂറോളം സ്റ്റാളുകളാണ് പ്രദർശനത്തിലുള്ളത്.

ADVERTISEMENT

സ്മാർട് റെയിൻ ഷവർ, ബാത്ടബ് തുടങ്ങിയവയുടെ ഏറ്റവും പുതിയ മോഡലുകളുമായാണ് സെറ പ്രദർശനത്തിനെത്തിയിരിക്കുന്നത്.  വാഷ്ബേസിൻ, ക്ലോസറ്റ് തുടങ്ങിയവയുടെയൊക്കെ നീണ്ടനിര സെറ സ്റ്റാളിലുണ്ട്. വീട്ടിലെ കിടപ്പുമുറിയിലോ ലിവിങ് റൂമിലോ പിടിപ്പിക്കാവുന്ന ഹോംതിയറ്ററാണ് ഗൗരി ക്രിയേഷൻസ് സ്റ്റാളിലെ കൗതുകക്കാഴ്ച. സിനിമാ തിയേറ്ററിനോട് കിടപിടിക്കുന്ന ദൃശ്യശബ്ദാനുഭവം നൽകുന്ന ഈ ഹോംതിയറ്റർ ഓർഡർ ചെയ്യുമ്പോൾ ആകർഷകമായ വിലക്കിഴിവും ലഭിക്കും.

ഫർണിച്ചർ, കിച്ചൻ കാബിനറ്റ്, വാ‍‍ഡ്രോബ് തുടങ്ങിയവയൊക്കെ നിർമിക്കാനുള്ള ന്യൂ ജനറേഷൻ മെറ്റീരിയലായ ഡബ്ല്യൂപിസി, പിവിസി എന്നിവയുടെ ഗുണമേന്മയേറിയ മോഡലുകൾ പ്രദർശനത്തിൽ അടുത്തറിയാം. വെള്ളം വീണാൽ കേടാകാത്തതും ചിതൽ തിന്നാത്തതുമായ ഇത്തരം ബോർഡുകളുമായാണ് ഡെൻവുഡ്, ഡീമാക് എന്നിവ പ്രദർശനത്തിനെത്തിയിരിക്കുന്നത്.

ADVERTISEMENT

ലോകത്ത് എവിടെയിരുന്നും വീട്ടിലെ കാഴ്ചകൾ കാണാനും ഉപകരണങ്ങൾ നിയന്ത്രിക്കാനും കഴിയുന്ന ഹോം ഓട്ടമേഷൻ സംവിധാനം സംബന്ധിച്ച മുഴുവൻ സേവനങ്ങളും കാൻഡിൽ സ്റ്റാളിലുണ്ട്. കള്ളന്മാരെ പേടിക്കാതെ കഴിയാനുള്ള സുരക്ഷാ ഉപകരണങ്ങളുടെ പുതിയ മോഡലുകളും ഇവിടെ കാണാം.

വാതിലായും നടുമുറ്റത്തിന്റെ മേൽക്കൂരയായും ഒക്കെ ഉപയോഗിക്കാവുന്ന ബലമേറിയ ഗ്ലാസ്സിന്റെ നീണ്ടനിരയും പ്രദർശനത്തിലുണ്ട്. ചുറ്റിക കൊണ്ട് അടിച്ചാലും പൊട്ടാത്ത അത്ര ഉറപ്പുള്ള ലാമിനേറ്റഡ് ഗ്ലാസ്, ടഫൻഡ് ഗ്ലാസ് എന്നിവയൊക്കെ  ജി ടഫ്, സ്മാർടഫ് സ്റ്റാളുകളിൽ നേരിട്ടു കാണാം.

ADVERTISEMENT

കുറച്ച് വൈദ്യുതി മാത്രം ഉപയോഗിക്കുന്ന ബിഎൽഡിസി ഫാനിന്റെ പുതിയ മോഡലുകളാണ് ലൂക്കർ സ്റ്റാളിലെ താരം. മനംമയക്കുന്ന ഡിസൈനിലുള്ള വാഷ്ബേസിനുകളുടെ നീണ്ടനിര ജൽ സാനിറ്ററി, ബ്ലൂസ് എന്നിവയുടെ സ്റ്റാളുകളിൽ കാണാം. എല്ലാ സ്റ്റാളുകളിലും സ്പോട്ട് ബുക്കിങ്ങിന് ആകർഷകങ്ങളായ ഓഫറുകളുണ്ട്.

വനിത വീട് മാസികയുടെ വരിക്കാരാകാനുള്ള അവസരവും പ്രദർശനത്തിലുണ്ട്. മനോരമ ബുക്സ് സ്റ്റാളിൽ വരിസംഖ്യ അടയ്ക്കുന്നവർക്ക് പ്രത്യേക നിരക്കിൽ വനിത വീട് സ്വന്തമാക്കാം. വനിത വീട് പ്രസിദ്ധീകരിച്ച ചെലവ് നിയന്ത്രിച്ച് വീടു പണിയാം എന്ന പുസ്തകം സമ്മാനമായും ലഭിക്കും. പൂർണമായി ശീതീകരിച്ച വേദിയിലാണ് പ്രദർശനം. പ്രത്യേക പാർക്കിങ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.  

ADVERTISEMENT