വനിത വീട് പ്രദർശനം എം.െക. രാഘവൻ എംപി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ രാവിലെ 11 മുതൽ രാത്രി എട്ട് വരെ പ്രദർശനം കാണാം. പ്രവേശനം സൗജന്യമാണ്. വീടുപണിയാൻ ഒരുങ്ങുന്നവർക്ക് അറിവും ആത്മവിശ്വാസവും പകരുന്ന കാഴ്ചകൾ. മുടക്കുന്ന പണത്തിനു തക്ക മൂല്യമുള്ള നിർമാണവസ്തുക്കൾ. ഇതു രണ്ടും ഒരു മേൽക്കൂരയ്ക്കു കീഴിൽ സമ്മേളിക്കുന്നു എന്നതാണ് വനിത വീട് പ്രദർശനത്തിന്റെ പ്രത്യേകത.
നിർമാണമേഖലയിലെ മുൻനിര കമ്പനികളുടേതായി നൂറോളം സ്റ്റാളുകളാണ് പ്രദർശനത്തിലുള്ളത്. സെമിനാർ, സൗജന്യ കൺസൽറ്റേഷൻ ഡെസ്ക്, ആർക്കിടെക്ചർ വിദ്യാർഥികൾക്കായി മത്സരങ്ങൾ എന്നിവ പ്രദർശനത്തിന്റെ മാറ്റുകൂട്ടൂം. വനിത വീട് മാസികയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് കാലിക്കറ്റ് സെന്ററും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.
പ്രമുഖ സാനിറ്ററിവെയർ ബ്രാൻഡ് ഹിൻഡ്‌വെയർ ആണ് മുഖ്യ പ്രായോജകർ. ഡെൻവുഡ് സഹപ്രായോജകരും, ‘കോർ’ റിന്യുവബിൾ എനർജി പാർട്ണറുമാണ്.
ഇറ്റാലിയൻ ഡിസൈനിലുള്ള ക്യുയോ സാനിറ്ററിവെയറിന്റെ നീണ്ടനിരയുമായാണ് മുഖ്യ പ്രായേജകരായ ഹിൻഡ്‌വെയർ പ്രദർശനത്തിനെത്തുന്നത്. വലുപ്പം കൂടിയ സ്ലാബ് സൈസ് വിട്രിഫൈഡ് ടൈൽ, ആധുനിക അടുക്കളയ്ക്ക് ഇണങ്ങുന്ന ഇലക്ട്രിക് ചിമ്മിനി, സിങ്ക് തുടങ്ങിയവയുടെ പുതിയ മോഡലുകളും ഹിൻഡ്‌വെയർ സ്റ്റാളിലുണ്ടാകും.
ഉന്നത ഗുണനിലവാരമുള്ള വാട്ടർടാങ്ക്, മഴവെള്ള സംഭരണി എന്നിവയുടെ പുത്തൻ മോഡലുകൾ സെൽസർ പോളിമേഴ്സ്, ഓഷ്യൻ പോളിമേഴ്സ്, കേളചന്ദ്ര സ്റ്റാളുകളിൽ കണ്ടറിയാം. സിനിമാതിയേറ്ററിനോട് കിടപിടിക്കുന്ന ഹോംതിയേറ്ററുകളാണ് എപ്സൺ സ്റ്റാളിലെ മുഖ്യ താരം.
പ്ലൈവുഡ്, ഡബ്ല്യൂപിസി ബോർഡ്, പിവിസി ബോർഡ്, ഡെക്കറേറ്റീവ് ലാമിനേറ്റ്സ്, വെനീർ എന്നിവയുടെ വ്യത്യസ്ത മോഡലുകൾ ഡെൻവുഡ്, കെബോർഡ്, ഗ്രീൻലാം, വോൾമാർക്ക് പ്ലൈ, ഡീമാക്, ബെസ്റ്റ് പ്ലൈ സ്റ്റാളിൽ പരിചയപ്പെടാം.
ഐഐഎ കാലിക്കറ്റ് സെന്ററിന്റെ നേതൃത്വത്തിലുള്ള സൗജന്യ കൺസൽറ്റേഷൻ ഡെസ്കും പ്രദർശനത്തിലുണ്ട്. വീടിന്റെ ഡിസൈൻ, നിർമാണവസ്തുക്കൾ തുടങ്ങിയവ സംബന്ധിച്ച സംശയങ്ങൾക്ക് ഇവിടെ ഉത്തരം ലഭിക്കും.
ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് അഞ്ചിനും ആറിനും നടക്കുന്ന സെമിനാറിൽ ആർക്കിടെക്ട് ഷെറിൻ ഖദീജ, ശ്യാംരാജ് ചന്ദ്രോത്ത്, മാനസി, ഷിഹാബ് കുഞ്ഞഹമ്മദ് എന്നിവർ ക്ലാസ് നയിക്കും.
പൂർണമായി ശീതീകരിച്ച വേദിയിലാണ് പ്രദർശനം. വിശാലമായ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.