Friday 04 October 2024 04:22 PM IST : By സ്വന്തം ലേഖകൻ

വീട് നിർമാണത്തിലെ പുതുമകളറിയാൻ; വീട് പ്രദർശനം ആറ് കേന്ദ്രങ്ങളിൽ, ഒക്ടോബർ 18 മുതൽ തിരുവനന്തപുരത്ത്

veedu-exhibition-all-centers-news-cover

വീടിന്റെ ഡിസൈൻ, നിർമാണം, ഇന്റീരിയർ എന്നിവയിലെ പുതുമകൾ അടുത്തറിയാൻ അവസരമൊരുക്കി വനിത വീട് പ്രദർശനം ആറ് കേന്ദ്രങ്ങളിെലത്തുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോട്ടയം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളാണ് കേരളത്തിലെ ഏറ്റവും വലിയ ആർക്കിടെക്ചർ – ഡിസൈൻ പ്രദർശനത്തിന് ഇത്തവണ വേദിയാകുക. വനിത വീട് മാസികയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. പ്രമുഖ സാനിറ്ററിവെയർ ബ്രാൻഡ് ഹിൻഡ്‌വെയർ ആണ് മുഖ്യ പ്രായോജകർ. ഡെൻവു‍‌‍ഡ് സഹപ്രായോജകരും കോർ റിന്യുവബിൾ എനർജി പാർട്ണറുമാണ്.

നിർമാണരംഗത്തെ മുൻനിര കമ്പനികളുടേതായി നൂറോളം സ്റ്റാളുകൾ ഓരോ പ്രദർശനത്തിലുണ്ടാകും. ഏറ്റവും പുതിയതും ഗുണമേന്മയുള്ളതുമായ നിർമാണവസ്തുക്കൾ പ്രദർശനത്തിൽ അടുത്തറിയാം. വീടുപണി വേഗത്തിൽ പൂർത്തിയാക്കാൻ സഹായിക്കുന്ന നിർമാണവസ്തുക്കൾ, പഴയ വീടിന്റെ പുതുക്കിപ്പണിയൽ‍ എളുപ്പമാക്കുന്ന നൂതന നിർമാണവിദ്യകൾ എന്നിങ്ങനെ പുതിയ സാഹചര്യത്തിൽ ഏവർക്കും ഉപകാരപ്പെടുന്ന ഉൽപന്നങ്ങളുടെ നീണ്ടനിര പ്രദർശനത്തിലുണ്ടാകും.

സാനിറ്ററിവെയർ, ഫ്ലോറിങ് മെറ്റീരിയൽ, മോഡുലാർ കിച്ചൻ അക്സസറീസ്, ഫർണിച്ചർ, പെയിന്റ് ആൻഡ് പോളിഷ് തുടങ്ങി വീടുനിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ ഉൽപന്നങ്ങളും ഒറ്റ മേൽക്കൂരയ്ക്കു കീഴിൽ അണിനിരക്കുന്നു എന്നതാണ് പ്രദർശനത്തിന്റെ സവിശേഷത. ഇവ ആകർഷകമായ വിലക്കിഴിവിൽ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.

വീടുനിർമാണവുമായി ബന്ധപ്പെട്ട സംശയങ്ങൾ‌ക്ക് വിദഗ്ധർ മറുപടി നൽകുന്ന കൺസൽറ്റേഷൻ ഡെസ്ക്, ആർക്കിടെക്ചർ വിദ്യാർഥികൾക്കായുള്ള മത്സരങ്ങൾ, രാജ്യാന്തര പ്രശസ്തരായ ആർക്കിടെക്ടുമാർ പങ്കെടുക്കുന്ന ഡിസൈൻ ടോക്ക് എന്നിവയും പ്രദർശനത്തോടനുബന്ധിച്ചുണ്ടാകും.

ഒക്ടോബർ 18 മുതൽ 21 വരെ തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ വേദിയിലാണ് തിരുവനന്തപുരത്തെ പ്രദർശനം അരങ്ങേറുക.

വിശദ വിവരങ്ങൾക്കും സ്റ്റാൾ ബുക്ക് ചെയ്യാനും www.vanitha.in/veeduexhibition എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 9895115692 എന്ന വാട്ട്‌സാപ് നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യാം.