പണം പാഴാക്കാതെ മികച്ച വീടൊരുക്കാൻ സഹായിക്കുന്ന ഉൽപന്നങ്ങളുടെ ശ്രേണിയുമായി വനിത വീട് പ്രദർശനത്തിനു തൃശൂരിൽ പ്രൗഢഗംഭീര തുടക്കം. ഇന്നലെ പൂരം മൈതാനിയിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ ആരംഭിച്ച പ്രദർശനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. നൂറോളം സ്റ്റാളുകളിലായി വീടുനിർമാണ മേഖലയുടെ നേർചിത്രം തെളിയുന്ന പ്രദർശനം കാണാൻ ആദ്യദിനം തന്നെ വൻ ജനാവലിയെത്തി. വനിത വീട് മാസികയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് തൃശൂർ സെന്ററും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. പ്രമുഖ സാനിറ്ററിവെയർ ബ്രാൻഡ് ഹിൻഡ്‌വെയർ ആണ് മുഖ്യ പ്രായോജകർ. ഡെൻവുഡ് സഹപ്രായോജകരും, ‘കോർ’ റിന്യുവബിൾ എനർജി പാർട്ണറുമാണ്. രാവിലെ 11 മുതൽ രാത്രി എട്ട് വരെ പ്രദർശനം കാണാം.
ഇറ്റാലിയൻ ഡിസൈനിനൊപ്പം സാങ്കേതികവിദ്യയുടെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തുന്ന പ്രീമിയം ശ്രേണിയിലുള്ള ക്യുയോ സാനിറ്ററിവെയറിന്റെ നീണ്ടനിരയുമായാണ് മുഖ്യ പ്രായോജകരായ ഹിൻഡ്‌വെയർ പ്രദർശനത്തിനെത്തിയിരിക്കുന്നത്. വലുപ്പം കൂടിയ സ്ലാബ് സൈസ് വിട്രിഫൈഡ് ടൈൽ, ഇലക്ട്രിക് ചിമ്മിനി, സിങ്ക് തുടങ്ങിയവയുടെ പുതിയ മോഡലുകളും ഹിൻഡ്‌വെയർ സ്റ്റാളിലുണ്ട്.
വേഗത്തിലും ചെലവ് കുറച്ചും വീടുപണി പൂർത്തിയാക്കാൻ സഹായിക്കുന്ന ഡബ്ല്യൂപിസി ബോർഡ്, പിവിസി ബോർഡ്, ഡെക്കറേറ്റീവ് ലാമിനേറ്റ്സ്, വെനീർ എന്നിവയുടെ പുതുപുത്തൻ മോഡലുകൾ ഡെൻവുഡ് സ്റ്റാളിൽ പരിചയപ്പെടാം. ലൈറ്റും വാട്ടർ ഹീറ്ററും ഉൾപ്പെടെ മുഴുവൻ സോളർ ഉൽപന്നങ്ങളും കോർ പവലിയനിൽ കണ്ടറിയാം. വീട്ടിൽ ഗവൺമെന്റ് സബ്സിഡിയോടെ സൗരവൈദ്യുത സംവിധാനം വേണ്ട മുഴുവൻ സേവനങ്ങളും ഇവിെട ലഭിക്കും. പിഎം സൂര്യ ഘർ പദ്ധതിയിൽ കുറഞ്ഞ നിരക്കിൽ രജിസ്റ്റർ ചെയ്യാനുമാകും.
പ്രമുഖ ബ്രാൻഡുകളുടെ ടൈൽ, സാനിറ്ററിവെയർ എന്നിവയുടെ പുതുപുത്തൻ മോഡലുകളാണ് സിറ്റി സെറാമിക്സ് സ്റ്റാളിലെ മുഖ്യ ആകർഷണം. ഗുണമേന്മയുള്ള ഇലക്ട്രിക്കൽ ഐറ്റംസ്, ബാത് ഫിറ്റിങ്സ്, സാനിറ്ററിവെയർ എന്നിവ എൽ ജിയോ മാർട്ട് സ്റ്റാളിൽ കണ്ടറിയാം. സ്പോട്ട് ബുക്കിങ്ങിന് ആകർഷകമായ ഓഫറുകളുമുണ്ട്.
വീട്ടിലേക്കാവശ്യമായ മുഴുവൻ ഫർണിച്ചറും പ്രദർശനത്തിലുണ്ട്. ട്രെഡീഷനൽ, മോഡേൺ, എത്നിക് എന്നിങ്ങനെ ഏത് ശൈലിയിലുള്ളതും കണ്ടറിയാം. വുഡ് ലുക്ക് സ്റ്റാളിൽ ഫർണിച്ചറിന് 60 ശതമാനം വരെ വിലക്കിഴിവുണ്ട്.
കള്ളന്മാർക്ക് അത്രെ പെട്ടെന്നൊന്നും തകർക്കാനാകാത്ത സ്റ്റീൽ വാതിലുകളുടെ നീണ്ടനിരയാണ് പ്രദർശനത്തിലുള്ളത്. പെട്ര, ഹവായ്, ഐ ലീഫ് സ്റ്റാളുകളിൽ 20,000 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ വിലയുള്ള വാതിലുകൾ കാണാം.
മോഡുലാർ കിച്ചൺ, ഹോം ഓട്ടമേഷൻ, സോഫ്ട് ഫർണിഷിങ്, റൂഫിങ് മെറ്റീരിയൽ എന്നിവയുടെയെല്ലാം മുൻനിര കമ്പനികളുടെ സ്റ്റാളുകൾ പ്രദർശനത്തിലുണ്ട്.
വീടുനിർമാണവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് കൃത്യമായ ഉത്തരം ലഭിക്കാനുള്ള സൗകര്യവും പ്രദർശത്തിലുണ്ട്. ആർക്കിടെക്ട് പവലിയനിലുള്ള കൺസൽറ്റേഷൻ ഡെസ്കിലെത്തിയാൽ ഐഐഎ തൃശൂർ സെന്ററിലെ ആർക്കിടെക്ടുമാരെ നേരിട്ടുകണ്ട് സംശയനിവാരണം വരുത്താം. പ്രദർശനത്തിലുള്ള മനോരമ ബുക്സ് സ്റ്റാളിലെത്തിയാൽ പ്രത്യേക നിരക്കിൽ വനിത വീട് മാസികയുടെ വരിക്കാരാകാം. മനോരമയുടെ മറ്റ് പ്രസിദ്ധീകരണങ്ങളും ഇവിടെ ലഭിക്കും.
പൂർണമായി ശീതീകരിച്ച വേദിയിലാണ് പ്രദർശനം. കാർപാർക്കിങ് സൗകര്യവും ഫൂഡ് കോർട്ടും ക്രമീകരിച്ചിട്ടുണ്ട്.
ഇന്നത്തെ പരിപാടികൾ
രാവില 11 മുതൽ: ഫോട്ടോഗ്രഫി, ഫെയ്സ് പെയിന്റിങ്, ലൈവ് സ്കെച്ചിങ് മത്സരങ്ങൾ.
ഉച്ചക്ക് രണ്ട് മുതൽ: ക്ലേ പോട്ടറി പഠനക്കളരി– ഗ്രിസ് സ്റ്റോറീസ്.
(ബോക്സ്)
ബിൽഡിങ് ഡയലോഗ്സ് സെമിനാർ ഇന്ന്
രാജ്യാന്തര പ്രശസ്ത ആർക്കിടെക്ടുമാരായ മധുര പ്രേമതിലകെ (ശ്രീലങ്ക), വിയോഗ നുർദിയാൻസിയ (ഇന്തൊനീഷ്യ), ശിൽപ ഗൊരേഷാ (മുംബൈ), പിൻകിഷ് ഷാ (മുംബൈ) എന്നിവർ ഇന്ന് പ്രദർശനവേദിയിലെത്തും. ഐഐഎ തൃശൂർ സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബിൽഡിങ് ഡയലോഗ്സ് 2.0.5 സെമിനാറിൽ നാലുപേരും പങ്കെടുക്കും. വൈകിട്ട് നാല് മുതലാണ് സെമിനാർ. പൊതുജനങ്ങൾക്കും പങ്കെടുക്കാം.