Tuesday 25 September 2018 04:07 PM IST : By സ്വന്തം ലേഖകൻ

വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു; മകൾ മരിച്ചു

bala

പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം പള്ളിപ്പുറത്തു വച്ച് പുലർച്ചെ 4.30 ഓടെ നിയന്ത്രണം വിട്ട കാർ മരത്തിലിടക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണു സൂചന.

bala-1

അപകടത്തിൽ ബാലഭാസ്ക്കറിന്റെ മകൾ തേജസ്വിനി ബാല(രണ്ട് വയസ്)  മരിച്ചു. ഭാര്യ ലക്ഷ്മിയേയും ഡ്രൈവര്‍ അര്‍ജുനെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണ് ഇവർ.

balaz

വിധി തട്ടിയെടുത്തത് 16 വർഷം കാത്തിരുന്ന് കിട്ടിയ മുത്തിനെ; പൊന്നോമനയെ മരണം കവർന്നതു പോലുമറിയാതെ ബാലഭാസ്കറും ഭാര്യയും

125
15

തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രദർശനത്തിന് ശേഷം മടങ്ങവേയാണ് അപകടമുണ്ടായത്. ബാലഭാസ്കർ, മകൾ, ഡ്രൈവർ എന്നിവരാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.

ആശുപത്രിയിലെത്തും മുൻപേ തേജസ്വി മരണപ്പെട്ടിരുന്നു; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ ബാലഭാസ്കറിന് അടിയന്തര ശസ്ത്രക്രിയ