Thursday 01 August 2024 11:35 AM IST : By സ്വന്തം ലേഖകൻ

ഫോണിന്റെ മറുതലയ്ക്കൽ കരച്ചിൽ, കൂട്ടുകാരനെ രക്ഷിക്കാൻ ഓടിയെത്തി, പക്ഷേ... മുറിവുണങ്ങാതെ ചൂരൽമല

chooralmala-147

സുഹൃത്തിനെ രക്ഷിക്കാനെത്തി: പക്ഷേ...

ചൂരൽമലയിൽ വെള്ളം കയറുന്നതറിഞ്ഞാണ് മേപ്പാടി കടൂരിലെ വീട്ടിൽനിന്ന് സി.റഫീഖ് സുഹൃത്ത് ഉബൈദിനെ വിളിക്കുന്നത്. ഫോണിന്റെ മറുതലയ്ക്കൽ കരച്ചിലായിരുന്നു മറുപടി. ഉടൻ തന്നെ റഫീഖ് ചൂരൽമലയിലേക്കു പുറപ്പെട്ടു. വഴിയിൽ കാട്ടാനയിൽനിന്നു രക്ഷപ്പെട്ടാണ് സ്ഥലത്തെത്തിയത്. ഉബൈദും ഭാര്യയും രക്ഷപ്പെട്ടെങ്കിലും ഭാര്യാമാതാവിനെയും വിദ്യാർഥികളായ രണ്ട് പെൺമക്കളെയും കാണാതായി. 5 മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിൽ റഫീഖും പങ്കാളിയായി.

മന്ത്രിയുടെ ഓഫിസിലും കൺട്രോൾ റൂം

മന്ത്രിയുടെ ഓഫിസിലും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും ജില്ലാതലത്തിലും കൺട്രോൾ റൂമുകൾ ആരംഭിച്ചു. ടെലിഫോൺ വഴിയുള്ള കൗൺസലിങ്ങിനും മറ്റു മാനസികാരോഗ്യ സേവനങ്ങൾക്കുമായി ടെലി മനസ്സ് ശക്തിപ്പെടുത്തി.

ടെലി മനസ് ടോൾഫ്രീ നമ്പരിൽ (14416) 24 മണിക്കൂറും സേവനം ലഭ്യമാണ്.ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ ആരംഭിച്ച സ്റ്റേറ്റ് കൺട്രോൾ റൂം ശക്തിപ്പെടുത്തി 24 മണിക്കൂറാക്കി. 0471 2303476, 0471 2300208 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.