ആലപ്പുഴ ചേര്‍ത്തലയില്‍ കടയുടമയെ കടയ്ക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ചേർത്തല എക്സറേ കവലയ്ക്ക് സമീപത്തുള്ള ലാഡെല്ല സ്ഥാപന ഉടമ രാജിയാണ് മരിച്ചത്. 45 വയസുണ്ട്.
തണ്ണീർമുക്കം രാജിറാം വീട്ടിൽ റാം മഹേഷിന്റെ ഭാര്യയാണ്. കുടുംബവഴക്കിനെത്തുടർന്ന് രാത്രി വീട്ടിൽ നിന്ന് പോയതാണ്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കടയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.