Friday 02 February 2024 05:19 PM IST

ലോക്ഡൗണിലെ നേരമ്പോക്കിന് വാട്സാപ്പ് വഴി ഫൂഡ് ബിസിനസ്.. ഇന്ന് ഹൃദയങ്ങൾ കീഴടക്കുന്ന രുചിപ്പെരുമ: ഇത് ബിന്ദു സ്പെഷൽ

Merly M. Eldho

Chief Sub Editor

food-special-14

ഒരു സ്പൂൺ ആത്മവിശ്വാസം, രണ്ടു തവി ആത്മാർഥത,ഒരു കൊട്ട നിറയെ സ്നേഹം, പിന്നെ കൈ നിറയെ കൈപ്പുണ്യവും.. ഇവയെല്ലാം കൈമുതലായി ഉണ്ടെങ്കിൽ സ്വന്തം വീട്ടിലെ അടുക്കളയിൽ നിന്നു തന്നെ വരുമാനമുണ്ടാക്കാം എന്നു തെളിയിച്ച 10 വനിതകൾ. കാസർകോടു മുതൽ തിരുവനന്തപുരം വരെ 10 സ്ഥലങ്ങളിൽ നിന്നു തിരഞ്ഞെടുത്ത 10 ഹോം ഷെഫുമാരുടെ രുചിവിഭവങ്ങളും വിജയരഹസ്യവും പങ്കുവയ്ക്കുന്നു വനിത.

വിപണനം വാട്സ് ആപ് വഴി : ബിന്ദു, കോഴിക്കോട്

കോവിഡ് കാലം പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു എന്നു പറഞ്ഞാല്‍ കോഴിക്കോട് പുതിയറയിലെ ബിന്ദു മേനോന്‍ അതു കണ്ണുമടച്ചു സമ്മതിക്കില്ല. കാരണം കോവിഡ് കാലത്താണ് ബിന്ദു തന്റെ ഫൂഡ് ബിസിനസ് ആരംഭിച്ചതും അതു വിപുലപ്പെടുത്തിയതും.

‘‘ലോക്ഡൗണ്‍ കാലത്താണ് സമയം പോകാനായി എ ന്തെങ്കിലും ചെയ്യണമെന്നു തീരുമാനിച്ചത്. റസ്റ്ററന്റുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ പുറത്തു നിന്നുള്ള ആ ഹാരം ആര്‍ക്കും കഴിക്കാന്‍ പറ്റില്ലല്ലോ. അതേപ്പറ്റി ചിന്തിച്ചപ്പോളാണ് ഫൂഡ് ബിസിനസ് തന്നെ തുടങ്ങാമെന്നു തീരുമാനിച്ചത്. ഓരോ ദിവസവും ഉണ്ടാക്കുന്ന വിഭവങ്ങളുടെ മെനു വാട്സ് ആപ് സ്റ്റേറ്റസിട്ടു. അതുകണ്ട് പലരും ചെറിയ തോതി ല്‍ ഓര്‍ഡര്‍ നല്‍കാന്‍ തുടങ്ങി. പൊതിച്ചോറ്, ബിരിയാണി, കിഴി പൊറോട്ട, അമ്മിണി കൊഴുക്കട്ട, വെജിറ്റബിള്‍ കട്‌ലറ്റ്, പത്തിരി, പലതരം സ്നാക്സ് തുടങ്ങിയവയായിരുന്നു പ്രധാനവിഭവങ്ങള്‍. ’’

അത്തവണത്തെ വിഷുവിനു ബിന്ദുവിനെ അറിയാത്തവര്‍ പോലും വിഷുസദ്യയ്ക്ക് ഓ ര്‍ഡര്‍ നല്‍കി. 200 പേര്‍ക്കാണ് സദ്യ തയാറാക്കിയത്. പിന്നീടു വന്ന ഓണത്തിന് 350 പേര്‍ക്കു സദ്യ ഒരുക്കി. ഭര്‍ത്താവ് ശ ശികുമാറും മകന്‍ സിദ്ധാര്‍ഥുമാണു പിന്തുണയെന്നു ബിന്ദു.

‘‘വീട്ടിലേക്കു വാങ്ങുന്ന ഗുണനിലവാരമുള്ള ചേരുവകള്‍ തന്നെയാണു വിതരണത്തിനുള്ള ഭക്ഷണം തയാറാക്കുമ്പോളും എടുക്കുക. പ്രിസര്‍വേറ്റീവ്സ് ചേര്‍ക്കാറില്ല. ലാഭത്തെക്കാള്‍ പ്രധാനം നല്ല ഭക്ഷണം വിളമ്പുമ്പോള്‍ കിട്ടുന്ന ആത്മസംതൃപ്തിയാണ്.’’ബിന്ദു പറയുന്നു.

കോഴി കൊത്തുവറവൽ

1. ചിക്കന്‍ – ഒരു കിലോ, ചെറിയ കഷണങ്ങളാക്കിയത്

2. മുളകുപൊടി – ഒന്നര വലിയ സ്പൂണ്‍

മല്ലിപ്പൊടി – ഒന്നര വലിയ സ്പൂണ്‍

മ‍ഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

3. വെളിച്ചെണ്ണ – നാലു വലിയ സ്പൂണ്‍

4. വറ്റല്‍മുളക് – ആറ്

കറിവേപ്പില – നാലു തണ്ട്

5. ചുവന്നുള്ളി – 500 ഗ്രാം, അരിഞ്ഞത്

6. ഇഞ്ചി ചതച്ചത് – രണ്ടു വലിയ സ്പൂണ്‍

വെളുത്തുള്ളി ചതച്ചത് – രണ്ടു വലിയ സ്പൂണ്‍

7. വറ്റല്‍മുളകു ചതച്ചത് – രണ്ടു ചെറിയ സ്പൂണ്‍

8. കറിവേപ്പില – പാകത്തിന്

വെളിച്ചെണ്ണ – ഒരു ചെറിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

∙ ചിക്കന്‍ കഴുകി വൃത്തിയാക്കി രണ്ടാമത്തെ ചേരുവ ചേര്‍ത്തു പുരട്ടി 15 മിനിറ്റ് വയ്ക്കുക.

∙ ചുവടുകട്ടിയുള്ള പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാ ക്കി വറ്റല്‍മുളകും കറിവേപ്പിലയും മൂപ്പിച്ച ശേഷം ചുവന്നുള്ളി ചേര്‍ത്തു ഗോള്‍ഡന്‍ നിറമാകും വരെ വഴറ്റണം. ഇതില്‍ ഇഞ്ചിയും വെളുത്തുള്ളിയും ചേ ര്‍ത്തു മൂപ്പിച്ചെടുക്കണം.

∙ ഇതില്‍ പുരട്ടി വച്ച ചിക്കന്‍ ചേര്‍ത്ത് ഒട്ടും വെള്ളം ചേര്‍ക്കാതെ അടച്ചു വച്ചു വേവിക്കണം.

∙ മുക്കാല്‍ വേവില്‍ വറ്റല്‍മുളകു ചേര്‍ത്ത് വെള്ളമി ല്ലാതെ ഉലര്‍ത്തിയെടുക്കണം. കറിവേപ്പിലയും വെ ളിച്ചെണ്ണയും ചേര്‍ത്തു വാങ്ങാം.