ADVERTISEMENT

എപ്പോഴും ഒരു ഇരുപതുകാരിയുടെ ചുറുചുറുക്കും ഊർജവും  പ്രസരിപ്പിക്കുന്ന വ്യക്തിത്വമാണ് ബീനാ കണ്ണന്റേത്.  എന്നും ചെറുപ്പമായിരിക്കാൻ ജീവിതശൈലിയിൽ അഞ്ച് പ്രധാന മാറ്റങ്ങളാണു വരുത്തേണ്ടത്  എന്നു ബീനാ കണ്ണൻ പറയുന്നു. 

1. ആദ്യത്തെ കാര്യം ഫാസ്‌റ്റിങ് ആണ്. എത്ര മണിക്കൂർ ഫാസ്‌റ്റ് ചെയ്യണം എന്നത് ഒാരോരുത്തരുടെയും സൗകര്യവും ഇഷ്ടവുമാണ്. ഉപവാസങ്ങൾ എന്നും നമുക്കു നൻമയേ ചെയ്യൂ.

ADVERTISEMENT

2. ആഹാരം തവണ കുറച്ച് കഴിക്കുക. രാവിലെ എട്ടുമണിക്കു കഴിച്ചതിനു ശേഷം വൈകുന്നേരം എട്ടുമണിക്കാണു കഴിക്കുന്നതെങ്കിലും പോഷകാഹാരം കഴിക്കുക. മുട്ട, മീൻ, മാംസം, പനീർ, കടല, ദാൽ, പച്ചക്കറി എല്ലാം ഉൾപ്പെടുത്തുക. ഇങ്ങനെ കഴിക്കുമ്പോൾ കാലറി യോ പോഷകമോ കുറയില്ല. അന്നജം കുറച്ച് ആവശ്യമായ പ്രോട്ടീനുകൾ ഉൾപ്പെടുത്തണം. നട്സും ഫ്രൂട്സും കഴിക്കാം. വെജിറ്റേറിയൻസിനു പനീറോ സോയയോ പാലോ കഴിക്കാം. പാൽ അധികം വേണ്ട. എണ്ണ ചെറിയ അളവിൽ മതി. കശുവണ്ടി, ബദാം, വാൽനട്ട്, പിസ്ത ....ഒരു കൈപ്പിടി നട്സ് കഴിക്കാം.ശരീരത്തിനാവശ്യമായ പോഷകങ്ങൾ ധാതുക്കളും വൈറ്റമിനുകളും ഉൾപ്പെടെ പ്രധാനമാണ്.

3. വ്യായാമം ചെയ്യുക. ഒരേ വ്യായാമത്തിൽ ഒതുങ്ങാതെ പുതിയ വ്യായാമങ്ങൾ ഉൾപ്പെടുത്താം. ജോഗിങ്, നീന്തൽ, ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ... ഇതെല്ലാം നല്ലതാണ്. നൃത്തം, ജിംനാസ്‌‌റ്റിക്സ് , കരാട്ടേ, ജൂഡോ...ഇഷ്ടമുള്ളവ മാറി മാറി ചെയ്യാം. പ്രായമാകാതിരിക്കാൻ ഏറ്റവും ആവശ്യം വെയ്‌റ്റ് ട്രെയ്നിങ് ആണ്. ഒരു ഇൻസ്ട്രക്‌റ്ററുടെ കീഴിൽ ഇതു പരിശീലിക്കാം.

ADVERTISEMENT

4. നന്നായി ഉറങ്ങണം. ഉറങ്ങാൻ സാധിച്ചില്ലെങ്കിൽ മെഡിറ്റേഷൻ ആകാം. കണ്ണടച്ച് ഇരിക്കുന്നതും കിടക്കുന്നതും ഉത്തമമാണ്.

5. പിരിമുറുക്കത്തെ വരുതിയിലാക്കണം. പിരിമുറുക്കത്തെ സ്വന്തം ശ്രമം കൊണ്ട് ഒഴിവാക്കാനായാൽ‌ നാം അതിജീവിച്ചു കഴിഞ്ഞു.സമ്മർദം ചർമത്തിലും മുഖത്തും ചുളിവുകൾ വീഴ്ത്തും. സമ്മർദത്തെ പൂർണമായും ഒഴിവാക്കണം. ധ്യാനം കുറേയൊക്കെ സഹായകമാണ്. യാഥാർഥ്യങ്ങളെ ഉൾക്കൊണ്ട് സ്ട്രെസ്സിനെ അതിജീവിക്കാൻ പഠിക്കുകയാണു വേണ്ടത്.

Untitlerrrtd
ADVERTISEMENT

 

വിശദമായ വായനയ്ക്ക് മനോരമ ആരോഗ്യം 2022 ജനുവരി ലക്കം കാണുക

ADVERTISEMENT