ADVERTISEMENT

ചർമം മൃദുലമാകാൻ ക്രീമുകളും മോയ്‌സ്ചറൈസറുകളും ഉപയോഗിക്കാത്തവർ വിരളമാണ്. എന്നാൽ ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടർന്നാൽ മാത്രം മതി ചർമത്തിനു മൃദുത്വവും ഭംഗിയും ലഭിക്കും എന്നറിയാമോ?
ത്വക്കില്‍ ഈർപ്പം നിലനിർത്താനും അതിനെ കൂടുതൽ തിളക്കമുള്ളതാക്കാനും ചില പോഷകങ്ങൾക്കു സാധിക്കും. ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്ന വൈറ്റമിൻ ഇ, വൈറ്റമിൻ എ, വൈറ്റമിൻ സി, നല്ല കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഭക്ഷണം ദിവസവും കഴിക്കാൻ ശ്രദ്ധിക്കണം.

വൈറ്റമിൻ ഇ ധാരാളം അടങ്ങിയ നട്സ്, സീഡ്സ് (ഫ്ലാക്സ് സീഡ്, ചിയാ സീഡ്സ്, മത്തൻകുരു, സൂര്യകാന്തി വിത്തുകൾ), ബട്ടർ ഫ്രൂട്ട്, ഒലിവ് ഓയിൽ എന്നിവയും മത്തി, അയല, ട്യൂണ തുടങ്ങിയ മീനുകളും ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ചർമം മൃദുവാകാൻ സഹായിക്കും. അതു പോലെ മധുരക്കിഴങ്ങ്, പപ്പായ, കാരറ്റ്, മത്തൻ തുടങ്ങിയ ബീറ്റാകരോട്ടിൻ (വൈറ്റമിൻ എ) ധാരാളമടങ്ങിയവയും ആഹാരത്തിൽ ഉൾപ്പെടുത്തുക.

ADVERTISEMENT

വൈറ്റമിൻ സിയാൽ സമ്പന്നമായ പഴങ്ങളും പച്ചക്കറികളും ആഹാരത്തി ൽ ഉൾപ്പെടുത്തുന്നതു നല്ലതാണ്. നാരങ്ങ, ഒാറഞ്ച് ഉൾപ്പെടെ നാരക വിഭാഗത്തിലുള്ള പഴങ്ങളിൽ വൈറ്റമിൻ സി ധാരാളമുണ്ട്. അതു പോലെ നെല്ലിക്ക, ബ്രോക്കോളി, എന്നിവയിലും വൈറ്റമിൻ സി ഉണ്ട്.

ഇലക്കറികൾ, സാലഡുകൾ എന്നിവയും വളരെ നല്ലതാണ്. ത്വക്കിലെ ജലാംശം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കണം. ജങ്ക് ഫൂഡ്സ്, മസാല ധാരാളമടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT