കുട്ടിക്കാലത്തേ ശീലിച്ചുവന്ന കാര്യങ്ങളാണ് ആരോഗ്യത്തിന്റെ അടിത്തറ എന്നാണു നടി സ്രിന്റയുെട വിശ്വാസം. 1983, ഷെർലക് ടോംസ്, ആട് തുടങ്ങിയ സിനിമകളിലൂെട ചിരപരിചിതയായ സ്രിന്റയുെട ആരോഗ്യ വിശേഷങ്ങൾ വായിക്കാം.
കുട്ടിക്കാലത്തെ ശീലങ്ങൾ
എന്റെ ഇപ്പോഴത്തെ ആരോഗ്യത്തിന്റെ അടിത്തറ ചെറുപ്പകാലത്തിലെ ശീലങ്ങളിൽ നിന്നാണു ലഭിച്ചത്.
രാത്രി നേരത്തെ കിടന്നുറങ്ങി, രാവിലെ നേരത്തെ എണീക്കുന്ന ശീലമാണ് എനിക്ക്. ഷൂട്ട് ഉള്ളപ്പോൾ ഇതു തെറ്റും. രാത്രി ഷൂട്ട് ആണെങ്കിൽ എന്നും ഉറങ്ങുന്ന സമയത്തു ക്ഷീണം വരാറുണ്ട്. കുറച്ചു സമയം കഴിയുമ്പോൾ അതു തനിെയ മാറും. പിന്നെ ഞാൻ ഒാൺ ആയിരിക്കും. രാത്രി എത്ര വൈകി കിടന്നാലും രാവിലെ എന്നും എഴുന്നേൽക്കുന്ന സമയമാകുമ്പോൾ അറിയാതെ ഉണരാറുണ്ട്. ഉറക്കം മുഴുവനാക്കാൻ വീണ്ടും ഉറങ്ങാൻ ശ്രമിക്കും. ഭക്ഷണസമയം തെറ്റിയാലും ക്ഷീണം വരും. അപ്പോൾ ഫ്രൂട്ട്സ് കഴിക്കും.
നാടൻ വിഭവങ്ങളോട് ഇഷ്ടം
സിനിമയിൽ കയറിയശേഷം ഡയറ്റിൽ ശ്രദ്ധിക്കാറുണ്ട്. കഴിക്കുന്ന ഭക്ഷണത്തെ കുറിച്ചെല്ലാം മനസ്സിലാക്കുന്നുണ്ട്. പണ്ടു നോൺവെജ് വിഭവങ്ങൾ ഇഷ്ടമല്ലായിരുന്നു. കുറച്ചു വർഷമെ ആയിട്ടുള്ളൂ നോൺവെജ് ഡയറ്റിൽ ഉൾപ്പെടുത്തിയിട്ട്. നോൺവെജിൽ നിന്നുള്ള പോഷകങ്ങൾ ഒഴിവാക്കാൻ കഴിയില്ലല്ലോ... ചിക്കൻ, മുട്ട ഒക്കെ
കഴിക്കും. രാവിലെ ദോശ, ഇഡ്ലി, ഇടിയപ്പം പോലുള്ള വിഭവങ്ങൾ. ഉച്ചയ്ക്കു ചോറും കറികളും. ചെറുപയർ, മുതിര, വൻപയർ, ചീര, മുരിങ്ങയില പോലുള്ളവയായിരിക്കും കറികൾ. ചോറ്, ഇഞ്ചിക്കറി കോമ്പിനേഷൻ എന്റെ ഫേവറേറ്റ് ടേസ്റ്റ് ആണ്. അത്താഴം എട്ടു മണിക്കു മുൻപു കഴിച്ചിരിക്കും.
ചർമത്തിന് ആയുർവേദം
സ്വന്തമായി മേക്കപ്പ് െചയ്യാൻ ഞാൻ ശ്രമിക്കാറില്ല. സിനിമകളിലാണെങ്കിലും എനിക്കു ലഭിച്ചിട്ടുള്ള മിക്ക കഥാപാത്രങ്ങൾക്കും അധികം മേക്കപ്പ് ആവശ്യമില്ലായിരുന്നു. മുഖത്തു ചെറിയ പാടുകൾ വന്നാലൊന്നും മൈൻഡ് െചയ്യാറില്ല. അതു വന്നുപോകട്ടെ എന്നാണു ചിന്തിക്കാറ്. കൂടുതൽ എന്തെങ്കിലും ഉണ്ടെങ്കിലും ഡെർമറ്റോളജിസ്റ്റിനെ കാണും. മുടിയിൽ ഒായിൽ മസാജ് െചയ്യാറുണ്ട്. കുട്ടിക്കാലത്തു കടലമാവ്, തൈര് പോലുള്ളവ പുരട്ടാറുണ്ടായിരുന്നു. രാത്രി കിടക്കുമ്പോൾ മുഖം ഫെയ്സ് വാഷ് ഇട്ടു കഴുകി ലിപ്ബാമും മോയിസ്ചറൈസറും പുരട്ടും. പുറത്തിറങ്ങുമ്പോൾ സൺസ്ക്രീനും. കൂടുതലും ആയുർവേദ ഉൽപന്നങ്ങളാണ് ഉപയോഗിക്കാറ്. ലിപ്ബാം, എണ്ണ പോലുള്ളവ.