ADVERTISEMENT

പ്രായം തൊണ്ണൂറുകഴിഞ്ഞിട്ടും അഭ്രപാളിയിലെ വെള്ളിനക്ഷത്രം മധുവിന് തിളക്കം ഏറിയിട്ടേയുള്ളൂ... വാർധക്യജീവിതവും മാധുര്യത്തോടെ അദ്ദേഹം ആസ്വദിക്കുന്നു. മനോരമ ആരോഗ്യത്തോടു സംസാരിക്കവേ സിനിമകളിലൊന്നും അടുത്തിടെ കാണാത്തതിന്റെ കാരണവും അദ്ദേഹം പങ്കുവച്ചു.

‘‘ഇപ്പോഴും പലരും അഭിനയിക്കാൻ വിളിക്കും. വായിക്കാൻ സ്ക്രിപ്റ്റും തരും. ഈ ആരോഗ്യാവസ്ഥയെ മറികടന്നു ഒരു സിനിമ ചെയ്യാനുള്ള ആവേശം തരുന്ന കഥാപാത്രങ്ങളൊന്നും കാണുന്നില്ല. അങ്ങനെയുള്ളതൊന്നു ഒത്തു വന്നാൽ, ചിലപ്പോൾ അഭിനയിച്ചെന്നും വരാം.

ADVERTISEMENT

മാത്രമല്ല, കാൽ മുട്ടുകൾക്കു അൽപം ബലക്കുറവുണ്ട്. അതു നിസാരമായി കാണാനാവില്ല. അതുകൊണ്ട് ഇപ്പോൾ വീടിനു പുറത്തു പോകാറില്ല. കാരണം വീണു പോകുമോ എന്ന പേടി തന്നെയാണ്. ഇനി, ഈ പ്രായത്തിൽ വീണാൽ, അതു ഗുരുതരാവസ്ഥ ഉണ്ടാക്കാം.. ചിലപ്പോൾ പിന്നീട് എഴുന്നേൽക്കാൻ പറ്റിയില്ലെങ്കിലോ... എന്റെ കാര്യത്തിൽ മാത്രമല്ല, വാർധക്യത്തിൽ വീഴാതിരിക്കലാണു പൊതുവേ പ്രധാനം. അതുകൊണ്ടു അത്ര കരുതലോടെയാണ് ഓരോ ചുവടും വയ്ക്കുന്നത്. അങ്ങനെ യാത്രകൾ ഒഴിവാക്കേണ്ടിവന്നതിനാലാണ്, സനിമയിൽനിന്നു വിട്ടു നിൽക്കുന്നത്’’.

വിശദമായി വായിക്കാൻ മനോരമ ആരോഗ്യം ജൂൺ ലക്കം കാണുക

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT