Thursday 26 August 2021 04:13 PM IST

കസ്തൂരിമഞ്ഞളും തൈരും: ശ്രുതി രജനീകാന്തിന്റെ മുഖഭംഗിക്കു പിന്നിലെ രഹസ്യക്കൂട്ട് അറിയാം

Sruthy Sreekumar

Sub Editor, Manorama Arogyam

sruthierwer

പൈങ്കിളിയായി കിളിക്കൊഞ്ചലുകളുമായി പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയ അഭിനേത്രിയാണ് ശ്രുതി രജനീകാന്ത്.  ചക്കപ്പഴം എന്ന പരമ്പരയിലെ പൈങ്കിളി എന്ന കഥാപാത്രത്തെ ഒട്ടും കൃത്രിമമില്ലാതെ അവതരിപ്പിച്ച ശ്രുതിയുടെ സൗന്ദര്യസംരക്ഷണവഴികളിലും അതേ തനിമയുണ്ട്.  ചർമത്തെയും മുടിയേയും അതിന്റെ വഴിക്കുവിടുക എന്ന നിലപാടാണ് ശ്രുതിയുടേത്.  എങ്കിലും ചില തനിനാടൻ പൊടിക്കൈകൾ പാലിക്കുന്നുമുണ്ട്. 

‘‘മുഖത്ത് ആഴ്ചയിലൊരിക്കൽ കസ്തൂരി മഞ്ഞൾ പുരട്ടും. വീട്ടിൽ തന്നെ കസ്തൂരി മഞ്ഞൾ െചടി ഉണ്ട്. അമ്മ അത് ഉണക്കി പൊടിച്ചു സൂക്ഷിച്ചിട്ടുണ്ട്. മഞ്ഞൾ തൈരിലോ തേനിലോ യോജിപ്പിച്ചു മുഖത്തു പുരട്ടും. കുറച്ചു സമയം മുഖത്ത് അത് വച്ചശേഷം കഴുകിക്കളയും. അമിതമായി വളരുന്ന രോമങ്ങൾ കളയാനും മുഖത്തിനു തിളക്കം ലഭിക്കാനും കസ്തൂരി മഞ്ഞൾ നല്ലതാണ്. ചർമത്തിന് ഒരു പുത്തനുണർവ് ലഭിക്കാനും സഹായിക്കും. മെഡിക്കൽ ഫെയ്സ് വാഷ് ഉപയോഗിച്ചു രണ്ടു നേരം മുഖം കഴുകാറുണ്ട്. ’’ ശ്രുതി പറയുന്നു.

മലയാളികളുടെ സ്വന്തം പൈങ്കിളിയുടെ സൗന്ദര്യസംരക്ഷണ വഴികൾ അറിയാൻ മനോരമ ആരോഗ്യം സെപ്റ്റംബർ ലക്കം വായിക്കാം.