Saturday 21 October 2023 02:47 PM IST : By സ്വന്തം ലേഖകൻ

അമ്പമ്പോ... ഇതെന്തൊരു മേക്കോവർ: യോയോ ലുക്കിൽ ഇന്ദ്രൻസ്: തരംഗമായി മനോരമ ആരോഗ്യം കവർ ചിത്രം

indrans-cover

അഭിനയത്തിന്റെ ഇന്ദ്രജാലം കൊണ്ട് മലയാളികളെ അദ്ഭുതപെടുത്തിയ ഇന്ദ്രൻസ് ജീവിതത്തിന്റെ ലാളിത്യം കൊണ്ടും അമ്പരപ്പിച്ചിട്ടുണ്ട്…ഇപ്പോഴിതാ 67 കാരനായ ഇന്ദ്രൻസിന്റെ കൂൾ -കളർഫുൾ-യങ് ലുക്കിലുള്ള ചിത്രങ്ങൾ വേറിട്ടൊരു കാഴ്ചയൊരുക്കുകയാണ്…

മനോരമ ആരോഗ്യം മാഗസിന്റെ കവർ ഉൾപ്പെടെയുള്ള ഫോട്ടോഷൂട്ടാണ് സമൂഹ മാധ്യമങ്ങളിൽ തരംഗം തന്നെ സൃഷ്ടിക്കുന്നത്.

കളർഫുൾ ടീഷർട്ടും പാന്റ്സും ധരിച്ച് യോ യോ ലുക്കിലും ലൈറ്റ് ഷേഡിൽ കോൺഫിഡന്റ്, എലഗൻറ് ലുക്കിലുമായി 4 സ്റ്റൈലുകളിലാണ് ഇന്ദ്രൻസ് എത്തുന്നത്.

ശ്യാം ബാബു ആണ് വേറിട്ട വേഷങ്ങളിൽ താരത്തിന്റെ ഭാവ പകർച്ചകൾ ഒപ്പിയെടുത്തിരിക്കുന്നത്. ജോബിന വിൻസെന്റും ജൂബിൻ വിൻസന്റും ചേർന്നാണ് സ്റ്റൈലിങ്. മേക് അപ്പ് നോബിൾ പൗലോസ്.

indrans-1

മനോരമ ആരോഗ്യം മാഗസിനിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന അഭിമുഖത്തിൽ തന്റെ അസാധാരണമായ ജീവിതാനുഭവങ്ങളെ കുറിച്ചും ആരോഗ്യം, മനസ്സ് എന്നിവയെ കുറിച്ചും ഇന്ദ്രൻസ് തുറന്നു സംസാരിക്കുന്നു. സസ്യാഹാരി ആയതിനെ കുറിച്ചുള്ള ഹൃദയ സ്പർശിയായ അനുഭവവും ഭക്ഷണ ചിട്ടകളെ കുറിച്ചും ജിം അനുഭവങ്ങളെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.

വിശദമായ വായനയ്ക്ക് മനോരമ ആരോഗ്യം നവംബർ ലക്കം കാണുക.

indrans-3