ADVERTISEMENT

‘‘ ഡബ്ബിങ് കൊണ്ടാണ് ഞാൻ ജീവിക്കുന്നത്. അതിനു കോട്ടം വരാൻ സാധ്യതയുള്ള കാര്യങ്ങളൊന്നും ചെയ്യാറില്ല. എല്ലാ ദിവസവും ഡബ്ബിങ്ങുള്ളതുകൊണ്ട് വോയിസ് റെസ്റ്റ് എടുക്കണമെന്നു വിചാരിച്ചാലും നടക്കാറില്ല. ഭക്ഷണകാര്യത്തിലൊക്കെ ചില നിയന്ത്രണങ്ങൾ വയ്ക്കാറുണ്ട്. ഡബ്ബിങ് ഉള്ള ദിവസങ്ങളിൽ ബിരിയാണി കഴിക്കാറില്ല. നെയ്യുള്ള ആഹാരം കഴിച്ചാൽ ഡബ്ബ് ചെയ്യുമ്പോൾ സ്വരത്തിന് വ്യക്തത കുറയും.’’ ശബ്ദം ഗാംഭീര്യത്തോടെ കാത്തുസൂക്ഷിക്കുന്നതിന്റെ രഹസ്യം ഷോബി തിലകൻ പങ്കുവയ്ക്കുന്നു. 

‘‘തണുത്ത ഭക്ഷണം, ഐസ്ക്രീം, തൈര്...ഇതൊന്നും കഴിക്കാറില്ല. തൈരും തൈര് ചേർത്ത ലസ്സിയുമൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. എങ്കിലും രണ്ടു മൂന്നു ദിവസം ഡബ്ബിങ് ഇല്ലാതെ ഫ്രീ ആണെങ്കിൽ മാത്രം തൈരോ ലസ്സിയോ ഒക്കെ കഴിക്കാറുള്ളൂ. 

ADVERTISEMENT

ശബ്ദത്തിനു വ്യായാമം

തെലുങ്കിലും മറ്റും ചില ഹെവി പടങ്ങളിൽ ഫൈറ്റ് രംഗങ്ങൾക്ക് ഡബ്ബ് ചെയ്യുമ്പോൾ അലറിവിളിക്കുകയൊക്കെ വേണം. അപ്പോൾ തൊണ്ടയ്ക്ക് സ്ക്രാച്ച് വീഴും. അങ്ങനെയുള്ളപ്പോൾ തിരുവനന്തപുരത്ത് കിംസിലെ ഡോക്ടർ ജയകുമാറിനെയാണ് പോയിക്കാണും. അത്തരമൊരു സന്ദർശന വേളയിൽ അദ്ദേഹം എന്നോടു ചോദിച്ചു. ‘‘ ഷോബി ഈ ശബ്ദം വച്ചല്ലേ പണം ഉണ്ടാക്കുന്നത്?’ ഞാൻ പറഞ്ഞു ‘അതേ...’ ‘നിങ്ങൾ ഈ ശബ്ദത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാറുണ്ടോ?’ ‘ഇല്ല..’ ‘ആ...അതാണ് കുഴപ്പം‌. വോക്കൽ കോഡെന്നു പറയുന്ന ഒരു സംവിധാനമുണ്ട്. അത് കൃത്യമായി പ്രവർത്തിക്കണമെങ്കിൽ ശബ്ദത്തിനു വേണ്ടിയും കുറച്ച് വ്യായാമം ചെയ്യണം. ’ അദ്ദേഹം തന്നെ വോയിസ് കൺട്രോളിങ്ങിനായി കുറച്ച് എക്സർസൈസ് പറഞ്ഞുതന്നു. മെഴുകുതിരി കത്തിച്ചുവച്ച് നാളം കെടാതെ ഊതണം. ബ്രീതിങ് കൺട്രോളിന് ഇതു നല്ലതാണ്. തൊണ്ടക്കുഴിയുടെ ഇരുവശത്തുമായി വോക്കൽ കോഡിന്റെ പേശികളുണ്ട്. കൈ കൊണ്ട് ആ പേശികളെ മെല്ലെ മസാജ് ചെയ്യണം. വല്ലപ്പോഴും സമയം കിട്ടുമ്പോൾ ഇതു ചെയ്യും.’’

ADVERTISEMENT

(ശബ്ദം ആരോഗ്യകരമായി നിലനിർത്തുന്നതിന്റെ വഴികൾ വോയിസ് ആർട്ടിസ്റ്റുമാർ പങ്കുവയ്ക്കുന്ന ലേഖനത്തിന്റെ പൂർണരൂപം 2021 ഒക്ടോബർ ലക്കം മനോരമ ആരോഗ്യത്തിൽ വായിക്കാം)

ADVERTISEMENT
ADVERTISEMENT