ഇന്ത്യയിലെ മികച്ച ശ്വാസകോശ വിദഗ്ധരിൽ ഒരാളായി ഡോക്ടർ അഭിലാഷ് കോട്ടയിലിനെ തിരഞ്ഞെടുത്തു.ടൈംസ് നൗ ഡോക്ടർസ് ഡേ കോൺക്ലേവിൽ വച്ചാണ് നാടിന്റെ അഭിമാനമുയർത്തുന്ന പുരസ്കാരം ഡോ. അഭിലാഷിനു സമ്മാനിച്ചത്. ന്യൂ ഡൽഹിയിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സാമൂഹിക സാംസ്കാരിക വൈജ്ഞാനിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു. .പാലാ മരിയൻ മെഡിക്കൽ സെന്ററിലേയും ,കിടങ്ങൂർ ചെസ്ററ് ക്ലിനിക്കിലെയും സീനിയർ കൺസൽറ്റന്റ് പൾമനോളജിസ്റ്റാണ് ഡോ. അഭിലാഷ്.
