ജൂലൈ ലക്കം മനോരമ ആരോഗ്യത്തിൽ ഡോക്ടർ ദിന ഫീച്ചറായി തലശ്ശേരി ജനറൽ ഹോസ്പിറ്റലിലെ യൂറോളജിസ്‌റ്റ് ഡോ. സുജിത് എം. ജോസിന്റെ അതിജീവന അനുഭവങ്ങൾ മനോരമ ആരോഗ്യം പ്രസിദ്ധീകരിച്ചിരുന്നു.
ജൂലൈ ഒന്ന് ഡോക്ടർ ദിനത്തിൽ നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ തന്റെ ഒൗദ്യോഗിക ഫെയ്സ് ബുക്ക് പേജിൽ ഡോ. സുജിത്തിന്റെ ചികിത്സാജീവിതത്തിന്റെ നേർചിത്രങ്ങൾ ഒരു വിഡിയോ രൂപത്തിൽ നൽകിയാണ് ഡോക്ടർ ദിന ആശംസകൾ നേർന്നത്.
‘അതിജീവനത്തിന്റെ പുഞ്ചിരി തൂകുന്ന ആതുരസേവകൻ’ എന്ന് സ്പീക്കർ ഫെയ്സ് ബുക്കിൽ കുറിച്ചു. വിഡിയോയുടെ അവസാനം മനോരമ ആരോഗ്യത്തിൽ പ്രസിദ്ധീകരിച്ച ‘മിഴിനീരിൽ മായാത്ത സ്വപ്നങ്ങൾ’ എന്ന ലേഖനം കൂടി ഉൾപ്പെടുത്താനും സ്പീക്കർ മറന്നില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷക്കണക്കിനു കാഴ്ചക്കാരെയാണ് ഈ വിഡിയോ സ്വന്തമാക്കിയത്.
ഡോ. സുജിത്തിന്റെ പ്രചോദനാത്മകമായ ജീവിതയാത്ര – മനോരമ ആരോഗ്യം 2023 ജൂലൈ ലക്കത്തിൽ വായിക്കാം.
സ്പീക്കർ പങ്കു വച്ച വിഡിയോ കാണാം.