ADVERTISEMENT

നെറ്റ് അഡിക്‌ഷൻ ഉണ്ടോയെന്നു തിരിച്ചറിയാൻ എളുപ്പമാണ്. പിൻമാറ്റലക്ഷണങ്ങളടക്കം മറ്റ് അഡിക്‌ഷനുകൾക്കുള്ള പല പ്രശ്‌നങ്ങളും ഇതിനും ഉണ്ടാകും. ഇനി പറയുന്ന ആറുലക്ഷണങ്ങൾ ശ്രദ്ധിക്കുക.

1. മിക്കസമയവും ഇന്റർനെറ്റിനെക്കുറിച്ച് ആലോചിക്കുന്നു. എന്തു ചെയ്യുന്നതിനും അതാണ് ഉത്തേജനം. ഉദാ:- രാവിലെ ഉണരുന്നതുപോലും ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയുമല്ലോ എന്ന ചിന്തയോടെ.

ADVERTISEMENT

2. നെറ്റിൽ ചെലവാക്കുന്ന സമയം നിയന്ത്രിക്കാൻ പറ്റാതെ വരുന്നു.

3. ഇന്റർനെറ്റ് ഉപയോഗിക്കുന്ന സമയം ക്രമേണ കൂടിവരുന്നു.

ADVERTISEMENT

4.നെറ്റ് കണക്ഷൻ മുറിയുന്ന സാഹചര്യങ്ങളിൽ ഉറക്കമില്ലായ്‌മ, തല വേദന, അമിതമായ ദേഷ്യം, ശ്രദ്ധക്കുറവ്,  ഉത്കണ്ഠ എന്നീ പിൻവാങ്ങൽ ലക്ഷണങ്ങൾ ഉണ്ടാകുന്നു.

5. ജീവിതത്തിലെ പ്രധാന കാര്യം ഇന്റർനെറ്റാണ്. അതിനായി മറ്റെല്ലാ വിനോദങ്ങളെയും (യാത്ര, കളി, സു ഹൃത്തുക്കൾ) ഉപേക്ഷിക്കുന്നു.

ADVERTISEMENT

6. ദോഷകരമായ വിധത്തിലാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നതെന്നൂ മനസ്സിലാക്കിയിട്ടും തുടരുന്നു.

ഈ ആറു കാര്യങ്ങളിൽ മൂന്നെണ്ണം ഉണ്ടെങ്കിൽ ഇന്റർനെറ്റ് അഡിക്ഷൻ ഉണ്ട് എന്നു മനസ്സിലാക്കി ചികിത്സാസഹായം തേടാം. ഉറക്കക്കുറവ്, കണംകൈയിലും വിരലുകളിലും വേദന, കണ്ണുകൾക്ക് വരൾച്ച, കഴുത്ത്, പുറംവേദന, അമിതവണ്ണം തുടങ്ങിയ ശാരീരിക ലക്ഷണങ്ങളും ഈ അഡിക്‌ഷന്റേതായി പ്രകടമാകാറുണ്ട്.

പ്രതിരോധം പരിഹാരം

കുട്ടിക്കാലം മുതൽ മൊബൈലും ഇന്റർനെറ്റും ഗാഡ്‌ജറ്റുകളും ഉപയോഗിക്കുന്നതിൽ നിയന്ത്രണങ്ങളൊന്നുമില്ലാതെ പോകുന്ന കുട്ടികളിൽ കൗമാരമെത്തുമ്പോഴേക്കും അഡിക്‌ഷനു സാധ്യത കൂടുതലാണ്. സാമൂഹ്യബന്ധങ്ങൾ രൂപപ്പെടുത്തുന്നതെങ്ങനെയെന്നു മനസ്സിലാകും മുൻ‌പുതന്നെ സമൂഹമാധ്യമങ്ങൾക്കു കീഴടങ്ങുന്ന കൗമാരക്കാരന് പൊതുസമൂഹജീവിതം പ്രയാസകരമായിരിക്കും. ഇക്കാരണങ്ങളാൽ കുട്ടികളുടെ മേൽ നല്ല ശ്രദ്ധ മാതാ പിതാക്കൾക്ക് വേണം.

കായികവിനോദങ്ങളിലും മറ്റും ഏർപ്പെടാൻ കുട്ടികളെ പ്രേരിപ്പിക്കുകയും കംപ്യൂട്ടർ-ഇന്റർനെറ്റ് ഉപയോഗത്തിനു സമയം നിയന്ത്രിക്കേണ്ടതും ആവശ്യമാണ്. യാത്രകൾ, ഭക്ഷണം കഴിക്കുന്ന സമയം, കിടപ്പറ തുടങ്ങിയ സാഹചര്യങ്ങളിൽ ഇൻ്റർ നെറ്റ്, മൊബൈൽ എന്നിവ ഉപയോ ഗിക്കാതിരിക്കുക. പുസ്‌തകവായന, ഗാർഡനിങ്, കായികവിനോദങ്ങൾ. വ്യായാമങ്ങൾ എന്നിവ നിത്യജീവി തത്തിന്റെ ഭാഗമാക്കുന്നത് ഇത്തരം ഇന്റർനെറ്റ്, ഗാഡ്‌ജറ്റ് അടിമത്തത്തിലേക്ക് പോകാതിരിക്കാൻ സഹായിക്കും.

അഡിക്‌ഷനാണെന്നു വ്യക്‌തമായാൽ നിയന്ത്രിക്കാൻ ശ്രമിക്കുകയും സാധ്യമാകുന്നില്ലെങ്കിൽ ചികിത്സാസഹായം തേടാനും വൈകരുത്. കാരണം, മറ്റെല്ലാ അഡിക്‌ഷനും പോലെ ഈ ലഹരിയും നമ്മുടെ ജീവിതത്തെ തകിടം മറിച്ചുകളയും.

ഫോൺ മാറ്റിവയ്ക്കാൻ അനുവദിക്കാത്ത ‘ഫോമോ’യേയും മറികടക്കാം, പോകാം വെക്കേഷനു ഡിജിറ്റൽ ഡീടോക്സ് ട്രാവൽ

ADVERTISEMENT