മനോരമ ആരോഗ്യം ‘മികച്ച ആരോഗ്യമാസിക’ പുരസ്കാരം ഏറ്റുവാങ്ങി Manorama Arogyam Honoured by KHIU
Mail This Article
×
കേരള ഹെൽത് ഇൻസ്പെക്ടേഴ്സ് യൂണിയൻ (KHIU) ഏർപ്പെടുത്തിയ മികച്ച ആരോഗ്യമാസികയ്ക്കുള്ള പുരസ്കാരം മനോരമ ആരോഗ്യം ചീഫ് ഡസ്ക് എഡിറ്റർ സന്തോഷ് ശിശുപാൽ ഏറ്റുവാങ്ങി. ജലസേചന വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ, ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് പുരസ്കാരം നൽകിയത്. രാമക്കൽമേടു വച്ചു നടന്ന കേരള ഹെൽത് ഇൻസ്പെക്ടേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളത്തിലായിരുന്നു പുരസ്കാരദാനം. യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.എം. സക്കീർ, ജനറൽ സെക്രട്ടറി ലൈജു ഇഗ്നേഷ്യസ്, മറ്റു ഭാരവാഹികളായ കെ.ജയരാജ്, അനീഷ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
English Summary: