ADVERTISEMENT

കാറുകളുടെ മോഡൽ മാറ്റാതെ തന്നെ ഡിസൈനിലും ഇന്റീരിയറിലുമൊക്കെ പുതുമകള്‍ കൂട്ടിച്ചേർത്ത് അവതരിപ്പിക്കുമ്പോൾ നാം ഏറെ കേട്ടിട്ടുള്ള പദമാണു െഫയ്സ് ലിഫ്‌റ്റ് . ഒരു പുതിയ വെർഷൻ വരുന്നു എന്നാണിത് അർഥമാക്കുന്നത്. മുഖം മാറുന്നു എന്നു ചുരുക്കം.

പ്രായമേറും തോറും പുരുഷന്മാരിലും സ്ത്രീകളിലും മുഖത്തു ചുളിവുകൾ വരും. ചർമം തൂങ്ങിവരും. ഈ അധിക ചർമത്തെ നീക്കിക്കളഞ്ഞ് മുഖചർമത്തെ പുതുതായി പാകത്തിനു തുന്നിയെടുക്കുന്നതാണു െഫയ്സ് ലിഫ്‌റ്റ് എന്ന ശസ്ത്രക്രിയ കൊണ്ട് ഉദ്ദേശിക്കുന്നത്. മുഖചർമത്തെ കുറച്ചു കൂടി യുവത്വമുള്ളതാക്കുന്നതിനാണു െഫയ്സ് ലിഫ്‌റ്റ് . ഈ സൗന്ദര്യ ശസ്ത്രക്രിയയിലൂടെ ചർമത്തിന്റെ അയഞ്ഞു തൂങ്ങൽ കുറച്ചു ദൃഢതയുള്ളതാക്കാം. കവിളിലെയും ജോലൈനിലെയും മടക്കുകളെ ഇതിലൂടെ മൃദുലമാക്കാം. നമ്മുടെ പ്രായത്തെ 10–15 വർഷത്തോളം പിന്നിലേക്കു കൊണ്ടു പോകുകയാണെന്നതാണ് ഈ ചികിത്സയുടെ സവിശേഷത. 45 കഴിഞ്ഞവരിൽ പ്രായം കൂടുതലായി തോന്നുമ്പോൾ മുതൽ െഫയ്സ് ലിഫ്‌റ്റിനു പ്രസക്തി ഉണ്ട്.

ADVERTISEMENT

ഫെയ്സ് ലിഫ്‌റ്റ് പലവിധം

െഫയ്സ് ലിഫ്‌റ്റ് ചികിത്സ   പല വിധത്തിലുണ്ട്. ഇതു മിനി െഫയ്സ് ലിഫ്‌റ്റ് മുതൽ ഡീപ് പ്ലെയ്ൻ െഫയ്സ് ലിഫ്‌റ്റ് വരെ നീളുന്നു. മിനി െഫയ്സ് ലിഫ്‌റ്റ് എന്നതു കൊണ്ടുദ്ദേശിക്കുന്നതു ചെറിയ രീതിയിലുള്ള െഫയ്സ് ലിഫ്‌റ്റ് ആണ്. ഡീപ് െപ്ലയ്ൻ െഫയ്സ് ലിഫ്‌റ്റാകട്ടെ ഉയർന്ന ഗ്രേഡിലുള്ളതാണ്. ദീർഘകാലത്തേക്കു ഫലം തരുന്നതും നിലനിൽക്കുന്നതും കുറേ വർഷങ്ങൾ പിന്നിലേക്കു പ്രായത്തെ കൊണ്ടു പോകുന്നതും ഡീപ് പ്ലെയ്ൻ ഫെയ്സ്‌ ലിഫ്റ്റാണ്. ഇതിൽ മുഖചർമം മാത്രമല്ല, ചർമത്തിനടിയിലെ പേശികളെയും ഫൈബ്രസ് കലകളെയുമെല്ലാം നീക്കിയാണു മുഖഭംഗി വർധിപ്പിക്കുന്നത്. ഏതുതരം െഫയ്സ് ലിഫ്‌റ്റാണു വേണ്ടതെന്നു ചികിത്സകൻ വ്യക്തിപരമായി വിലയിരുത്തി തീരുമാനിക്കുന്നു.

ADVERTISEMENT

ശസ്ത്രക്രിയ

അനസ്തീസിയയുടെ സഹായത്തോടെയാണ് ഈ ശസ്ത്രക്രിയ ചെയ്യുന്നത്. ഒന്നു രണ്ടു ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ആകാം. ശസ്ത്രക്രിയയ്ക്കു ശേഷം മുഖത്തു നല്ല തോതിൽ നീര് ഉണ്ടാകും. ആദ്യ ആഴ്ചയിൽ 70 ശതമാനം നീരു കുറയും. രണ്ടാം ആഴ്ചയിൽ 90 ശതമാനം കുറയും. മൂന്നാം ആഴ്ചയോടെ 95 ശതമാനം നീരു കുറയും. എന്നാൽ മുഖത്തെ നീരു പൂർണമായും മാറുന്നതിന് ഒരു മാസക്കാലം എടുക്കും ഈ കാലയളവിൽ മറ്റു ജോലികളൊന്നും ചെയ്യുന്നതിനു തടസ്സമില്ല.

ADVERTISEMENT

െഫയ്സ് ലിഫ്‌റ്റ്  ശസ്ത്രക്രിയ ചെയ്യാനെത്തുന്നവരിൽ മിക്കവരും അതിനൊപ്പം തന്നെ കണ്ണുകളുടെയും പുരികത്തിന്റെയും മൂക്കിന്റെയുമെല്ലാം സൗന്ദര്യചികിത്സകൾ ചെയ്യുകയാണു പതിവ്. ചെറു ശസ്ത്രക്രിയകൾക്കായി പല തവണ എത്തുന്നതിനു പകരം ഒറ്റ തവണ കൊണ്ടു സമഗ്രമായ സൗന്ദര്യപരിഹാരത്തിലേക്ക് അവർ എത്തുന്നു.

വിവരങ്ങൾക്കു കടപ്പാട്
ഡോ. ആനന്ദ് ശിവദാസ്
എസ്തറ്റിക് പ്ലാസ്റ്റിക് സർജൻ,
കൊച്ചി


ADVERTISEMENT