Wednesday 22 June 2022 01:00 PM IST : By സ്വന്തം ലേഖകൻ

ബ്ലീഡിങ്ങും വയറുവേദനയും കൂടുതൽ... ഗർഭനിരോധനത്തിന് ഹോർമോൺ ഗുളിക നല്ലതോ?; ഡോക്ടറുടെ മറുപടി

hormone-medicine

ആരോഗ്യപ്രശ്നങ്ങൾ, ഗർഭാശയരോഗങ്ങൾ, വന്ധ്യത എന്നിവ സംബന്ധിച്ച േചാദ്യോത്തരങ്ങൾ

Q 20 വയസ്സ്. വിവാഹം കഴിഞ്ഞതേയുള്ളൂ. പഠനം തുടരുന്നതിനാൽ രണ്ടുവർഷത്തേയ്ക്ക് കുട്ടികൾ വേണ്ട എന്നാണ് തീരുമാനം. മിക്ക മാസങ്ങളിലും ആർത്തവം കൃത്യമായല്ല വരുന്നത്. ബ്ലീഡിങ്ങും വയറുവേദനയും കൂടുതലാണ്. ഗർഭധാരണം തടയാനായി ഹോർമോൺ അടങ്ങിയ ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്നത് അത്ര ആരോഗ്യകരമല്ല എന്നു കേൾക്കുന്നു. ഇതു പിന്നീട് ഗർഭധാരണത്തിനു തടസ്സമാകുമോ? വർഷത്തിൽ രണ്ടോ മൂന്നോ തവണ എടുക്കുന്ന ചില കുത്തിവയ്പുകളെക്കുറിച്ചും കേൾക്കുന്നു. ഇവ സുരക്ഷിതമാണോ?

ലിസി, നാഗർകോവിൽ

A ഗുളികകൾ കഴിച്ച് ഗർഭനിരോധനത്തിനു ശ്രമിക്കുന്നതു കൊണ്ടു കുഴപ്പമില്ല. ഇത്തരം ഗുളികകളിൽ ഈസ്ട്രജൻ, പ്രൊജസ്റ്റിൻ എന്നീ ഹോർമോണുകളാണ് അടങ്ങിയിട്ടുള്ളത്. അണ്ഡാശയങ്ങളിലെ ഈസ്ട്രജനും പ്രൊജസ്റ്ററോണിനും സമാനമാണിവ. ഈ ഹോർമോണുകൾ പീയൂഷഗ്രന്ഥിയെ അമർത്തി വയ്ക്കുന്നു. അങ്ങനെ അണ്ഡത്തിന്റെ രൂപപ്പെടലും പുറത്തുവരലും നിലയ്ക്കുന്നു. അണ്ഡത്തിലേക്കെത്താതെ ബീജത്തെ പ്രൊജസ്റ്റിൻ തടയുന്നുമുണ്ട്. ഈ ഗുളികകൾ കഴിക്കുമ്പോൾ കൃത്യമായി ആർത്തവം ഉണ്ടാകും. ഒന്നു രണ്ടു വർഷത്തേക്ക് പ്രത്യേകിച്ചു പഠനം തീരുന്നതു വരെയെങ്കിലും ഇവ ഉപയോഗിക്കാം. അതുകൊണ്ടു കാര്യമായ ബുദ്ധിമുട്ടുകൾ ഒന്നും സാധാരണയായി ഉണ്ടാകാറില്ല. ഹോർമോൺ കുത്തിവയ്പുകളുമുണ്ട്. എന്നാൽ അവയേക്കാളും സുരക്ഷിതമാണ് ഗുളികകൾ.

മൂത്രമൊഴിക്കുമ്പോൾ

Q 50 വയസ്സുള്ള വീട്ടമ്മയാണ്. കഴിഞ്ഞ ഏതാനും മാസമായി ഇടക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നലുണ്ടാകുന്നു. പലപ്പോഴും ഒന്നോ രണ്ടോ തുള്ളിയേ പോകാറുള്ളൂ. ചിലപ്പോൾ അടിവയറിൽ വേദന ഉണ്ടാകാറുണ്ട്. 10 വർഷം മുൻപ് കിഡ്നി സ്റ്റോൺ നീക്കം ചെയ്തിരുന്നു കൂടെക്കൂടെ മൂത്രമൊഴിക്കാനുള്ള തോന്നൽ മാനസികബുദ്ധിമുട്ടുണ്ടാക്കുന്നു. വീടിനു പുറത്തു പോകേണ്ടിവരുന്ന സന്ദർഭങ്ങളിലാണ് ഏറെ വിഷമം അനുഭവിക്കുക. എന്താണ് ചെയ്യേണ്ടത്?

ഓമന, കോഴിക്കോട്

A നിങ്ങൾക്കു മൂത്രാശയ സംബന്ധമായ അണുബാധകൾ ഉണ്ടോ എന്ന് ലാബ് പരിശോധന കൊണ്ടേ മനസ്സിലാക്കാനാകൂ. ആവശ്യമെങ്കിൽ കൾച്ചർ പരിശോധനയും ചെയ്യാം. നേരത്തേ മൂത്രാശയ അണുബാധ ഉണ്ടായിരുന്നോ എന്നത് വ്യക്തമാക്കണം. മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കണം.

ധാരാളം വെള്ളം കുടിക്കുക.

വിവരങ്ങൾക്ക് കടപ്പാട്:

േഡാ. സുഭദ്രാ നായർ

കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ്,

േകാസ്മോപൊളിറ്റൻ േഹാസ്പിറ്റൽ,

തിരുവനന്തപുരം. ഡയറക്ടർ ആൻഡ് പ്രഫസർ

(റിട്ട.), ഡിപാർട്മെന്റ് ഒാഫ് ൈഗനക്കോളജി,

െമഡിക്കൽ േകാളജ്, തിരുവനന്തപുരം