Saturday 08 June 2024 05:35 PM IST

വ്യായാമം കഴിഞ്ഞ ഉടന്‍ നോക്കരുത്, വസ്ത്രത്തിനു മുകളില്‍ കഫ് കെട്ടരുത്- വീട്ടില്‍ ബിപി നോക്കുമ്പോള്‍ അറിയേണ്ടത്

Asha Thomas

Senior Sub Editor, Manorama Arogyam

bptest32423 രക്തസമ്മര്‍ദം നോക്കുന്ന വിധം-1. തെറ്റായ നില, 2. ശരിയായ നില

സ്ട്രോക്കു മുതൽ ഹൃദയാഘാതം വരെ വരുത്തുന്ന വളരെ ഗൗരവമുള്ള അവസ്ഥയാണ് ഹൈപ്പർടെൻഷൻ എന്ന അമിത രക്തസമ്മർദം. രക്തധമനികളിലൂടെ ഒഴുകുന്ന രക്തം ധമനികളുടെ ഭിത്തിയിൽ ചെലുത്തുന്ന മർദമാണ് രക്തസമ്മർദം. സിസ്‌റ്റോളിക് /ഡയസ്‌റ്റോളിക് രക്തസമ്മർദം (ഉദാ: 120/80) എന്നാണ് ഇത് രേഖപ്പെടുത്തുന്നത്. ശരീരത്തിലെ എല്ലാ അവയവങ്ങളും ശരിയായി പ്രവർത്തിക്കുന്നതിനു രക്തസമ്മർദം ശരിയായി നിലനിൽക്കേണ്ടതുണ്ട്. സിസ്േറ്റാളിക്/ഡയസ്േറ്റാളിക് അളവിൽ ഏതെങ്കിലും ഒന്നെങ്കിലും സാധാരണ അളവിലും കൂടിയാൽ അമിത ബിപി ആയി കരുതാം.  

ലക്ഷണങ്ങളില്ലാതെ വരാം

ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ഉയർന്ന രക്തസമ്മർദത്തെ പലപ്പോഴും തിരിച്ചറിയില്ല. തലവേദന, തലകറക്കം, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ  ചിലപ്പോൾ ഉണ്ടായേക്കാം. വളരെ ചെറിയ ശതമാനം പേരിൽ മാത്രമേ ഈ രക്തസമ്മർദം ലക്ഷണങ്ങൾ പ്രകടമാക്കൂ. ഭൂരിപക്ഷം ആൾക്കാരിലും ഒരു ലക്ഷണവും കാണിക്കാറില്ല. ശരീരത്തിലെ പ്രധാന അവയവങ്ങൾക്ക് (ഹൃദയം, തലച്ചോർ, വൃക്ക, രക്തക്കുഴലുകൾ) തകരാറു സംഭവിച്ചതിനു ശേഷമായിരിക്കും രോഗലക്ഷണങ്ങൾ പ്രകടമാകുക. 

ഉയർന്ന രക്തസമ്മർദമുള്ള ഭൂരിഭാഗം ആളുകളിലും കാരണമൊന്നും ഇല്ലാതെ തന്നെയും രക്തസമ്മർദം  ഉയരാനിടയുണ്ട്. ഉയർന്ന രക്തസമ്മർദം കുടുംബപരമായേക്കാം. ചെറുപ്പക്കാരിൽ ഉയർന്ന രക്തസമ്മർദം കണ്ടെത്തിയാൽ, വൃക്കരോഗങ്ങ ൾ, മുഴകൾ മുതലായവ കൊണ്ടാണോ എന്നു പ രിശോധിക്കണം. അമിതവണ്ണം, ഉറക്ക സംബന്ധമായ രോഗങ്ങൾ, പുകവലി, മാനസിക സമ്മർദം മുതലായ മറ്റു ജീവിതശൈലീ സാഹചര്യങ്ങളും ബിപി നിരക്കു വർധിപ്പിക്കാം

യൂറോപ്യൻ സൊസൈറ്റിയുടെ ഏറ്റവും പുതിയ മാർഗനിർദേശമനുസരിച്ച് 140-90 എന്നതിനു മുകളിലുള്ള രക്തസമ്മർദ നിലയെയാണ് ഹൈപ്പർടെൻഷൻ (ഉയർന്ന രക്തസമ്മർദം) എന്നു പറയുന്നത്. പക്ഷെ, 130-80 നു താഴെയാണു സ്വാഭാവികമായ രക്തസമ്മർദം. 

രക്തസമ്മർദ നിയന്ത്രണവും രോഗലക്ഷണങ്ങളും തമ്മിൽ ഒരു ബന്ധവുമില്ല. രക്തസമ്മർദം നിയന്ത്രണവിധേയമാണോ എന്നറിയാൻ പരിശോധിക്കുകതന്നെ വേണം.

വീട്ടില്‍ ബിപി നോക്കുമ്പോള്‍

. വ്യായാമം അല്ലെങ്കിൽ വേഗത്തിലുള്ള നടത്തം കഴിഞ്ഞു കുറഞ്ഞത് അരമണിക്കൂറെങ്കിലും വിശ്രമിച്ചിട്ടു മാത്രമേ ബിപി 

നോക്കാവൂ.  

. ഭക്ഷണം അധികം കഴിച്ചതിനു ശേഷവും ഉടൻ രക്തസമ്മർദം  പരിശോധിക്കുന്നത് ഒഴിവാക്കുക. രക്തസമ്മർദം നോക്കുന്നതിന് 30 മിനിറ്റ് മുൻപുവരെ ഭക്ഷണവും വെള്ളവും കഴിക്കരുത്.  പുകവലിയും കാപ്പി കുടിയും പാടില്ല. മൂത്രമൊഴിച്ചു കളയുക. 

റീഡിങ് എടുക്കുമ്പോൾ

∙ സംസാരിക്കരുത്

∙ കൈ നെഞ്ചിന്റെ ലെവലിൽ മേശയിലോ മറ്റോ റിലാക്സ് ചെയ്തു വയ്ക്കുക.

∙ കയ്യിലെ വസ്ത്രം മാറ്റി ചർമത്തിനു മുകളിൽ വേണം കഫ് കെട്ടാൻ. 

∙ നടുവു കൂനിയിരിക്കാതെ നിവർന്നു കസേരയിൽ ചാരി ഇരിക്കുക.  വിരലുകൾ നിവർത്തി പിടിക്കണം.  കൈക്കു താങ്ങു കൊടുക്കണം. 

. കാലുകൾ പിണച്ചുവയ്ക്കരുത്. ∙ പാദങ്ങൾ തറയിൽ പതിച്ചുവയ്ക്കുക.

∙ ബിപി മീറ്ററിന്റെ വയർ കൈമടക്കിലെ പ്രധാന രക്തക്കുഴലിനോടു തൊട്ടിരിക്കണം. 

. ബിപി നോക്കുമ്പോൾ സംസാരിക്കരുത്.  ആദ്യമായി ബിപി നോക്കുമ്പോൾ രണ്ടു കയ്യിലും നോക്കുക. രണ്ടു കയ്യിലെ റീഡിങ്ങും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ ഏതു കയ്യിലാണോ ബിപി കൂടുതൽ കാണുന്നത് ആ കയ്യിൽ വേണം അടുത്ത തവണ മുതൽ 

നോക്കാൻ.  രണ്ടോ അതിലധികമോ അവസരങ്ങളിൽ വീട്ടിലെ റീഡിങ്ങുകളിൽ 135/85 ൽ കൂടിക്കാണുന്നത് രക്തസമ്മർദം

 നിയന്ത്രിക്കുന്നതു പര്യാപ്തമല്ല എന്നതിന്റെ സൂചനയാണ്.

. ഡിജിറ്റൽ ബിപി മീറ്റർ ഇടയ്ക്കിടെ കാലിബ്രേറ്റ് ചെയ്യണം.

വിവരങ്ങൾക്കു കടപ്പാട്

ഡോ. രാജൻ ജോസഫ് മാഞ്ഞൂരാൻ

എമരിറ്റസ് പ്രഫസർ ഒാഫ് കാർഡിയോളജി,

പുഷ്പഗിരി ഹോസ്പിറ്റൽ, തിരുവല്ല

Tags:
  • Manorama Arogyam