പ്രമുഖ ടിവി ഷോയിൽ നിന്ന് തിരികെ എത്തിയപ്പോൾ ആരാധകരുടെ സ്നേഹവലയങ്ങളിലേക്കാണ് ഡോ. റോബിൻ രാധാകൃഷ്ണൻ നടന്നു കയറിയത്. ഏതോ മാന്ത്രികതയിലെന്ന പോലെ നൊടിയിടയിൽ ജീവിതം മാറി. ആളും ആരവങ്ങളും നിറഞ്ഞു. യുവതലമുറയുടെ ഹരമായി ഈ തിരുവനന്തപുരത്തുകാരൻ ഡോക്ടർ. എന്നാൽ തിരക്കിനിട യിലും ആരോഗ്യകരമായ ജീവിതശൈലിക്ക് ഡോക്ടർ പ്രാധാന്യം നൽകുന്നുണ്ട്. ഡോ. റോബിൻ മനോരമ ആരോഗ്യത്തോടു മനസ്സു തുറക്കുന്നു.
‘‘മെഡിസിൻ പഠനം കഴിഞ്ഞ് ജോലി ചെയ്യുന്നതിനൊപ്പമാണ് ഞാൻ എന്റെ പാഷനെ പിന്തുടർന്നത്. ഇപ്പോൾ ഈ അവസരം പരമാവധി ഉപയോഗിച്ചാൽ എനിക്കതു പ്രയോജനകരമാണ്. പ്രഫഷനും പാഷനും തുല്യ പ്രാധാന്യമാണു നൽകുന്നത്. ഒരു ഡോക്ടറാണെന്നു പറയാൻ ഏറെ അഭിമാനമുണ്ട്. ഞാൻ വലിയ ടാലന്റഡ് ആയ ഒരു ഡോക്ടറൊന്നുമല്ല. എങ്കിലും ഒരുപാടുപേരുടെ വിഷമഘട്ടങ്ങളിൽ ആശ്വാസം പകരാൻ കഴിഞ്ഞിട്ടുണ്ട്. അതൊരു ദൈവനിയോഗമാണ്. ഒരുപാടു പേരുടെ സ്നേഹവും പ്രാർഥനയും എന്റെ കൂടെയുണ്ട്, എനിക്കതു മതി. ഇന്നേ വരെ ഞാൻ കാണാത്തവർ തിരികെ ഒന്നും പ്രതീക്ഷിക്കാതെ അനുഗ്രഹങ്ങൾ തരുകയാണ്. ആ അനുഗ്രഹങ്ങൾ ഞാൻ ശേഖരിക്കുകയാണ് ’’....
ലേഖനം പൂർണരൂപത്തിൽ വായിക്കാൻ മനോരമ ആരോഗ്യം ജനുവരി ലക്കം കാണുക.