കേരളത്തിൽ പെൺകുട്ടികളുടെ എണ്ണം കുറയുന്നുവോ?
രാജ്യത്തിന്റെ മൊത്തം കണക്കെടുത്താൻ കുട്ടികളിലെ ലിംഗാനുപാതവും ഒാരോ സെൻസസ് പ്രകാരവും കുറഞ്ഞുവരുകയാണ്. കേരളത്തിലെ കണക്കുകൾ മാറിയും മറിഞ്ഞുമിരിക്കുകയാണ്. ഇന്ത്യയിലെ ആകെ സ്ത്രീപുരുഷ അനുപാതം എടുത്താൽ ഒന്നാം സ്ഥാനത്താണ് കേരളം. (1084:1000). പക്ഷേ ആറ് വയസ്സിനു താഴെയുള്ളവരുെട ലിംഗാനുപാതത്തിൽ ആറാം സ്ഥാനത്തും. ഇതു ആശങ്കപ്പെടുത്തുന്ന സ്ഥിതിവിശേഷമാണ്.
കേരളത്തിലെ ആറ് വയസ്സിനു താഴെയുള്ള വിഭാഗത്തിലെ മൊത്തം കുട്ടികളുെട ജനസംഖ്യയിൽ കുറവു വരുന്നതായാണ് കാണിക്കുന്നത്. 2001 സെൻസസ് പ്രകാരം കേരളത്തിലെ 0–6 വയസ്സിനിടയിലുള്ളവരുെട എണ്ണം 37, 93, 146 ആയിരുന്നു. 2011ൽ 34, 72, 955 ആയി കുറഞ്ഞു. പണ്ട് ഒരു കുടുംബത്തിൽ മൂന്നും നാലും കുട്ടികൾ ജനിച്ചിരുന്നിടത്ത് ഒന്നോ രണ്ടോ ആയി ചുരുങ്ങി. ഈ കുറവ് മൊത്തം ജനസംഖ്യാ നിരക്കിനെയും ബാധിച്ചിട്ടുണ്ട്.
എന്തുകൊണ്ടാണ് പെൺകുട്ടികളുടെ എണ്ണത്തിൽ കുറവു വരുന്നത്. പെൺകുഞ്ഞാണെന്നറിഞ്ഞ് അബോർഷൻ ചെയ്യുന്നതു പോലുള്ള കാര്യങ്ങൾ കേരളത്തിലും നടക്കുന്നുണ്ടോ? ലിംഗാനുപാതത്തിലെ കുറവ് എങ്ങനെയാണ് നമ്മെ ബാധിക്കുക? വിശദമായി വായിക്കാൻ മനോരമ ആരോഗ്യം 2021 നവംബർ ലക്കം വായിക്കുക.