പാദങ്ങളുെട ഭംഗിക്കു നഖത്തിന്റെ പങ്ക് വലുതാണ്. നഖത്തിനെ ബാധിക്കുന്ന രോഗങ്ങൾ പാദത്തിന്റെ സൗന്ദര്യത്തിനു കോട്ടം വരുത്തും. നഖത്തെ ബാധിക്കുന്ന കുഴിനഖം എന്ന പ്രശ്നത്തിനു വീട്ടിൽ തന്നെ െചയ്യാവുന്ന പായ്ക്കു പരിചയപ്പെടുത്തുകയാണ് സൗന്ദര്യ പരിചരണ വിദഗ്ധ ആയ ഡോ. റീമ പദ്മകുമാർ. മൈലാഞ്ചിയും നാരങ്ങയും ചേർന്ന ഈ പായ്ക്കു വീട്ടിൽ തന്നെ തയാറാക്കാം.
പായ്ക്കു ഇടുന്നതോടൊപ്പം തന്നെ പാദത്തിന്റെ പരിചരണത്തിലും ശ്രദ്ധ വേണമെന്നു ഡോ. റീമ പറയുന്നു. കുഴിനഖം തടയുന്നതിനു പാദങ്ങൾ ഈർപ്പരഹിതമാക്കി സൂക്ഷിക്കണം. കുളി കഴിഞ്ഞാൽ പാദങ്ങളിെല നനവ് ഉണങ്ങിയ തുണി കൊണ്ട് ഒപ്പിെയടുക്കണം.
പായ്ക്ക് ഉണ്ടാക്കുന്നതെങ്ങനെ എന്നറിയാൻ വിഡിയോ കാണാം