മരുന്നുകളെ കുറിച്ച് അറിയാം പംക്തിയിൽ ഈ പ്രാവശ്യം മെറ്റ്ഫോമിനെ കുറിച്ചാണ് ഡോ. രവികുമാർ സംസാരിക്കുന്നത്. ലോകമൊട്ടുക്കുമുള്ള പ്രമേഹരോഗികളുടെ വിശ്വസ്തമായ , സുരക്ഷിതമായ ഒരു മരുന്നാണ് മെറ്റ്ഫോർമിൻ. 1960 മുതൽ ഇന്ത്യയിൽ ഈ മരുന്ന് ഉപയോഗിച്ചുവരുന്നു. ഡോക്ടർമാർ ഏറ്റവുമധികം നിർദ്ദേശിക്കുന്ന ഒരു മരുന്നാണ് മെറ്റ്ഫോർമിൻ. വളരെ വില കുറഞ്ഞ ഒരു മരുന്നാണിത്.
മെറ്റ്ഫോർമിൻ കഴിച്ചാൽ അര മണിക്കൂർ മുതൽ ഒരു മണിക്കൂർ കൊണ്ട് തന്നെ പ്രയോജനം ലഭിച്ചു തുടങ്ങും. ഗുളിക രൂപത്തിലും അപൂർവം ചില രാജ്യങ്ങളിൽ ലായനിയുടെ രൂപത്തിലും ഈ മരുന്ന് ലഭ്യമാണ്. ലോകാരോഗ്യ സംഘടനയുടെ ആവശ്യം മരുന്നിൻറെ പട്ടികയിൽ മെറ്റ്ഫോർമിൻ ഉൾപ്പെടുന്നു. ഇൻസുലിൻ റെസിസ്റ്റൻസ് ഉള്ള രോഗികളിൽ മെറ്റ്ഫോർമിൻ കൊടുത്താൽ ഇൻസുലിൻ റെസിസ്റ്റൻസ് അവസ്ഥ കുറയുന്നതായി കാണുന്നുവെന്ന് ഡോ. രവികുമാർ പറയുന്നു. വളരെ അപൂർവ്വമായി മാത്രമേ ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകാറുള്ളൂ.
എന്നാൽ, ഹൃദയ സംബന്ധമായ രോഗമുള്ളവർ, വൃക്കരോഗികൾ , മെറ്റബോളിക് അസിഡോസിസ് എന്ന അവസ്ഥ ഉള്ളവർ - ഇക്കൂട്ടർക്ക് മെറ്റ്ഫോർമിൻ അത്ര സുരക്ഷിതമല്ല എന്നും ഡോക്ടർ പറയുന്നു.
വിഡിയോ കാണാം