ADVERTISEMENT

ചില മരുന്നുകൾ കഴിച്ചു തുടങ്ങുന്ന സമയത്ത് മോശം പാർശ്വഫലങ്ങൾ (Adverse side effects) ഉണ്ടാകാനിടയുണ്ട്. മരുന്നുചികിത്സയ്ക്കിടയിലോ മറ്റു തെറപ്പികളുടെ സമയത്തോ അപ്രതീക്ഷിതമായി സംഭവിക്കുന്ന മെഡിക്കൽ പ്രശ്നത്തെയാണ് മോശം പാർശ്വഫലം എന്നു പറയുന്നത്. മെഡിക്കൽ സ്േറ്റാറിൽ നിന്നും നേരിട്ട് എഴുതി തരുന്ന മരുന്നിന്റെ കാര്യത്തിൽ മാത്രമല്ല ഡോക്ടർ കുറിച്ചു തരുന്ന മരുന്നുകളുടെ കാര്യത്തിലും പ്രശ്നം വരാം. ആധുനിക വൈദ്യത്തിന്റെ കാര്യത്തിൽ മാത്രമല്ല സമാന്തര വൈദ്യശാസ്ത്രത്തിലെ മരുന്നുകളുടെ കാര്യത്തിലും വൈറ്റമിൻ സപ്ലിമെന്റുകളുടെ കാര്യത്തിലും മോശം പാർശവഫലങ്ങൾ വരാം.

മരുന്നു കഴിക്കുന്ന ആളിന്റെ പൊതുവായ ആരോഗ്യസ്ഥിതി, പ്രായം, ശരീരഭാരം, രോഗത്തിന്റെ ഘട്ടം എന്നിവയൊക്കെ അനുസരിച്ച് ദോഷകരമായ പാർശ്വഫലങ്ങൾ അനുഭവപ്പെടുന്നത് വ്യത്യസ്തമായായിരിക്കും. മനുഷ്യരിലെ മരുന്നു പരീക്ഷണത്തിന്റെ സമയത്ത് ഇത്തരം മോശം പാർശ്വഫലങ്ങൾ റിപ്പോർട്ടു ചെയ്യപ്പെടുകയും അതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയും ചെയ്യാറുണ്ട്. മരുന്നിനൊപ്പം നൽകുന്ന പേഷ്യന്റ് ഇൻഫർമേഷൻ ലെറ്ററിൽ ഈ പ്രശ്നത്തെക്കുറിച്ച് രേഖപ്പെടുത്തുകയും ചെയ്യാറുണ്ട്. മരുന്നു കൊണ്ടുള്ള പ്രയോജനം അതിന്റെ അപകടസാധ്യതയേക്കാൾ വലുതായിരിക്കണം. ഒരു മരുന്നു കഴിക്കുമ്പോൾ എന്തെങ്കിലും മോശം പാർശ്വഫലം ഉണ്ടാകുന്നുവെങ്കിൽ അതിനു പിന്നിൽ ഒട്ടേറെ കാരണങ്ങളുണ്ടാകാം.

ADVERTISEMENT

∙ ഡോസ് കൃത്യമല്ലാതിരിക്കുക (മരുന്നളവു കൂടുകയോ കുറയുകയോ ചെയ്യുക)

∙ മരുന്നിലെ ഒരു പ്രത്യേക ചേരുവയോടുള്ള ശരീരത്തിന്റെ പ്രതികരണം

ADVERTISEMENT

∙ രോഗബാധിതമായ കോശങ്ങളെ നശിപ്പിക്കുന്നതിനൊപ്പം മരുന്ന് ആരോഗ്യമുള്ള കോശങ്ങളെയും നശിപ്പിക്കുന്നതു കാരണം..

∙ ഒന്നിലധികം അസുഖങ്ങൾക്ക് മരുന്നു കഴിക്കുന്നവരിൽ ചില മരുന്നുകൾ തമ്മിലുള്ള പ്രതിപ്രവർത്തനം മൂലം ആരോഗ്യപ്രശ്നങ്ങൾ വരാം.

ADVERTISEMENT

∙ മറ്റ് അസുഖങ്ങൾ–ഉദാഹരണത്തിന് പ്രതിരോധസംവിധാനം ദുർബലമാക്കുന്ന അസുഖങ്ങൾ, കരളിന്റെയും വൃക്കയുടെയും പ്രവർത്തനത്തെ ബാധിക്കുന്ന രോഗങ്ങൾ)

പ്രശ്നങ്ങൾ തടയാൻ ചെയ്യേണ്ടത്

∙ പുതുതായി ഒരു മരുന്ന് എഴുതി തരുമ്പോൾ അതിനു പാർശ്വഫലങ്ങൾ എന്തെങ്കിലുമുണ്ടോയെന്നു ഡോക്ടറോടു ചോദിച്ചു മനസ്സിലാക്കുക. ചിലപ്പോൾ പാർശ്വഫലങ്ങൾ കുറയ്ക്കാൻ എന്തെങ്കിലും പൊടിക്കൈകൾ ഉണ്ടാകാം. ഉദാഹരണത്തിന് ചില ആന്റിബയോട്ടിക്കുകൾ കാരണമുള്ള ഗ്യാസ് പ്രശ്നങ്ങൾ തടയാൻ ഗ്യാസിനുള്ള ഗുളിക കൂടി നൽകാറുണ്ട്.

∙ മരുന്ന് എന്തിന്റെയൊപ്പം കഴിക്കുന്നു എന്ന‌തു പ്രധാനമാണ്. ഉദാഹരണത്തിനു കുട്ടികളുടെ മരുന്നു പൊടിച്ച് പാലിലും ജ്യൂസിലും കലക്കിക്കൊടുക്കുന്നത്. മരുന്നും ഇത്തരം പാനീയങ്ങളുമായുള്ള രാസപ്രവർത്തനത്തിലൂടെ അപകടകരമായ രാസഘടകങ്ങൾ ഉണ്ടാകാനിടയുണ്ട്.

∙ മരുന്നിനൊപ്പം കഴിക്കുന്ന ഭക്ഷണങ്ങളിൽ ചിലതു പ്രതിപ്രവർത്തനങ്ങൾക്കിടയാക്കാം. കൊളസ്ട്രോൾ കുറയ്ക്കാനുള്ള സ്റ്റാ റ്റിൻ മരുന്നു കഴിക്കുന്നവർ ഗ്രേപ് ഫ്രൂട്ട് കഴിച്ചാൽ സ്റ്റാറ്റിനുമായി രാസപ്രവർത്തനത്തിലേർപ്പെട്ടു ശരീ രത്തിൽ അടിഞ്ഞു കൂടി കരളിനും പേശികൾക്കും നാശം വരുത്താം. . ഇതു പിന്നീടു വൃക്ക തകരാറിനും  ഇട യാക്കും. അലർജിക്കുള്ള ഫെക്സോഫെനാഡിൻ പോലുള്ള ചില മരുന്നുകളും രക്തസമ്മർദം നിയന്ത്രിക്കാനുള്ള അംലൊഡിപ്പിൻ, നിഫിഡിപ്പിൻ എന്നീ മരുന്നുകളും ഗ്രേപ് ഫ്രൂട്ടിന്റെ കൂടെ കഴിച്ചാൽ അതു മരുന്നിന്റെ പ്രവ ർത്തനത്തെ പ്രതികൂലമായി ബാധിക്കാനും രക്തത്തിൽ എത്തുന്ന മരുന്നിന്റെ അളവു കുറയാനും കാരണമാകാം. (നമ്മുടെ നാട്ടിലെ മുന്തിരിയല്ല ഈ ഗ്രേപ് ഫ്രൂട്ട് എന്നു ശ്രദ്ധിക്കുമല്ലൊ)

∙ എഫ്ഡിഎയുടെ എഫ്ഡിഎ ലേബൽ ഡേറ്റാബേസിൽ തിരഞ്ഞാൽ മരുന്നുകളെക്കുറിച്ചും അവയുടെ പാർശ്വഫലങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ലഭിക്കും. (https://nctrcrs.fda.gov/fdalabel/ui/search)

∙ മരുന്നു കഴിച്ചു തുടങ്ങുമ്പോൾ സാധാരണമല്ലാത്ത എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ ഉടനെ തന്നെ ഡോക്ടറെ കാണുക. മരുന്നിന്റെ ഡോസിൽ മാറ്റം വരുത്തുകയോ മരുന്നു മാറിത്തരുകയോ ചെയ്യും.

ADVERTISEMENT