ADVERTISEMENT

പ്രമേഹത്തിൽ നിന്ന് കുട്ടികളും മുക്തരല്ല എന്നത് ഏവരേയും ‍ഞെട്ടിക്കുന്ന ഒരു വാസ്തവം തന്നെയാണ്. എന്തുകൊണ്ട് കുട്ടികൾക്ക് പ്രമേഹം വരുന്നു. ഇവ എത്രത്തോളം ഗുരുതരമാണ്? എന്തൊക്കെ പ്രശ്നങ്ങളാണ് ഇതുകൊണ്ട് ഉണ്ടാകാൻ സാധ്യതയുള്ളത്... ഇങ്ങനെ നീളുന്ന ഒരുപിടി സംശയങ്ങളുമുണ്ടാകാം.

ടൈപ്പ് 1 പ്രമേഹമാണ് കുട്ടികളിൽ കാണാറുള്ളത്. ശരീരത്തിലെ പാൻക്രിയാസിൽ നിന്നുള്ള ഇൻസുലിൻ ഉൽപാദനം നിലച്ചുപോകുന്നതുമൂലം ഉണ്ടാകുന്ന പ്രമേഹമാണിത്. അഞ്ചു വയസിനു ശേഷം 20 വയസിനുള്ളിലാണു ഈ പ്രമേഹം സാധാരണ ആരംഭിക്കുന്നത്. നമ്മുടെ നാട്ടിൽ കാണുന്ന പ്രമേഹരോഗങ്ങളിൽ രണ്ടു തൊട്ടു നാലുശതമാനം വരെ ടൈപ് 1 പ്രമേഹമാണ്. ഇതിനു പാരമ്പര്യ സ്വഭാവമില്ല, അമിതമായ വണ്ണവും കാണില്ല. സാധരണഗതിയില്‍രക്തത്തിലെ പഞ്ചസാര ഭക്ഷണം കഴിച്ചതിനുശേഷവും 140 mg യില്‍കൂടാറില്ല. എന്നാല്‍പ്രമേഹം ഉളളപ്പോള്‍, ഇത് ഇരുനൂറില്‍കൂടുതലാകും. കൂടാതെ HbA1c രക്തത്തിലെ പഞ്ചസാരയുടെ മൂന്നു മാസത്തെ ശരാശരി, 6.5 ശതമാനമോ അതിലധികമോ ആയിരിക്കുകയും ചെയ്യും.

ADVERTISEMENT

ശരീരത്തിന്റെ വണ്ണം കുറയുക, ദാഹം തോന്നുക, മൂത്രം ഒരുപാടു പോകുക എന്നിവയാണു സാധാരണ കാണുന്ന ലക്ഷണങ്ങൾ. ഇവർക്കു ജീവിതകാലം മുഴുവൻ ഇൻസുലിൻ കുത്തിവയ്പ് അത്യാവശ്യമാണ്. ശരീരത്തിൽ ആവശ്യത്തിന് ഇൻസുലിൻ കിട്ടിയില്ലെങ്കിൽ ഈ രോഗികൾ ഡയബെറ്റിക് കീറ്റോഅസിഡോസിസ് എന്ന മാരകാവസ്ഥയിലേക്കു പോകാം. ടൈപ് 1 പ്രമേഹരോഗികൾക്കു ദിവസവും രണ്ടു മുതൽ നാലു തവണവരെ ഇൻസുലിൻ കുത്തിവയ്ക്കേണ്ടിവരും. ഇങ്ങനെ ഇൻസുലിൻ ചികിത്സ കൊണ്ടു സാധാരണ വളർച്ചയും ആരോഗ്യവും നിലനിർത്താനും സാധാരണ ജീവിതം നയിക്കാനും കഴിയും.

അച്ഛനമ്മമാരുടെ അടിസ്ഥാന വിദ്യാഭ്യാസം ചികിത്സയെ സ്വാധീനിക്കും. അവര്‍ക്ക് അത്യാവശ്യ വിദ്യാഭ്യാസം ഉണ്ടെങ്കില്‍ചികിത്സാവിധികള്‍പഠിച്ച് ചെയ്യാനാകും. വിദ്യാഭ്യാമില്ലാത്തവർക്കു തുടർപരിശീലനം നല്‍കേണ്ടിവരും. വിദ്യാഭ്യാസമുള്ളവർക്കും ചിലപ്പോൾ ജോലിത്തിരക്കു കാരണം കുഞ്ഞുങ്ങൾക്കായി സമയം കണ്ടെത്താനാവാറില്ല. അതു ചികിത്സയെ ബാധിക്കും.

ADVERTISEMENT

വിവരങ്ങൾക്കു കടപ്പാട് : തൈറോകെയർ

ADVERTISEMENT
ADVERTISEMENT