Friday 01 April 2022 02:34 PM IST : By സ്വന്തം ലേഖകൻ

ഓട്ടിസം ബാധിതരായ കുട്ടികൾക്ക് സൗജന്യ തെറപ്പിയും, ക്യാപും: ‘ലെറ്റ്സ്തിങ്ക് ബ്ലൂ’ നാളെമുതൽ കൊച്ചിയിൽ

858352516

ഓട്ടിസം ദിനാചരണത്തോട് അനുബന്ധിച്ച് പ്രചാരണ പരിപാടിയും സൗജന്യ പരിശോധന ക്യാപുമായി പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷൻ. ലോറം വെൽനസ് കെയറിന്റെ സിഎസ്ആർ ഡിവിഷനുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുട്ടികൾക്കും വിദ്യാർഥികൾക്കുമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷൻ ‘ലെറ്റ്സ് തിങ്ക് ബ്ലൂ’ എന്ന പേരിലാണ് പരിപാടി ആവിഷ്ക്കരിക്കുന്നത്.

ഏപ്രിൽ രണ്ട്, നാല് തീയതികളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കൊച്ചി പനമ്പള്ളി നഗറിൽ ജി 341 സ്ട്രീറ്റ് ബി ക്രോസ് റോഡ് 10 ലോറം വെൽനസ് കെയർ പരിസരമാണ് വേദിയിലാണ് പ്രചാരണ പരിപാടിയും ക്യാപും നടക്കുന്നത്. ചടങ്ങിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഓട്ടിസം ബാധിതരായ കുട്ടികൾക്ക് ഒക്യൂപേഷനൽ തെറപ്പി, സ്പീച്ച് തെറപ്പി, കുട്ടികൾക്കായുള്ള ഫിസിയോ തെറപ്പി, ബിഹേവിയർ തെറപ്പി, സൈക്കോളജി–കൗൺസലിങ് സേവനങ്ങൾ സൗജന്യമായി നൽകും. താൽപര്യമുള്ളവർ9207070711 എന്ന നമ്പറിൽ റജിസ്റ്റർ ചെയ്യണം.

ഇതോടൊപ്പം സെറിബ്രൽ പാൾസി, സംസാര വൈകല്യങ്ങളും താമസവും, വളർച്ച ഘട്ടങ്ങളിലുള്ള താമസം, ഏകാഗ്രത കുറവും ശ്രദ്ധക്കുറവും, ഹൈപ്പർ ആക്റ്റിവിറ്റി, പഠന വൈകല്യങ്ങൾ, സ്വഭാവ വൈകല്യങ്ങൾ തുടങ്ങിയവ തിരിച്ചറിയുന്നതിനും അവയ്ക്കുള്ള പരിഹാര നിർ‌ദ്ദേശങ്ങളുംക്യാംപിന്റെ ഭാഗമായി നൽകും.

വിശദ വിവരങ്ങൾ: 8137033177