Thursday 26 August 2021 03:58 PM IST

എല്ലാ വയറുവേദനയും അപ്പൻഡിസൈറ്റിസ് അല്ല; കുട്ടികളിൽ അപ്പൻഡിസൈറ്റിസ് സർജറി വേണ്ടതെപ്പോൾ? ഡോ. ജോസഫ് പാറ്റാനിയുടെ വിഡിയോ അഭിമുഖം

Asha Thomas

Senior Sub Editor, Manorama Arogyam

appnd433455

പെട്ടെന്ന് ഒരു വയറുവേദന വന്ന് കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുമ്പോഴായിരിക്കും ഡോക്ടർ പറയുന്നത്, കുഞ്ഞിന് അപ്പൻഡിസൈറ്റിസിന്റെ അണുബാധയാണ്. ഉടൻ സർജറി വേണം എന്ന്...മാതാപിതാക്കൾക്ക് ഏറെ ആശങ്കാജനകമായ സാഹചര്യമാണിത്.

ഉടൻ സർജറി നടത്തണോ അതോ മരുന്ന് കഴിച്ചാൽ മതിയോ എന്നിങ്ങനെ ഒട്ടേറെ സംശയങ്ങൾ ഉണ്ടാകാം. കുഞ്ഞുങ്ങളുടെ കാര്യമായതുകൊണ്ട് ഒരു സെക്കൻഡ് ഒപീനീയൻ എടുക്കാൻ ശ്രമിക്കുന്നത്, വിലയേറിയ സമയം നഷ്ടമാക്കുകയാണോ എന്ന ആശങ്കയും ഉണ്ടാകാം. ഇത്തരം എല്ലാ ആശങ്കകൾക്കും ഉള്ള മറുപടി നൽകുകയാണ് ശിശുരോഗ ചികിത്സയിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള ഡോ. ജോസഫ് പാറ്റാനി.

പെട്ടെന്നുള്ള വയറുവേദന എല്ലാം അപ്പൻഡിസൈറ്റിസ് പ്രശ്നത്തിന്റെയാണോ? ഇത് എങ്ങനെ തിരിച്ചറിയാം? എപ്പോഴാണ് കുട്ടികളിൽ അപ്പൻഡിസൈറ്റിസ് സർജറി അത്യാവശ്യം വരുന്നത്? ഇങ്ങനെയുള്ള പൊതുവായ സംശയങ്ങൾ പരിഹരിക്കാനായി വിഡിയോ കാണാം.....