Tuesday 31 August 2021 05:19 PM IST

കുഞ്ഞിക്കണ്ണുകൾക്ക് ആരോഗ്യമേകും കൊതിയൂറും സ്‌മൂത്തി: വിഡിയോ കാണാം

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

carrotsmoothdwe

ഒാൺലൈൻ പഠനകാലമാണ്. ഒപ്പം തന്നെ പരീക്ഷകളും നടക്കുന്നുണ്ട്. ഈ സമയത്ത് കുട്ടികളുടെ ആരോഗ്യം നിലനിർത്തേണ്ടത് ഏറെ അത്യാവശ്യമാണ്. പതിവ് ആഹാരങ്ങളിൽ നിന്നു വ്യത്യസ്തമായി ഇടനേരങ്ങളിൽ കുട്ടികൾക്കു നൽകാവുന്ന ഒരു സ്മൂത്തിയെ പരിചയപ്പെട്ടാലോ.

ഉൗർജ്ജവും ആരോഗ്യവും പകരുന്ന കാരറ്റ് ഡ്രൈഫ്രൂട്ട് സ്മൂത്തി. കാരറ്റും നട്സും ചേരുന്ന ഈ സ്മൂത്തിയിൽ എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. പ്രത്യേകമായി പറഞ്ഞാൽ കാരറ്റിലെ വൈറ്റമിൻ എ കുട്ടികളുടെ കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കാരറ്റ്, ഉണക്കമുന്തിരി, ബദാം, കശുവണ്ടി, ഈന്തപ്പഴം, പാൽ എന്നിവയാണിതിലെ ചേരുവകൾ.

പെരിന്തൽമണ്ണ മൗലാനാ ഹോസ്പിറ്റലിലെ സീനിയർ ഡയറ്റീഷനായ ലിജി മാത്യുവാണ് ഈ സ്മൂത്തി തയാറാക്കിയിരിക്കുന്നത്. വിഡിയോ കാണാം.

Tags:
  • Manorama Arogyam
  • Diet Tips
  • Kids Health Tips