Monday 01 July 2024 04:37 PM IST : By സ്വന്തം ലേഖകൻ

വയറുവേദന മുതല്‍ ഛര്‍ദി വരെ- തടയാം കുട്ടികളിലെ ഈ ഉദരപ്രശ്നങ്ങള്‍

gastrokids423

ദഹനസംബന്ധമായ തകരാറുകൾ കുട്ടികൾക്കിടയിൽ വർധിച്ചു വരുന്നു. ഇതു കുട്ടിയുടെ വളർച്ചയേയും മാനസിക വളർച്ചയേയും ആകെ പ്രതിരോധ ശേഷിയേയും ബാധിക്കും. കാരണം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന്റെ 70 ശതമാനവും ദഹനേന്ദ്രിയം വഴിയാണ്. ക്രമരഹിതവും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷണങ്ങൾ, പഞ്ചസാര, കൊഴുപ്പ്, ലാക്ടോസ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ, വ്യായാമക്കുറവ്, ഉറക്കക്കുറവ് ഇവയെല്ലാം ദഹനപ്രശ്നങ്ങൾക്കു കാരണമാകും.

പ്രധാന ഉദരപ്രശ്നങ്ങൾ

1. വയറുവേദന- നാലു മുതൽ പത്തു ശതമാനം വരെ കുട്ടികളെ ബാധിക്കുന്നു. അസിഡിറ്റി, വയറ്റിലെ അൾസർ, മലബന്ധം, ഭക്ഷ്യവിഷബാധ, വിരകൾ എന്നിവ എല്ലാം വയറുവേദന ഉണ്ടാക്കാം. എണ്ണമയമുള്ളതോ, വറുത്തതോ, മസാലകളുള്ളതോ സംസ്കരിച്ചതോ, ടിന്നിലടച്ചതോ ആയ ഭക്ഷണങ്ങൾ കുറയ്ക്കുക

2. ഛർദി - ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ലക്സ് ഡിസീസ്, ഗ്യാസ്ട്രൈറ്റിസ്, അമിതമായി ഭക്ഷണം കഴിക്കൽ എന്നിവ ഛർദി ഉണ്ടാക്കും.

3. മലബന്ധം: 4-30% വരെ കുട്ടികളെ ബാധിക്കുന്നു. ടോയ്‌ലറ്റ് പരിശീലനത്തിന്റെ അഭാവം, സമ്മർദം, കുറഞ്ഞ നാരുകളുള്ള ഭക്ഷണ ക്രമം, ജങ്ക്ഫൂഡ്സ്, പാസ്ത, നൂഡിൽസ്, ബിസ്കറ്റ് തുടങ്ങിയവ മലബന്ധത്തിനു കാരണമാകും. പച്ചക്കറികൾ, സാലഡുകൾ, പയർവർഗങ്ങൾ എന്നിവ കഴിക്കുക. ധാരാളം വെള്ളം കുടിക്കുക .

4. അമിതവണ്ണം-കുട്ടികൾക്കിടയിലെ അമിതവണ്ണവും വർധിച്ചു വരുകയാണ്. ധാരാളം ജങ്ക് ഫൂഡ്, ഔട്ട് ഡോർ ഗെയിമുകളുടെ അഭാവം, സ്ക്രീൻ സമയം വർധിപ്പിക്കൽ എന്നിവയാണു പ്രധാന കാരണം. എണ്ണമയമുള്ളതും, വറുത്തതുമായ ഭക്ഷണം, ചോക്‌ലറ്റുകൾ, െഎസ്ക്രീമുകൾ, പഞ്ചസാര കൂടുതലടങ്ങിയ പാനീയങ്ങൾ എന്നിവ ഒഴിവാക്കുക.

ഡോ. അരുൺ പി.

അസോസിയേറ്റ് കൺസൽറ്റന്റ് ,

ഗ്യാസ്ട്രോഎന്ററോളജി വിഭാഗം

കിംസ് ഹെൽത്ത് , തിരുവനന്തപുരം

Tags:
  • Manorama Arogyam