1. ജ്യൂസ്, ശീതളപാനീയം, പാൽ തുടങ്ങിയവ മരുന്നു കഴിക്കാനുപയോഗിക്കുന്നതിൽ തെറ്റുണ്ടോ? കുട്ടികൾക്ക് ഇത്തരം പാനീയങ്ങളിൽ മരുന്നു കലക്കി കൊടുക്കാമോ?
മനുഷ്യൻ ആദ്യമായി കണ്ടുപിടിച്ച സുരക്ഷിതമായ മരുന്നാണ് ശുദ്ധജലം. എല്ലാവർക്കും എപ്പോഴും ഉപയോഗിക്കാനും കഴിയും. ജ്യൂസ്, ശീതളപാനീയം, ചായ, കാപ്പി തുടങ്ങിയവയിലെല്ലാം പലതരം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. അതിൽ പലതിനും മരുന്നുമായി പ്രതിപ്രവർത്തിക്കാനുള്ള ശേഷിയുമുണ്ട്. മരുന്നുകഴിക്കാൻ എന്തുകൊണ്ടും സുരക്ഷിതം വെള്ളം തന്നെയാണ്. കുട്ടികൾക്ക് വെള്ളത്തിൽ മധുരം കലർത്തിയോ ആപ്പിൾ, മാമ്പഴം, പേരയ്ക്ക തുടങ്ങിയവയുടെ ജ്യൂസോ കുറഞ്ഞ അളവിൽ ഉപയോഗിക്കാം.
2. കൊളസ്ട്രോൾ മരുന്നുകൾ കഴിക്കുമ്പോൾ ഗ്രേപ് ഫ്രൂട്ട് ജ്യൂസ് (െചറുമധുര നാരങ്ങ)കഴിക്കരുത് എന്നതു ശരിയാണോ?
കൊളസ്ട്രോൾ കുറയ്ക്കാനുള്ള മരുന്നുകൾ പൊതുവെ സ്റ്റാറ്റിൻസ് (Statins) എന്നാണ് അറിയപ്പെടുന്നത്. ഈ വിഭാഗത്തിൽപ്പെ ട്ട അറ്റോർവാസ്റ്റാറ്റിൻ (Atorvastatin), സിംവാസ്റ്റാറ്റിൻ (Simvastatin), ലോവാ സ്റ്റാറ്റിൻ (Lovastatin) എന്നീ മരുന്നുകൾക്ക് മുന്തിരി ഉൾപ്പെടെയുള്ള ഗ്രേപ് ഫ്രൂട്ട് ജ്യൂസുമായി പ്രതിപ്രവർത്തനം ഉള്ളതായി െതളിഞ്ഞിട്ടുണ്ട്. കൂടിയ അളവിൽ (ദിവസം ഒരു ലീറ്ററോ അധികമോ) ഗ്രേപ് ഫ്രൂട്ട് ജ്യൂസ് കഴിച്ചാൽ പേശീബലക്ഷയം ഉണ്ടാക്കുവാൻ ഈ മരുന്നുകൾക്കു കഴിയും.എന്നാൽ റോസുവാസ്റ്റാറ്റിൻ (Ros uvastatin) പോലുള്ള മറ്റു ചില കൊള സ്‌ട്രോൾ മരുന്നുകൾക്ക് ഗ്രേപ് ഫ്രൂട്ട് ജ്യൂസുമായി ഇത്തരം പ്രതിപ്രവർത്തനം ഇല്ല. രക്തസമ്മർദത്തിനുള്ള അംലൊഡിപ്പിൻ (Amlodipine), നിഫിഡിപ്പിൻ (Nifidipine) തുടങ്ങിയ മറ്റു ചില മരുന്നുകളും ഗ്രേപ് ഫ്രൂട്ട് ജ്യൂസുമായി പ്രതിപ്രവർത്തിക്കുന്നുണ്ട്. ഗ്രേപ്ഫ്രൂട്ടും നമ്മുെട നാട്ടിലെ മുന്തിരിയും (ഗ്രേപ് )തമ്മിൽ ബന്ധമില്ല.
3. ആന്റിബയോട്ടിക് മരുന്നുകൾ കഴിക്കുന്നവർ പാൽ ഉൽപന്നങ്ങളും കാത്സ്യം കൂടുതൽ ഉള്ള ഭക്ഷണവും നിയന്ത്രിക്കേണ്ടതുണ്ടോ?
ടെട്രാെെസക്ലിൻ (Tetracycline), ഡോക്സിെെസക്ലിൻ (Doxycyclin e), സിപ്രോഫ്ലോക്സസിൻ തുട ങ്ങിയ കുറെയധികം ആന്റിബയോട്ടിക്കുകൾ പാലും പാൽ ഉൽപന്നങ്ങളുമായി (െെതര്, മോര്, ചീസ്, ചോക്‌ലെറ്റ് തുടങ്ങിയവ) രാസപ്രവർത്തനത്തി ൽ ഏർപ്പെടും. പാലിലും പാൽ ഉൽപന്നങ്ങളിലും അടങ്ങിയിട്ടുള്ള കാത്സ്യം ആണു പ്രശ്നക്കാരൻ. രാസപ്രവർത്തനത്തിന്റെ ഫലമായി മരുന്നുകളുടെ പ്രവർത്തനശേഷി കുറയുകയോ ഇല്ലാതാവുകയോ ചെയ്യും. കൂടാതെ മറ്റു ചില ദൂഷ്യങ്ങളും ഉണ്ടാകാം, പ്രത്യേകിച്ചും കുട്ടികളിലും പ്രായമായവരിലും. ഇത്തരം മരുന്നുകൾ കഴിക്കുമ്പോൾ പാൽ, പാൽ ഉൽപന്നങ്ങൾ, കാത്സ്യം, ധാതുക്കൾ തുടങ്ങിയവ അ ടങ്ങിയിട്ടുള്ള ഭക്ഷണപദാർഥങ്ങൾ ക ഴിവതും ഒഴിവാക്കുക. അഥവാ കഴിക്കേണ്ടിവന്നാൽ മരുന്നു കഴിക്കുന്നതിനു രണ്ടു മണിക്കൂർ മുൻപ് അല്ലെങ്കിൽ ആഹാരം കഴിഞ്ഞു നാലു മണിക്കൂർ കഴിഞ്ഞു മരുന്നു കഴിക്കുക.
വിവരങ്ങൾക്ക് കടപ്പാട്;
ഡോ. കെ.ജി. രവികുമാർ
ചീഫ് & െഹഡ് (റിട്ട.), േഹാസ്പിറ്റൽ
ആൻഡ് ക്ലിനിക്കൽ ഫാർമസി,
മെഡി. േകാളജ് , തിരുവനന്തപുരം
kg.revikumar@ gmail.com
മോഡൽ: അനശ്വര
ഫോട്ടോ : സരിൻ രാംദാസ്