റീച്ച് യുഎസ്എഐഡി മീഡിയ ഫെലോഷിപ്പിന് അർഹയായി ആശാ തോമസ്; പുരസ്കാരം ക്ഷയരോഗത്തെക്കുറിച്ചുള്ള റിപ്പോർട്ടിങ്ങിന്
Mail This Article
ദേശീയതലത്തിലുള്ള റീച്ച് യുഎസ്എഐഡി മീഡിയ ഫെലോഷിപ്പിന് (2021–22) മനോരമ ആരോഗ്യം സീനിയർ സബ് എഡിറ്റർ ആശാ തോമസ് അർഹയായി. ക്ഷയരോഗത്തെക്കുറിച്ചുള്ള റിപ്പോർട്ടിങ്ങിനാണ് പുരസ്കാരം.
മനോരമ ആരോഗ്യത്തിൽ പ്രസിദ്ധീകരിച്ച വിവിധ ലേഖനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തിലാണ് ഫെലോഷിപ്പ് നൽകിയത്. 25,000 രൂപയും പ്രശസ്തിപത്രവും ടിബി റിപ്പോർട്ടിങ്ങിലുള്ള ഉന്നത പരിശീലനവുമാണ് ഫെലോഷിപ്പിൽ ലഭിക്കുക. ഇടുക്കി, ബഥേൽ സ്വദേശിയാണ്. വാറ്റുകാട്ടിൽ വി റ്റി തോമസ്–ലില്ലിക്കുട്ടി ദമ്പതികളുടെ മകളും നെടുംകുന്നം തൂമ്പുങ്കൽ രാജീവ് റ്റി ഏബ്രഹാമിന്റെ ഭാര്യയുമാണ്.
ദേശീയതലത്തിൽ 15 പേരാണ് ഫെലോഷിപ്പിന് അർഹരായത്. കേരളത്തിൽ നിന്ന് അനു സോളമൻ (മാതൃഭൂമി ഓൺലൈൻ, കോഴിക്കോട്), വസന്ത് എം.വി. (രാഷ്ട്രദീപിക, പാലക്കാട്) എന്നിവരും ഫെലോഷിപ്പിന് അർഹരായി.