ADVERTISEMENT

നായ്ക്കളും പൂച്ചകളും ശരീരഭാഗങ്ങളിൽ മിക്കപ്പോഴും ചൊറിയുന്നുണ്ടെങ്കിൽ ആശങ്കപ്പെട്ടിരുന്നിട്ടു കാര്യമില്ല. അവയുടെ രോ മം വകഞ്ഞു മാറ്റി ചെള്ളോ പേനോ ഉണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിക്കണം.

∙ വിട്ടുമാറാത്ത ചൊറിച്ചിൽ, ചെവി കുടയൽ, വിളർച്ച, തൂക്കകുറവ്, രോമം കൊഴിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ നായ്ക്കളിലോ പൂച്ചകളിലോ കാണുന്നുണ്ടെങ്കിൽ രോമങ്ങൾക്കിടയിൽ ചെള്ളും പേനും പെരുകുന്നത് കാരണമാകാം.

ADVERTISEMENT

∙ ചെള്ളുകൾ പടർത്തുന്ന ചെള്ളു പനി അഥവാ ‘ടിക്ക് ഫീവർ’ (Tick Fever) അരുമകളുടെ ജീവൻ തന്നെ കവരുന്ന മാരക രോഗമാണ്.

∙ ശരീരത്തിലെ ചെള്ളിനെയും പേനിനെയും നശിപ്പിക്കുന്ന വിവിധ ഉൽപന്നങ്ങളും ചികിത്സയും ഉണ്ട്. പൗഡർ, ഷാംപൂ, സ്പോട്ട് ഓൺ (spot on), നേർപ്പിച്ചു ശരീരത്തിൽ പുരട്ടി ഉടനെ കഴുകി കളയുന്ന ലായനികൾ, കുത്തിവയ്പ്പുകൾ, സ്പ്രേ, മാസത്തിൽ ഒരിക്കലോ മൂന്ന് മാസത്തിൽ ഒരിക്കലോ കഴിക്കാവുന്ന ഗുളികകൾ എന്നിവയാണ് പൊതുവായുള്ള പരിഹാര മാർഗങ്ങൾ.

ADVERTISEMENT

∙ നായ്ക്കളുടെയും പൂച്ചക്കളുടെയും ബ്രീഡ്, തൂക്കം, രോമം കൊഴിഞ്ഞു പോകുന്ന രീതി, കരളിന്റെയും വൃക്കകളുടെയും ആരോഗ്യം, പ്രായം, ഗർഭാവസ്ഥ എന്നിവ അനുസരിച്ചാകും സാധാരണ ഇവയിൽ ഏത് തരം മരുന്നാണ് യോജിക്കുക എന്ന് വെറ്ററിനറി ഡോക്ടർ തീരുമാനിക്കുന്നത്.

∙ ദിവസേന രോമം ബ്രഷ് ചെയ്യൽ, ഒാമനമൃഗങ്ങൾ വിശ്രമിക്കുന്ന സ്ഥലം വൃത്തിയാക്കൽ തുടങ്ങി കൃത്യമായ കരുതലെടുത്താൽ ചെള്ളിനെയും പേനിനെയും ഒരുപരിധിവരെ ചെറുക്കാനാകും.

ADVERTISEMENT
ADVERTISEMENT